കർണാടകയിൽ തീവണ്ടികളിലൂടെ കഴിഞ്ഞ ആറുമാസത്തിൽ നാലര കോടി രൂപയുടെ കഞ്ചാവുമായി പിടിയിലായത് 37 പേർ

ബെംഗളൂരു : കർണാടകയിൽ തീവണ്ടികളിലൂടെ കഞ്ചാവ് കടത്തുന്നത് പതിവാകുന്നു. കഴിഞ്ഞ ആറുമാസത്തിൽ തീവണ്ടികളിൽ കഞ്ചാവുമായി പിടിയിലായത് 37 പേരാണ്.

ഇവരിൽനിന്ന് ആകെ 4.5 കോടി രൂപ വിലമതിക്കുന്ന 5.77 ക്വിന്റൽ കഞ്ചാവാണ് ആർപിഎഫ് പിടിച്ചെടുത്തത്. സംസ്ഥാനത്തെ ബെംഗളൂരു, ഹുബ്ബള്ളി, മൈസൂരു എന്നീ റെയിൽവേ ഡിവിഷനിലെ കണക്കാണിത്.

  വാണിജ്യ എൽ.പി.ജി സിലിണ്ടർ വിലയിൽ വൻ കുറവ്: ഹോട്ടലുകൾക്കും വ്യവസായങ്ങൾക്കും ആശ്വാസം

കഴിഞ്ഞ രണ്ടരവർഷത്തിൽ തീവണ്ടികളിലൂടെയുള്ള കഞ്ചാവുകടത്തുമായി ബന്ധപ്പെട്ട 170 കേസുകൾ രജിസ്റ്റർചെയ്തിട്ടുണ്ട്.

ഈ കേസുകളിൽ 117 പേർ അറസ്റ്റിലുമായിരുന്നു. റെയിൽവേ സ്റ്റേഷനുകളിൽ പരിശോധനയ്ക്ക് സ്ഥിരം സംവിധാനമില്ലാത്തതാണ് തീവണ്ടികളിലൂടെ കഞ്ചാവുകടത്ത് വർധിക്കാൻ കാരണം.

യാത്രക്കാരുടെ സാധാരണ ലഗേജുപോലെതന്നെ സ്യൂട്‌കേസുകളിലും മറ്റും കഞ്ചാവ് കടത്തുന്നുണ്ട്. പാഴ്‌സൽ മാർഗവും കഞ്ചാവ് ഒളിച്ചുകടത്തുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പൂർണ്ണ ആരോഗ്യവാന്മാരായ കുട്ടികൾ പോലും കുഴഞ്ഞുവീഴുന്നത് എന്തുകൊണ്ട്? ബെം​ഗളൂരുവിലെ ഡോക്ടർമാർ പറയുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts