ഗുണ്ടാ നേതാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി : സംഭവം ജാലഹള്ളിയ്ക്കടുത്ത്

ബെംഗലൂരു ; വെള്ളിയാഴ്ച പുലര്‍ച്ചെ ജാലഹള്ളി പരിധിയില്‍ കണ്ടെത്തിയ അജ്ഞാത മൃതദേഹം തിരിച്ചറിഞ്ഞു …ദോഡ്ഡ ബൊമ്മസാന്ദ്ര സ്വദേശിയും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയുമായ ഡേവിഡ് (34) ആണ് കൊല്ലപ്പെട്ടത് ….പ്രദേശം കേന്ദ്രീകരിച്ചു കവര്‍ച്ച ,അടിപിടി, കൊലപാതകം തുടങ്ങിയ കേസുകളില്‍ നേരത്തെ ഇയാള്‍ ശിക്ഷയനുഭവിച്ചിട്ടുണ്ട്       …തലേന്ന്‍ പുലര്‍ച്ചെ 6 മണിയോടെ ആണ് ജലഹള്ളിക്ക് സമീപം തല വേര്‍പെട്ട രീതിയില്‍ മൃതദേഹം കണ്ടെത്തുന്നത് ..തുടര്‍ന്ന്‍ പോലീസ് എത്തി നടത്തിയ പരിശോധനയില്‍ ഗവണ്‍മെന്റ് സ്കൂളിനു സമീപം ,ഏകദേശം നൂറു മീറ്റര്‍ നീങ്ങി തലഭാഗം കണ്ടെടുക്കുക ആയിരുന്നു …
 
ഡേവിഡിന്റെ കാമുകിയുടെ പേരില്‍ മുന്പ് പ്രസാദ്‌ എന്നയൊരാളുമായി രണ്ടാഴ്ച മുന്പ് വഴക്ക് നടന്നതായി പോലീസിനു സൂചന ലഭിച്ചു ..പ്രസാദുമായി അടുപ്പമുണ്ടെന്നു സംശയിച്ച ഡേവിഡ് സംഘങ്ങളുമായി ചേര്‍ന്ന്‍ അയാളെ മര്‍ദ്ധിച്ചിരുന്നു ….ഒരു സ്വകാര്യ ആശുപത്രിയില്‍ ആംബുലന്‍സ് ഡ്രൈവറായി ഡേവിഡ് മുന്പ് ജോലി ചെയ്തിരുന്നു ..തുടര്‍ന്ന്‍ സ്വഭാവ ദൂഷ്യത്തിന്റെ പേരില്‍ ഇയാളെ പുറത്താക്കുകയായിരുന്നു …..
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്കൂൾ ബാഗുകളും പാൽക്കുപ്പികളും ഉൾപ്പടെയുളള കൂട്ടക്കുഴിമാടം കണ്ടെത്തി; കുട്ടികളുടേതടക്കം 582 അസ്ഥികൂടങ്ങൾ പുറത്തെടുത്തു
  സോനം വാങ്ചുക്കിന്റെ തീരുമാനം സ്വാഗതാർഹം; ധർമേന്ദ്ര പ്രധാൻ രാജിവെക്കുംവരെ പ്രതിഷേധം തുടരുമെന്ന് അഭിജിത് ദീപ്കെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബസ് അപകടങ്ങൾ പതിവാകുന്നു; ബെംഗളൂരുവിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് മറിഞ്ഞ് യുവാവ് മരിച്ചു; 20 പേർക്ക് പരിക്ക്
[masterslider id="10"]

Related posts