സിറ്റിയില്‍ പാര്‍ക്കിംഗ് ഫീ നല്‍കി വാഹനമേല്‍പ്പിച്ച് ആശ്വാസത്തോടെ മടങ്ങാന്‍ വരട്ടെ .. ഐ പി എല്‍ മത്സരങ്ങള്‍ നടന്ന സ്റ്റേഡിയം പരിധിയില്‍ നിന്ന് നഷ്ടപ്പെട്ടത് ഇരുപതോളം ബൈക്കുകള്‍ , നിഷ്ക്രിയരായി പോലീസും ..

ബെംഗലൂരു ; നഗരപരിധിയില്‍ ബൈക്ക് മോഷണങ്ങള്‍ മുന്‍പും നിരവധി ഉയര്‍ന്നു കേട്ടിട്ടുണ്ട് .എന്നാല്‍ ഐ പി എല്‍ സീസണ്‍ അടുത്തതോടെ ബൈക്ക് മോഷ്ടാക്കള്‍ക്ക് ‘ചാകര ‘ആണ് ..ഈ അടുത്ത് ചിന്ന സ്വാമി സ്റ്റേഡിയത്തില്‍ നടന്ന രണ്ടു മത്സരങ്ങളില്‍ നിന്നായി നഷ്ടമായത് ഇരുപതോളം ബൈക്കുകള്‍ …റോയല്‍ എന്ഫീല്‍ഡ്, ആര്‍ എക്സ് 100 തുടങ്ങിയവയാണ് നഷ്ടമായതില്‍ ഏറെയും …പാര്‍ക്കിംഗ് ഫീസ്‌ നല്‍കിയാല്‍ സുരക്ഷിതമെന്നും ,സെക്യുരിറ്റികളുടെ കണ്ണെത്തുമെന്നൊക്കെ ചിന്തിക്കുമ്പോഴാണ്‌ ,ഞങ്ങള്‍ക്ക് യാതൊരു വിധ ഉത്തരവാദിത്തവുമില്ല എന്ന് പറഞ്ഞു അവര്‍ കൈ മലര്‍ത്തുന്നത് …കബ്ബണ്‍ പാര്‍ക്ക് പോലീസ് സ്റ്റേഷന്റെ വളരെയടുത്ത പരിധിയിലാണ് ഇത്തരം മോഷണങ്ങള്‍ അരങ്ങേറുന്നത് …
 
 
നഗരത്തിലെ പ്രധാന പാര്‍ക്കിംഗ് സ്ഥലങ്ങളിലും ഇത്തരത്തില്‍ പല കേസുകളും റിപ്പോര്‍ട്ട്‌ ചെയ്തിട്ടുണ്ട് ..സി സി ടി വി ക്യാമറ ദൃശ്യങ്ങള്‍ തെളിവായി ഉണ്ടെങ്കിലും ഇത്തരം കേസുകളില്‍ പോലീസ് സ്റ്റേഷന്‍ കയറി ഇറങ്ങാന്‍ തന്നെയാണ് ഉടമയുടെ വിധി …പ്രത്യേകിച്ച് അന്യ സംസ്ഥാന രജിസ്ട്രേഷന്‍ കൂടിയാവുമ്പോള്‍ .ഇലക്ഷന്‍ ,ഐ.പി .എല്‍ സീസണ്‍ എന്നിവ അടുത്തതോടെ പോലീസും തിരക്കേറിയ ദിനങ്ങളിലൂടെയാണ് കടന്നു പോകുന്നത് ..ആയതിനാല്‍ ഇതുപോലുള്ള കേസുകളില്‍ അന്വേഷണം ഇഴഞ്ഞു നീങ്ങുമെന്ന ധാരണയും മോഷ്ടാക്കള്‍ക്കുണ്ട് ..മലയാളികളെ സംബന്ധിച്ചിടത്തോളം മോഷണ കേസുകളിലും മറ്റും സിറ്റി പോലീസുമായുള്ള ഇടപെടലുകള്‍ ധാരാളം കയ്‌പ്പേറിയ അനുഭവങ്ങളും സമ്മാനിച്ചിട്ടുണ്ട് ..ചില സംഭവങ്ങള്‍ മുന്പ് ബെംഗലൂരു വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു … നഗരത്തിലെ ചില തെരുവുകളില്‍ നിയമ വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ബൈക്ക് സ്പെയര്‍ പാര്‍ട്സ് വില്പന ശാലകളിലേക്കും മറ്റുമാണ് മോഷ്ട്ടിച്ച ബൈക്കുകള്‍ എത്തുന്നതെന്നു പോലീസിനു സൂചന ലഭിച്ചിട്ടുണ്ട് …എന്നാല്‍ ഇവര്‍ക്കെതിരെ നടപടി എടുക്കുന്നില്ല എന്നത് ചോദ്യ ചിഹ്നമാണ് …
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us