ബെംഗളൂരു : ഓണത്തിന് വേഗത്തിൽ നാട്ടിലെത്താൻ മിതമായ നിരക്കിൽ ടിക്കറ്റ് തേടിയുള്ള ഓട്ടത്തിലാണ് ബെംഗളുരു മലയാളികൾ. സെപ്റ്റംബർ അഞ്ചിനാണ് തിരുവോണം. മുന്നേയുള്ള 3,4 ദിവസങ്ങളിൽ കേരളത്തിലേക്കുള്ള സ്ഥിരം ട്രെയിനുകളിലെ ടിക്കറ്റുകൾ ബുക്കിങ് ആരംഭിച്ച് നിമിഷ നേരത്തിനുള്ളിൽ തന്നെ തീർന്നു. നിലവിലെ ടിക്കറ്റ് ഒഴിവ് **************************** കെഎസ്ആർ ബെംഗളൂരു–കന്യാകുമാരി എക്സ്പ്രസിൽ ഉത്രാടദിനത്തിൽ (4ന്) സ്ലീപ്പറിൽ 125, തേഡ് എസിയിൽ 69, സെക്കൻഡ് എസിയിൽ 35, മൈസൂരു–തിരുവനന്തപുരം നോർത്ത് എക്സ്പ്രസിലെ സ്ലീപ്പറിൽ 65, ത്രി ടയർ എസിയിൽ 37, മലബാറിലേയ്ക്ക് സേലം വഴിയുള്ള യശ്വന്തപുര–കണ്ണൂർ എക്സ്പ്രസിലെ സ്ലീപ്പറിൽ…
Read MoreMonth: July 2025
ടോമിയും, ഷൈനിയും വാഗ്‌ദാനം ചെയ്‌തത് ഉയർന്ന പലിശ; മുതലെടുത്ത് ചിട്ടിയിലെ 20 വർഷത്തെ വിശ്വാസം, ആശങ്കയോടെ നിക്ഷേപകർ
ബെംഗളൂരു : 100 കോടിയോളം രൂപയുടെ നിക്ഷേപ തട്ടിപ്പ് നടത്തി മുങ്ങിയ പരാതിയിൽ തട്ടിപ്പ് കാർക്കെതിരെ കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്ത്. രാമമൂർത്തിനഗറിൽ എ ആൻഡ് എ ചിറ്റ് ഫണ്ട്സ് നടത്തിയിരുന്ന ടോമി എ. വർഗീസ്, ഭാര്യ ഷൈനി ടോമി എന്നിവർക്കെതിരെയാണ് കേസ്. ഉയർന്ന പലിശ വാഗ്ദാനം ചെയ്താണ് ഇവർ കോടികൾ പലരിൽ നിന്നായി വാങ്ങിയത്. പണം പിരിച്ചത് കൂടുതലും മലയാളി അസോസിയേഷനുകളും ആരാധനാലയങ്ങളും കേന്ദ്രീകരിച്ചായിരുന്നു. 20 വർഷമായി ബെംഗളൂരു ആലപ്പുഴ രാമങ്കരി സ്വദേശികളായ ടോമിയും ഷൈനിയും രാമമൂർത്തിനഗറിലാണു താമസം. ആദ്യം അഞ്ച് ലക്ഷം വരെയുള്ള…
Read Moreആൾക്കൂട്ട ആക്രമണം: കൊല്ലപ്പെട്ട അഷ്റഫിൻ്റെ കുടുംബത്തിന് 15 ലക്ഷം നൽകി കർണാടക മന്ത്രിയും, സ്പീക്കറും
ബെംഗളൂരു : ഹിന്ദുത്വ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട മലപ്പുറം വേങ്ങര സ്വദേശി അഷ്റഫിൻ്റെ കുടുംബത്തിന് 15 ലക്ഷം രൂപയുടെ ചെക്ക് കൈമാറി കർണാടക മന്ത്രിയും സ്പീക്കറും. കർണാടക ന്യൂനപക്ഷ, വഖഫ്, ഭവന മന്ത്രി സമീർ അഹമ്മദ് ഖാൻ 10 ലക്ഷം, നിയമസഭ സ്പീക്കറും മംഗളൂരു എംഎൽഎയുമായ യു.ടി ഖാദർ അഞ്ച് ലക്ഷം രൂപ സ്വന്തം നിലയിൽ എന്നിങ്ങനെയാണ് നൽകിയത്. കുടുംബത്തിന് നൽകാനായി കർണാടക സർക്കാർ 25 ലക്ഷം രൂപ ലഭ്യമാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ചടങ്ങിൽ അഷ്‌റഫിൻ്റെ കൊലപാതകത്തെ കുറിച്ച് പി.യു.സി.എൽ കർണാടക, എ.പി.സി.ആർ കർണാടക,…
Read More‘കൗമാരക്കാരിൽ വർധിക്കുന്ന ‘ഡിജിറ്റല്‍ ആസക്തി’ ജാഗ്രതയോടെ കാണേണ്ട വിഷയം’ -നിംഹാന്‍സ്
ബെംഗളൂരു : സമൂഹമാധ്യമങ്ങളുടെ അമിത ഉപയോഗം, ലൈവ് സ്ട്രീമിങ്, ഓണ്‍ലൈന്‍ വ്യാപാരം തുടങ്ങിയവയുടെ ചതിക്കുഴിയില്‍ അകപ്പെടുന്ന യുവാക്കളുടെ എണ്ണം വർധിക്കുന്നതായി കണ്ടെത്തൽ. നിംഹാന്‍സ് ആശുപത്രി അധികൃതരുടേതാണ് കണ്ടെത്തൽ. ഇതിൽ നിന്ന് മോചനം ആവശ്യപ്പെട്ട് സഹായം അഭ്യർത്ഥിച്ച് എത്തുന്നവരും നിരവധിയാണ്. സാങ്കേതിക ആസക്തി ചികിത്സിക്കുന്ന സര്‍വിസ് ഫോര്‍ ഹെല്‍ത്തി യൂസ് ഓഫ് ടെക്നോളജി (ഷട്ട്) ക്ലിനിക്കിൻ്റെ കണക്കുകൾ പ്രകാരം ഏറെ ശ്രദ്ധിക്കേണ ഒന്നാണിത്. കൗമാരക്കാരില്‍ ഗെയിമിങ് ഡിസോര്‍ഡര്‍ കണ്ടുവരുന്നുവെങ്കിലും പുത്തന്‍ സാങ്കേതിക വിദ്യകളായ സമൂഹ മാധ്യമങ്ങള്‍, ഫാന്‍ അധിഷ്ഠിത ലൈവ് സ്ട്രീമിങ് എന്നിവയുമായി ബന്ധപ്പെട്ട കേസുകള്‍…
Read Moreആർ.സി.ബി താരത്തിനെതിരെ ലൈംഗിക പീഡനത്തിന് കേസ്
ഗാസിയാബാദ്: റോയൽ ചലഞ്ചേഴ്സ് താരം യഷ് ദയാലിനെതിരെ ലൈംഗിക പീഡന കേസ്. വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയിലാണ് പൊലീസ് നടപടി. പരാതിക്കാരിയുടേയും ദയാലിന്റേയും മൊഴി ഇന്ന് രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. ഇന്ദ്രിപുരം പൊലസാണ് യഷ് ദയാലിനെതിരെ കേസെടുത്തത്. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ജൂൺ 21നാണ് യുവതി പരാതി നൽകിയത്. വിവാഹവാഗ്ദാനം നൽകി ശാരീരികമായി ചൂഷണം ചെയ്യുകയായിരുന്നുവെന്നാണ് പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നത്. ജൂൺ 24ന് പെൺകുട്ടി തന്നെ പരാതിയുടെ വിവരങ്ങൾ പങ്കുവെച്ചതോടെയാണ് ഇക്കാര്യം പുറത്തറിഞ്ഞത്. ജൂൺ 27ന്…
Read Moreകോവിഡ് വാക്സിനാണ് ഹൃദയാഘാത മരണങ്ങൾക്ക് കാരണമെന്ന പ്രസ്താവന; കർണാടക മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് ബി.ജെ.പി
ബെംഗളൂരു: കോവിഡ് വാക്സിനാണ് ഹൃദയാഘാത മരണങ്ങൾക്ക് കാരണമെന്ന പ്രസ്താവനയിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ മാപ്പ് പറയണമെന്ന് ബി.ജെ.പി. പ്രസ്താവനയിൽ മുഖ്യമന്ത്രി നിരുപാധികം മാപ്പ് പറയണമെന്ന് സംസ്ഥാന ബി.ജെ.പി നേതൃത്വം ആവശ്യപ്പെട്ടു. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസേർച്ച്, നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ, എയിംസ് തുടങ്ങിയ ഇന്ത്യയിലെ പ്രമുഖ സ്ഥാപനങ്ങൾ കോവിഡ് വാക്സിനും ഹൃദയാഘാതവും തമ്മിൽ ബന്ധമില്ലെന്ന് അറിയിച്ചിട്ടുണ്ട്. ഈയൊരു സാഹചര്യത്തിൽ സിദ്ധരാമയ്യ മാപ്പ് പറയണമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയും ആവശ്യപ്പെട്ടു. കർണാടകയിലെ ഹാസനിൽ ഹൃദയാഘാതം മൂലം ആളുകൾ മരിച്ച സംഭവത്തിൽ പ്രതികരണവുമായി…
Read Moreമഞ്ഞുമ്മല്‍ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസില്‍ സൗബിൻ ഷാഹിർ അറസ്റ്റില്‍;
കൊച്ചി: മഞ്ഞുമ്മല്‍ ബോയ്സ് സാമ്ബത്തിക തട്ടിപ്പ് കേസില്‍ നടൻ സൗബിൻ ഷാഹിർ അറസ്റ്റില്‍. ബാബു ഷാഹിർ, ഷോണ്‍ ആന്റണി എന്നിവരുടെയും അറസ്റ്റ് രേഖപ്പെടുത്തി. രണ്ടാം ദിനത്തിലെ ചോദ്യം ചെയ്യലിന് പിന്നാലെയാണ് മരട് പൊലീസിന്റെ നടപടി. മൂന്ന് പേരെയും ജാമ്യത്തില്‍ വിട്ടയക്കും. ഹൈക്കോടതി നേരത്തെ പ്രതികള്‍ക്ക് മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. സൗബിന്‍ ഉള്‍പ്പടെയുള്ളവർ കേസിൻ്റെ ഭാഗമായി മരട് പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. സിനിമയുടെ ലാഭവിഹിതം നല്‍കാന്‍ താന്‍ തയ്യാറാണെന്നും അതിനായി താന്‍ പണം മാറ്റി വച്ചിട്ടുണ്ടെന്നും ചോദ്യം ചെയ്യലിനെത്തിയ സൗബിൻ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
Read Moreഇന്ത്യയിൽ ചികിത്സയ്‌ക്കെത്തി വിദേശികൾ; പൊലീസ് പരിശോധനയിൽ കണ്ടെത്തിയത് 4.5 കോടി വിലമതിക്കുന്ന 2.8 കിലോ എം.ഡി.എം.എ, 400 കിലോ ഹൈബ്രിഡ് കഞ്ചാവ് എന്നിവ
ബെംഗളൂരു : ചികിത്സയ്ക്കെത്തിയതെന്ന വ്യാജേന ഇന്ത്യയിലെത്തിയ നൈജീരിയൻ പൗരന്മാരിൽ നിന്ന് കോടികളുടെ മയക്കുമരുന്ന് പിടികൂടി. 2.8 കിലോഗ്രാം സിന്തറ്റിക് മയക്കുമരുന്നും 400 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവുമാണ് ഇവരിൽ നിന്ന് കണ്ടത്തിയത്. കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്ത് നിന്നാണ് പ്രതികളെ പിടികൂടിയത്. നാലര കോടി രൂപ വില മതിക്കുന്ന മയക്കുമരുന്നാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. മെഡിക്കൽ വിസയിലാണ് വിദേശ പൗരന്മാർ ഇന്ത്യയിലെത്തിയത്. കാലാവധി കഴിഞ്ഞിട്ടും മടങ്ങാതെ ഇന്ത്യയിൽ തന്നെ നിൽക്കുകയായിരുന്നു. ചില രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് ഇവരെ പൊലീസ് നിരീക്ഷിച്ച് വരികയായിരുന്നു. വീട്ടിൽ നടത്തിയ…
Read Moreകോഴിക്കോട് എംഇഎസ് കോളേജില്‍ മുന്‍വൈരാഗ്യത്തെ തുടർന്ന് ചേരിതിരിഞ്ഞ് തല്ലി വിദ്യാര്‍ത്ഥികള്‍
കോഴിക്കോട്: കോഴിക്കോട് കളന്‍തോട് എംഇഎസ് കോളേജില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷം. വിദ്യാര്‍ത്ഥികള്‍ കോളേജില്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. സപ്ലിമെന്ററി പരീക്ഷയ്ക്കായി കോളേജില്‍ എത്തിയ വിദ്യാര്‍ത്ഥികളും അവസാന വര്‍ഷ വിദ്യാര്‍ഥികളും തമ്മിലാണ് ഏറ്റുമുട്ടിയത്. മുന്‍ വൈരാഗ്യമാണ് സംഘര്‍ഷത്തിന് കാരണമെന്നാണ് സൂചന. കുന്ദമംഗലം പൊലീസ് എത്തിയാണ് സംഘര്‍ഷത്തിന് അയവ് വരുത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സംഘര്‍ഷം ഉണ്ടായതിന് പിന്നാലെ ഏറെനേരം മുക്കം- കോഴിക്കോട് റൂട്ടില്‍ ഗതാഗതം തടസ്സപ്പെട്ടു.
Read Moreബെംഗളൂരുവിലെ മലയാളി ദമ്പതികളുടെ നിക്ഷേപത്തട്ടിപ്പ്; കേസ് സി.ഐ.ഡിക്ക് കൈമാറിയേക്കും
ബെംഗളൂരു : മലയാളികൾ ഉൾപ്പടെ നിരവധി നിക്ഷേപകരുടെ പണം തട്ടിയ കേസ്, ബെംഗളൂരുവിലെ ചിട്ടി ഉടമകളായ മലയാളി ദമ്പതികൾ മുങ്ങിയ സംഭവത്തിൽ അന്വേഷണം ഊർജിതം. ഇന്നലെവരെ 370 പേരാണ് പരാതിയുമായി രംഗത്തെത്തിയത്. ഇനിയും ആയിരത്തിലേറെ പേർ നിക്ഷേപകരായുണ്ടെന്നാണ് വിവരം. പുറത്തുവന്ന കണക്ക് അനുസരിച്ച്,100 കോടി രൂപയുടെ തട്ടിപ്പാണ് നടന്നത്. കേസിൽ ഉൾപ്പെട്ടവരിൽ കൂടുതൽ പേരും പ്രവാസി മലയാളികളാണ്. താമസമില്ലാതെ കേസ് സി.ഐ.ഡിക്ക് കൈമാറാനാണ് നീക്കം. രാമമൂർത്തി നഗറിലെ എ ആൻഡ് എ ചിറ്റ് ഫണ്ട്സ് ഉടമകളായ ആലപ്പുഴ സ്വദേശികളായ ടോമി എ. വർഗീസ്, ഭാര്യ…
Read More