ബെംഗളൂരു സ്റ്റേഡിയം ദുരന്തം: അനുമതിയില്ലാതെ ചാർജ് ഷീറ്റ് ഫയൽ ചെയ്യരുത് -ഹൈകോടതി

ബെംഗളൂരു: ജൂൺ നാലിന് ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ തിക്കിലും തിരക്കിലും ആളുകൾ മരിച്ച സംഭവത്തിൽ അനുമതിയില്ലാതെ ചാർജ് ഷീറ്റ് സമർപ്പിക്കരുതെന്ന് സർക്കാറിനോട് ഹൈകോടതി. ജസ്റ്റിസ് എസ്.ആർ കൃഷ്ണകുമാറാണ് ഇതുസംബന്ധിച്ച നിർദേശം നൽകിയത്. റോയൽ ചലഞ്ചേഴ്സ് നൽകിയ ഹരജിയിലാണ് നടപടി. അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും ഇതിനിടയിൽ ചാർജ് ഷീറ്റ് സമർപ്പിച്ചാൽ വലിയ നഷ്ടമുണ്ടാകുമെന്ന് ഹരജിക്കാർക്ക് വേണ്ടി ഹാജരായ അഭിഭാഷകർ പറഞ്ഞു. എന്നാൽ അടുത്ത പത്ത് ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാനുള്ള നടപടികളുണ്ടാവില്ലെന്ന് സംസ്ഥാന സർക്കാറും കോടതിയെ അറിയിച്ചു. അന്വേഷണം പൂർത്തിയാവാൻ ഒരു മാസത്തെ സമയമെങ്കിലും വേണ്ടിവരുമെന്നാണ് സംസ്ഥാന സർക്കാറിന്റെ…

Read More

‘അ​ന​ധി​കൃ​ത​ കുടിയേറ്റം നാ​ടു​ക​ട​ത്തിയത് 200 ബം​ഗ്ലാ​ദേ​ശി​ക​ളെ ‘-ക​ര്‍ണാ​ട​ക ആ​ഭ്യ​ന്ത​രമ​ന്ത്രി

ബെംഗളൂരു : അനധികൃതമായി കർണാടകയിൽ താമസിച്ച 200 ബം​ഗ്ലാ​ദേ​ശി​ക​ളെ നാ​ടു​ക​ട​ത്തി​. ആ​ഭ്യ​ന്ത​ര മ​ന്ത്രി ഡോ.​ജി. പ​ര​മേ​ശ്വ​രയാണ് ഈ കാര്യം വ്യക്തമാക്കിയത്. കു​ടി​യേ​റ്റ​ക്കാ​ര്‍ മി​ക്ക​വ​രും സം​സ്ഥാ​ന​ത്ത് നി​ർമാ​ണ തൊ​ഴി​ലാ​ളി​ക​ളാ​യി ജോ​ലി ചെ​യ്യു​ന്നു​വെ​ന്ന വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് നാ​ടു​ക​ട​ത്ത​ല്‍. സം​സ്ഥാ​ന​ത്ത് അ​ന​ധി​കൃ​ത​മാ​യി താ​മ​സി​ച്ച് വ​രു​ന്ന​വ​രെ ക​ണ്ടെ​ത്തി​യാ​ല്‍ ഉ​ട​ന്‍ നാ​ടു​ക​ട​ത്തുമെന്നും, ഒ​ന്നോ ര​ണ്ടോ ദി​വ​സ​ത്തേ​ക്ക് മാ​ത്ര​മ​ല്ല ഇ​തൊ​രു തു​ട​ര്‍ച്ച​യാ​യ പ്ര​ക്രി​യ​യാ​ണെ​ന്നും മന്ത്രി പറഞ്ഞു. മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്ക​വെയാണ് ഈ കാര്യം വ്യ​ക്ത​മാ​ക്കിയത്.

Read More

തെരുവ്നായ പേടിയിൽ ഭ​ട്ക​ൽ പ​ട്ട​ണം ; മൂ​ന്നു ദി​വ​സ​ത്തി​ൽ കടിയേറ്റത് 15 പേ​ർ​ക്ക്

ബെംഗളൂരു : ഉത്തര കന്നട ജില്ലയിലെ ഭ​ട്ക​ൽ ടൗ​ണി​ൽ തെരുവ് നായ്ക്കളെക്കൊണ്ട് പൊറുതിമുട്ടി ജനങ്ങൾ. ക​ഴി​ഞ്ഞ 70 മ​ണി​ക്കൂ​റി​നു​ള്ളി​ൽ തെ​രു​വ് നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ 15 ല​ധി​കം പേർക്കാണ് പരിക്ക് പറ്റിയത്. താ​മ​സ സ്ഥ​ല​ങ്ങ​ൾ, കടകൾ എന്നിവിടങ്ങളിലായി നടന്ന് പോകുന്ന ആളുകളെയാണ് നായകൾ ഇത്തരത്തിൽ ആക്രമിക്കുന്നത്. ക​ടി​യേ​റ്റവരിൽ കു​ട്ടി​ക​ളും പ്രാ​യ​മാ​യ​വ​രു​മാ​ണ് ഇ​ര​ക​ളി​ൽ ഭൂ​രി​ഭാ​ഗ​വും പ​രി​ക്കേ​റ്റ​വ​ർ പ്രാ​ദേ​ശി​ക ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സയിലാണ്. ചികിത്സയുടെ ഭാഗമായി ​റാ​ബി​സ് വാ​ക്സി​നേ​ഷ​നും ന​ൽ​കി കഴിഞ്ഞു. തെ​രു​വ് നാ​യ്ക്ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ച സാഹചര്യത്തിൽ നാട്ടുകാർ പ​രാ​തി​ നൽകിയിരുന്നതായും എന്നാൽ ന​ഗ​ര​സ​ഭ​ക​ൾ ഇത് അ​വ​ഗ​ണി​ച്ചതായും ജനങ്ങൾ…

Read More

ബെംഗളൂരു യാത്ര ഇനി എളുപ്പം; സ്‌പെഷ്യല്‍ ട്രെയിനുകളും വന്ദേഭാരത് കോച്ചുകളും വര്‍ധിപ്പിച്ചു

പുതിയ റൂട്ടുകളില്‍ വന്ദേഭാരത് സര്‍വീസ് ആരംഭിക്കുന്നതിന് ഒപ്പം നേരത്തെ അനുവദിച്ച റൂട്ടുകളില്‍ കോച്ചുകള്‍ എണ്ണം വര്‍ധിപ്പിക്കുകയും ചെയ്യുകയാണ് റെയില്‍വെ. നിറഞ്ഞ യാത്രക്കാരുമായി സര്‍വീസ് നടത്തുന്ന വന്ദേഭാരത് എക്‌സ്പ്രസുകള്‍ക്കാണ് കോച്ചുകള്‍ എണ്ണം വര്‍ധിപ്പിക്കുന്നത്. അത്തരത്തില്‍ ഒരു റൂട്ടാണ് ബെംഗളൂരു-ഹൈദരാബാദ്. രാജ്യത്തെ രണ്ട് ഐടി നഗരങ്ങളെ ബന്ധിപ്പിച്ചുള്ള ഈ വന്ദേഭാരത് എക്‌സ്പ്രസില്‍ ഇതുവരെ എട്ട് കോച്ചുകളാണുണ്ടായിരുന്നത്. ഇനി മുതല്‍ 16 ആക്കി ഉയര്‍ത്തി. അതായത്, നേരത്തെ 530 പേര്‍ക്ക് മാത്രം യാത്ര ചെയ്യാന്‍ സാധിക്കുമായിരുന്ന ട്രെയിനില്‍ ഇനി മുതല്‍ 1128 പേര്‍ക്ക് യാത്ര ചെയ്യാം. ജൂലൈ 10…

Read More

മദ്യലഹരിയിൽ റോഡരികിൽ പാർക്കു ചെയ്തിരുന്ന 18 വാഹനങ്ങൾ നശിപ്പിച്ചു; നാലുപേർ അറസ്റ്റിൽ

ബെംഗളൂരു : റോഡരികിൽ പാർക്കുചെയ്തിരുന്ന വാഹനങ്ങൾക്ക് മദ്യലഹരിയിൽ നാശംവരുത്തിയ നാലുപേർ അറസ്റ്റിൽ. ഹൊംഗസാന്ദ്രയിൽ കഴിഞ്ഞദിവസം രാത്രിയിൽനടന്ന സംഭവത്തിൽ പത്തുകാറുകൾ, നാല് ഓട്ടോറിക്ഷ അടക്കം 18 വാഹനങ്ങൾക്കാണ് നാശംവരുത്തിയത്. കാറുകളുടെയും ഓട്ടോകളുടെയും ചില്ലുകൾ തകർത്തിരുന്നു. നാശംസംഭവിച്ച വാഹനങ്ങളുടെ ഉടമകളിൽ ഒരാൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. പാർട്ടി കഴിഞ്ഞുവരുമ്പോൾ മദ്യലഹരിയിൽ വാഹനങ്ങൾക്ക് നേരേ ആക്രമണം നടത്തുകയായിരുന്നു ഇവർ.

Read More

സംസ്ഥാനത്ത് ഇനി പെട്ടെന്നുള്ള മരണങ്ങൾക്ക് പോസ്റ്റ്‌മോർട്ടം പരിശോധന നിർബന്ധം

ബെംഗളൂരു : പെട്ടെന്നുണ്ടാകുന്ന ഹൃദയാഘാതം മൂലം മരിക്കുന്നത് ആരോഗ്യവകുപ്പിനെ നിർബന്ധമായും അറിയിക്കേണ്ട രോഗംമാക്കി (നോട്ടിഫിയബിൾ രോഗം) പ്രഖ്യാപിച്ച് കർണാടക. 45 വയസിൽ താഴെയുള്ളവർക്കുണ്ടാകുന്ന ഹൃദയാഘാത മരണങ്ങളാണ് ഇ കൂട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. അത്തരം കേസുകളിൽ (ഹൃദയാഘാതം) പോസ്റ്റ്‌മോർട്ടം പരിശോധന നടത്താൻ തീരുമാനിക്കുകയും ചെയ്തു. ഹാസൻ ജില്ലയിൽ ഹൃദയാഘാതം മൂലമുള്ള മരണങ്ങളുടെ പരമ്പരയെത്തുടർന്ന് നടത്തിയ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുവാക്കളിൽ ഹൃദ്രോഗബാധ വർധിച്ചുവരുന്നതിന് കോവിഡ് രോഗവുമായും കോവിഡ് പ്രതിരോധ കുത്തിവെപ്പുമായും ബന്ധമുണ്ടോയെന്ന് കണ്ടെത്താൻ ആരോഗ്യവകുപ്പ് നിയമിച്ച വിദഗ്ധ സമിതിയുടെ നിർദ്ദേശ പ്രകാരമാണ് പ്രഖ്യാപനമെന്ന് ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടുറാവു…

Read More

ആര്‍ക്കും മനസിലാകാത്ത കുറിപ്പടി വേണ്ട ഡോക്ടറേ… ; കർശന നിര്‍ദേശവുമായി ഉപഭോക്തൃ കോടതി

ഡോക്ടര്‍ രോഗികൾക്ക് എഴുതി നൽകുന്ന മരുന്ന് കുറിപ്പടികള്‍ വായിക്കാന്‍ പറ്റുന്നതായിരിക്കണമെന്ന നിര്‍ദേശവുമായി ഉപഭോക്തൃ കോടതി. മെഡിക്കൽ രേഖകൾ കൃത്യസമയത്ത് രോഗികള്‍ക്ക് ലഭ്യമാക്കണമെന്നും കോടതി വ്യക്തമാക്കി. എറണാകുളം പറവൂര്‍ സ്വദേശി നൽകിയ പരാതിയിലാണ് ഉപഭോക്തൃ കോടതിയുടെ നിർണായക ഇടപെടല്‍. എറണാകുളം സ്വകാര്യ ആശുപത്രിയിലെ ചികിത്സാ പിഴവുമായി ബന്ധപ്പെട്ടാണ് പറവൂര്‍ സ്വദേശി കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ആരോഗ്യരംഗത്ത് സുതാര്യതയും പ്രതിബദ്ധതയും ഉറപ്പുവരുത്തുന്നതിന് ഡോക്ടര്‍മാര്‍ മരുന്ന് കുറിപ്പടികള്‍ വായിക്കാന്‍ പറ്റുന്ന രീതിയില്‍ എഴുതണമെന്നാണ് കോടതി കർശനമായി നിർദേശിച്ചിരിക്കുന്നത്. രോഗികള്‍ക്ക് മെഡിക്കല്‍ രേഖകള്‍ കിട്ടുന്നതിനുള്ള കാലതാമസം പരിഹരിക്കണമെന്നും കൂട്ടിച്ചേർത്തു. ഭരണഘടന…

Read More

നടി വിൻസി അലോഷ്യസിനോട് പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ

തൃശൂർ: നടി വിൻസി അലോഷ്യസിനോട് പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ. പ്രശ്നങ്ങൾ പരസ്പരം പറഞ്ഞു തീർത്തു എന്ന് ഇരുവരും പറഞ്ഞു. എന്റെ ഭാഗത്ത് നിന്നും എന്തെങ്കിലും പ്രശ്നം ഉണ്ടായിട്ടുണ്ട് എങ്കിൽ ക്ഷമ ചോദിക്കുന്നു എന്നും ഒന്നും മനഃപൂര്‍വം ചെയ്തതല്ല എന്നും ഷൈൻ ടോം പറഞ്ഞു. താൻ ആരാധിച്ച വ്യക്തിയിൽ നിന്ന് അപ്രതീക്ഷിതമായ അനുഭവം ഉണ്ടായത് കൊണ്ടാണ് പരാതിയുമായി എത്തിയതെന്നും ഷൈനിനോട് ബഹുമാനം മാത്രമാണുള്ളതെന്നും വിൻസി അലോഷ്യസ് പറഞ്ഞു. ഷൈനിന്റെ കുടുംബത്തെ വേദനപ്പെടുത്തിയതിൽ ദുഃഖമുണ്ടെന്നും വിൻസി കൂട്ടിച്ചേർത്തു. സൂത്രവാക്യം സിനിമയുടെ പ്രമോഷനായാണ്…

Read More

ഹോം വർക്ക് ചെയ്യാത്തതിന് അടിച്ചു; അധ്യാപകരെ സ്കൂളിൽ കയറി തല്ലി വിദ്യാർത്ഥിയുടെ കുടുംബം

ഹോം വർക്ക് ചെയ്യാത്ത വിദ്യാർത്ഥിയെ അധ്യാപകൻ അടിച്ചതിനെ തുടർന്ന് സ്കൂളിൽ കയറി അധ്യാപകരെ തല്ലി കുടുംബം. ബിഹാറിലെ ഗയ ജില്ലയിലാണ് സംഭവം. രാകേഷ് രഞ്ജൻ ശ്രീ വാസ്തവ എന്ന അധ്യാപകനാണ് മർദനമേറ്റത്. ജൂലൈ അഞ്ചാം തീയതിയാണ് സംഭവം നടന്നത്. വിദ്യാർത്ഥിയെ കുടുംബം ആക്രമിക്കുന്നതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ആക്രമണത്തിൽ പരിക്കേറ്റ അധ്യാപകൻ ആശുപത്രിയിൽ ചികിത്സയിലാണ്. ബിഹാറിലെ ഷാവാസ്പൂർ മിഡിൽ സ്‌കൂളിലാണ് നാടകീയ രം​ഗങ്ങൾ അരങ്ങേറിയത്. ഹോം വർക്ക് ചെയ്യാത്തതിന് വിദ്യാർത്ഥിയെ അധ്യാപകൻ അടിച്ചതും ശകാരിച്ചതും വീട്ടുകാർക്ക് ഇഷ്ടപ്പെടാത്തതിനാലാണ് ആക്രമിച്ചതെന്നാണ് ദേശീയ മാധ്യമങ്ങൾ…

Read More

ജ്യോതി മൽഹോത്രയ്‌ക്കൊപ്പം വന്ദേഭാരതിൽ യാത്ര ചെയ്‌ത്‌ വി മുരളീധരനും; ടൂറിസം വകുപ്പിനെതിരായ വിമർശനത്തിനിടെ വെട്ടിലായി ബി.ജെ.പി

ചാരവൃത്തി കേസിൽ അറസ്റ്റിലായ ജ്യോതി മൽഹോത്രയ്ക്കൊപ്പം വന്ദേ ഭാരതത്തിന്റെ കേരളത്തിലെ ആദ്യ യാത്രയിൽ ബിജെപി നേതാക്കളും. സംസ്ഥാന ടൂറിസം വകുപ്പിനെതിരെ ക്യാമ്പയിൻ ശക്തമാക്കുന്നതിനിടയിലാണ് ബിജെപി നേതാക്കളെ വെട്ടിലാക്കി പുതിയ ദൃശ്യങ്ങൾ പുറത്തുവന്നത്. വന്ദേ ഭാരത് എക്സ്പ്രസിന്റെ ഉദ്ഘാടന യാത്രയിൽ ബിജെപി നേതാക്കളായ വി മുരളീധരനും, കെ സുരേന്ദ്രനും ഒപ്പമുള്ളതാണ് പുതിയ ദൃശ്യങ്ങൾ. വി മുരളീധരൻ വന്ദേഭാരതിനെ കുറിച്ച് ജ്യോതി മൽഹോത്രയോട് സംസാരിക്കുന്നതും ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്.

Read More
Click Here to Follow Us