കോട്ടയം മെഡിക്കല്‍ കോളേജ് അപകടം; ബിന്ദുവിന്റെ കുടുംബത്തിന് വീട് നിര്‍മിക്കാന്‍ തുക കൈമാറും: മന്ത്രി ആര്‍ ബിന്ദു

കോട്ടയം മെഡിക്കല്‍ കോളജിലെ ഉപേക്ഷിച്ച കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ വീട് സന്ദര്‍ശിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. വീട്ടിലെത്തി മന്ത്രി കുടുംബാംഗങ്ങളുമായി സംസാരിച്ചു. വീടിന്റെ നിര്‍മാണം ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ എന്‍എസ്എസ് യൂണിറ്റ് എടുത്തത് കുടുംബത്തെ നേരിട്ടറിയിച്ചെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. വീട് നിര്‍മാണത്തിനായി 12,80000 തുക സര്‍ക്കാര്‍ കൈമാറും. NSS ന്റെ സംസ്ഥാന കോര്‍ഡിനേറ്ററും MG യൂണിവേഴ്‌സിറ്റിയിലെ NSS കോര്‍ഡിനേറ്ററും സ്ഥലം MLA സി. കെ ആശയും ചേര്‍ന്ന് വീട് പണിയുടെ മേല്‍നോട്ടം നടത്തും.50 ദിവസത്തിനകം ജോലി പൂര്‍ത്തിയാക്കുമെന്നും…

Read More

സര്‍ക്കാര്‍ ആശുപത്രികളിൽ കിട്ടാത്ത സൗകര്യങ്ങള്‍ പ്രൈവറ്റിൽ ഉണ്ട്; സജി ചെറിയാനെ പിന്തുണച്ച് ഗണേഷ് കുമാർ

ആലപ്പുഴ: സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ പ്രസ്താവനയെ പിന്തുണച്ച് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ്‌കുമാര്‍. സജി ചെറിയാന്റെ സംസാരത്തില്‍ വിവാദം കാണുന്നില്ലെന്ന് മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ആശുപത്രികളിൽ കിട്ടാത്ത സൗകര്യങ്ങള്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. അതിനു സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടി വരുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ‘അതില്‍ തെറ്റ് കാണേണ്ടതില്ല. ചെറിയ വീഴ്ചയുടെ പേരില്‍ മെഡിക്കല്‍ കോളേജുകളുടെ നന്മ കാണാതെ പോകരുത്. ഡെങ്കിപ്പനി വന്നാല്‍ ഒരു പരിധി കഴിഞ്ഞാല്‍ പിടിച്ചാല്‍ കിട്ടില്ല. ആരോഗ്യമേഖല ഒരു ദിവസം കൊണ്ട് മെച്ചപ്പെടുത്താനാവില്ല. കൊറോണ കാലത്ത്…

Read More

ജ്യോതി മല്‍ഹോത്ര അപകടകാരിയാണെന്ന് അറിഞ്ഞിരുന്നെങ്കില്‍ വരവ് തടയുമായിരുന്നു: മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: ചാരവൃത്തിക്ക് പിടിയിലായ വ്‌ളോഗര്‍ ജ്യോതി മല്‍ഹോത്ര കേരളത്തിലേക്ക് വന്നതില്‍ പ്രതികരണവുമായി ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്. ഇന്‍ഫ്‌ളുവന്‍സര്‍മാരെ കൊണ്ടുവരുന്നത് എംപാനല്‍ഡ് ഏജന്‍സികളാണെന്നും അതില്‍ മന്ത്രിക്ക് ഉത്തരവാദിത്തമില്ലെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. ജ്യോതി മല്‍ഹോത്ര അപകടകാരിയാണെന്ന് സംസ്ഥാനത്തിന് നേരത്തെ വിവരം ലഭിച്ചിരുന്നെങ്കില്‍ അവരുടെ വരവ് തടയുമായിരുന്നെന്നും ബിജെപിയുള്‍പ്പെടെയുളള പ്രതിപക്ഷം ബോധപൂര്‍വം വിവാദം സൃഷ്ടിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

Read More

കർണാടകയിൽ തീവണ്ടികളിലൂടെ കഴിഞ്ഞ ആറുമാസത്തിൽ നാലര കോടി രൂപയുടെ കഞ്ചാവുമായി പിടിയിലായത് 37 പേർ

ബെംഗളൂരു : കർണാടകയിൽ തീവണ്ടികളിലൂടെ കഞ്ചാവ് കടത്തുന്നത് പതിവാകുന്നു. കഴിഞ്ഞ ആറുമാസത്തിൽ തീവണ്ടികളിൽ കഞ്ചാവുമായി പിടിയിലായത് 37 പേരാണ്. ഇവരിൽനിന്ന് ആകെ 4.5 കോടി രൂപ വിലമതിക്കുന്ന 5.77 ക്വിന്റൽ കഞ്ചാവാണ് ആർപിഎഫ് പിടിച്ചെടുത്തത്. സംസ്ഥാനത്തെ ബെംഗളൂരു, ഹുബ്ബള്ളി, മൈസൂരു എന്നീ റെയിൽവേ ഡിവിഷനിലെ കണക്കാണിത്. കഴിഞ്ഞ രണ്ടരവർഷത്തിൽ തീവണ്ടികളിലൂടെയുള്ള കഞ്ചാവുകടത്തുമായി ബന്ധപ്പെട്ട 170 കേസുകൾ രജിസ്റ്റർചെയ്തിട്ടുണ്ട്. ഈ കേസുകളിൽ 117 പേർ അറസ്റ്റിലുമായിരുന്നു. റെയിൽവേ സ്റ്റേഷനുകളിൽ പരിശോധനയ്ക്ക് സ്ഥിരം സംവിധാനമില്ലാത്തതാണ് തീവണ്ടികളിലൂടെ കഞ്ചാവുകടത്ത് വർധിക്കാൻ കാരണം. യാത്രക്കാരുടെ സാധാരണ ലഗേജുപോലെതന്നെ സ്യൂട്‌കേസുകളിലും മറ്റും…

Read More

പ്രത്യേക പട്രോളിങ് ആരംഭിച്ച് പോലീസ്

ബെംഗളൂരു: റോഡിലുണ്ടാകുന്ന തർക്കങ്ങൾക്ക് പരിഹാരം കണ്ടത്തുന്നതിന് പ്രത്യേക പട്രോളിങ് ആരംഭിച്ച് പോലീസ്. കുരുക്കിൽ നിന്നു പുറത്തു കടക്കാൻ ഇടുങ്ങിയ വഴികളിലൂടെയും മറ്റും അതിവേഗം സഞ്ചരിക്കുമ്പോൾ വാഹനങ്ങൾ തട്ടുകയും തർക്കത്തിനിടയാക്കുകയും ചെയ്യും. ഇത്തരം സംഭവങ്ങൾ ക്രമാതീതമായി വർധിച്ചതിനെ തുടർന്നാണു പൊലീസ് പ്രത്യേക പട്രോളിങ് ആരംഭിച്ചത്. തിരക്കേറിയ മാർക്കറ്റുകൾ, മാളുകൾ, ആരാധനാലയങ്ങൾ തുടങ്ങിയവയ്ക്കു സമീപത്താണു പട്രോളിങ് നടത്തുന്നത്.

Read More

പ്രേതബാധയുണ്ടെന്ന് ആരോപിച്ച് സ്ത്രീയെ മർദ്ദിച്ച് കൊലപ്പെടുത്തി

ബെംഗളൂരു: പ്രേതബാധയുണ്ടെന്ന് അവകാശപ്പെട്ട് സ്ത്രീയെ മർദ്ദിച്ച് കൊലപ്പെടുത്തി. ഭദ്രാവതി താലൂക്കിലെ ഹോളെഹോന്നൂരിനടുത്തുള്ള ജാംബർഗട്ടെ ഗ്രാമത്തിലാണ് നടന്നത്. ഗീതമ്മ (53) കൊല്ലപ്പെട്ടത്. ഗീതമ്മയെ ആക്രമിച്ച ആശയെതിരെ കൊലപാതകക്കുറ്റം ചുമത്തി ഹോളെഹോന്നൂരു പോലീസ് ഇവരെ അറസ്റ്റ് ചെയ്തു . ആശ എന്ന സ്ത്രീ ഗ്രാമവാസികൾക്കിടയിൽ ചൗഡമ്മ ദേവി തന്റെ ശരീരത്തിൽ പ്രവേശിക്കുന്നുണ്ടെന്നും ദിവ്യശക്തി ഉണ്ടെന്നും പ്രചരിപ്പിച്ചിരുന്നു. ഇത് വിശ്വസിച്ച ഗീതമ്മയുടെ കുടുംബം, പ്രേതബാധ ഒഴുപ്പിക്കാനെന്ന് പറഞ്ഞ് അവരെ ആശയുടെ അടുത്തേക്ക് കൊണ്ടുപോയി. ഇന്നലെ രാത്രി 9 മണി മുതൽ പുലർച്ചെ 3 മണി വരെയാണ് ആശ ഗീതമ്മയെ…

Read More

വാഹനങ്ങൾ ചെറുതായൊന്ന് ഉരസ്സി; വടിവാളുകൊണ്ടു ആക്രമിക്കാൻ ശ്രമം; ജീവനും കൊണ്ടോടി ഡ്രൈവർ

ബെംഗളൂരു: കാർ ഇടിച്ചതിനെ തുടർന്ന് റോഡിന്റെ മധ്യത്തിൽ വെച്ച് മറ്റൊരു കാർ ഡ്രൈവറെ കാർ ഡ്രൈവർ വടിവാൾ ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ചു. ശേഷാദ്രിപുരം ട്രാഫിക് പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ആക്രമണത്തിന് ഇരയായ കാർ ഡ്രൈവർ ശ്രീരാംപൂർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ശേഷാദ്രിപുരം ട്രാഫിക് പോലീസ് സ്റ്റേഷന് കീഴിലുള്ള റെയിൽവേ ഗേറ്റിന് പിന്നിൽ ഒരു എത്തിയോസും ഒരു ഇന്നോവ കാറും കൂട്ടിയിടിച്ചു. കാറുമായി ഇടിച്ച ഇന്നോവ കാറിന്റെ ഡ്രൈവർ റോഡിന്റെ മധ്യത്തിൽ വെച്ച് എത്തിയോസ് കാർ ഡ്രൈവറെ വടിവാളുകൊണ്ട് ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. കാറിൽ യാത്രക്കാരും…

Read More

മലയാളിയെ ജോലിസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

മസ്കറ്റ്: പ്രവാസി മലയാളി ഒമാനിൽ മരിച്ച നിലയില്‍. തൃശൂർ വടാനപ്പള്ളി സ്വദേശിയെ ആണ് സലാലയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തൃത്തല്ലൂരിലെ സുമേഷ് (37)-നെ ആണ് ഗർബിയയിൽ ജോലി ചെയ്യുന്ന ഫുഡ് സറ്റഫ് കടയുടെ സ്റ്റോറിൽ മരിച്ച നിലയിൽ കണ്ടത്. റോയൽ ഒമാൻ പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. ആറ് വർഷത്തോളമായി സലാലയിൽ ജോലി ചെയ്ത് വരികയാണ് ഇദ്ദേഹം. അവിവാഹിതനാണ്.

Read More

കന്നഡ അറിയാത്ത മലയാളി ജീവനക്കാരിക്കെതിരേ ബാങ്കിൽ പ്രതിഷേധം

ബെംഗളൂരു : കന്നഡ അറിയാത്തതിന് മലയാളി ജീവനക്കാരിക്കെതിരേ കർണാടകയിലെ ബാങ്കിൽ പ്രതിഷേധം. കാനറാ ബാങ്കിന്റെ ചിക്കമഗളൂരുവിലെ ശാഖയിലെ ജീവനക്കാരിക്കെതിരേ, ബാങ്കിലെത്തിയ വനിതാ ഉപയോക്താവാണ് ആക്ഷേപം ഉന്നയിച്ചത്. പിന്നീട് കന്നഡ അനുകൂല സംഘടനാപ്രവർത്തകർ പ്രതിഷേധിക്കുകയായിരുന്നു. അക്കൗണ്ടിൽനിന്ന് ബാങ്ക് പണം പിടിച്ചതുമായി ബന്ധപ്പെട്ട വിവരം അറിയാൻ എത്തിയപ്പോൾ കന്നഡയിൽ സംസാരിച്ചില്ലെന്ന് പറഞ്ഞായിരുന്നു ബഹളമുണ്ടാക്കിയത്. ഇംഗ്ലീഷിൽ പറഞ്ഞാൽ തനിക്ക് മനസ്സിലാകില്ലെന്ന്‌ പറഞ്ഞ്‌ കർണാടക സ്വദേശിനിയായ ഉപയോക്താവ് ദേഷ്യപ്പെടുകയായിരുന്നു. ബാങ്കിലെ മറ്റൊരു ജീവനക്കാരൻ, സംശയത്തിന് വിശദീകരണം നൽകിയെങ്കിലും ജീവനക്കാരിയുടെ സംസാരരീതിയും പെരുമാറ്റവും മോശമായെന്ന് പറഞ്ഞ്‌ ബഹളമുണ്ടാക്കി. പിന്നീട് കന്നഡ അനുകൂല…

Read More

തർക്കങ്ങൾ പറഞ്ഞു തീർക്കാൻ സമയമില്ല; നഗരത്തിലെ റോഡുകളിൽ അക്രമ സംഭവങ്ങളും കൊലപാതകവും പതിവാകുന്നുവെന്ന് റിപ്പോർട്ട്;

ബെംഗളൂരു: റോഡിലുണ്ടാകുന്ന തർക്കങ്ങളിൽ പുതുമയൊന്നുമില്ല. എന്നാൽ, അടുത്തകാലത്ത് ഇത്തരം തർക്കങ്ങൾ അക്രമസംഭവങ്ങളിലേക്കു വഴിമാറുന്നതിനു നഗരം സാക്ഷ്യം വഹിക്കുന്നു. തർക്കങ്ങൾ പറഞ്ഞു തീർക്കാനോ, അധികൃതർക്കു മുന്നിലെത്തിച്ചു പരിഹാരം കാണാനോ ഉള്ള സാവകാശം ആർക്കുമില്ല. കയ്യാങ്കളിക്കാണു കൂടുതൽ പേർക്കും താൽപര്യം. കഴിഞ്ഞ ബുധനാഴ്ച രാത്രി ബസവേശ്വര നഗറിൽ റോഡിലുണ്ടായ തർക്കത്തെ തുടർന്നു 19 വയസ്സുകാരനായ എൻജിനീയറിങ് വിദ്യാർഥിയെ ഒരു സംഘം ഓട്ടോറിക്ഷയിൽ തട്ടിക്കൊണ്ടുപോയി മർദിച്ചതാണ് ഒടുവിലത്തെ സംഭവം. വിദ്യാർഥി ഇലക്ട്രിക് സ്കൂട്ടറിൽ പോകുമ്പോൾ മറ്റൊരു16 വയസ്സുകാരൻ ബൈക്കിൽ ഇടവഴിയിൽ നിന്നു കുറുകെ ചാടിയതാണു തർക്കത്തിന്റെ തുടക്കം. 16…

Read More
Click Here to Follow Us