ബെംഗളൂരുവില്‍ നിന്ന് തിരൂരിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത് തല നാരിഴക്ക്‌;രാത്രി 1:40 മുതല്‍ നടു റോഡില്‍ നിന്ന് യാത്രക്കാര്‍;പകരം ബസ് വന്നത് രാവിലെ 8:30ന്.

ബെംഗളൂരു: ഇന്നലെ രാത്രി 08:15 ന് നഗരത്തില്‍ നിന്ന് കോഴിക്കോട് വഴി തിരൂരിലേക്ക് പുറപ്പെട്ട എ വണ്‍ ട്രാവെല്‍സിന്റെ ബസ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്,മൈസുരു എത്തുന്നതിന് അഞ്ചു കിലോമീറ്റെര്‍ മുന്‍പ് ആണ് സംഭവം.ഓടിക്കൊണ്ടിരിക്കുകയായിരുന്ന ബസ്‌ ഒരു വശത്തേക്ക് ചെരിഞ്ഞതോടെ ഡ്രൈവര്‍ ബസ്‌ നിര്‍ത്തുകയായിരുന്നു.ചക്രങ്ങള്‍ ഘടിപ്പിച്ച സ്ഥലത്ത് നിന്ന് വിട്ടുപോകാന്‍ തയ്യാറായ രീതിയില്‍ ആയിരുന്നു അവസ്ഥ.

രാത്രി 1:40 ന് ആണ് സംഭവം,മൈസുരു പോലുള്ള ഒരു സിറ്റി യുടെ സമീപത്ത് നിന്ന് സംഭവിച്ചിട്ട്‌ പോലും പെട്ടെന്ന് തന്നെ ഒരു സ്പെയര്‍ ബസ് സംഘടിപ്പിക്കാന്‍ ട്രാവെല്‍സ് കാര്‍ക്ക് കഴിഞ്ഞില്ല എന്നതില്‍ യാത്രക്കാര്‍ വളരെ ഭയത്തോടെ ആണ് കാണുന്നത്.

  സംസ്ഥാനത്തെ ഗവ. കോളേജുകളിൽ ഈ കോഴ്സുകൾക്ക് പ്രിയമേറുന്നു; കൂടുതൽ സീറ്റുകളും പുതിയ ബാച്ചുകളും അനുവദിക്കാൻ തീരുമാനം

ബെംഗളൂരുവില്‍ നിന്ന് സ്പയെര്‍ ബസ്‌ എത്തിയത് രാവിലെ എട്ടരക്ക് ആണ്,അതുവരെ 40 ഓളം  സ്ത്രീകളും കുട്ടികളും അടക്കമുള്ള  യാത്രക്കാര്‍ നടു റോഡില്‍ തന്നെ കഴിയേണ്ടി വന്നു,ചിലര്‍ മൈസുരു വിലേക്ക് തിരിച്ചു പോയി.

“മൈസുരുവിന് സമീപത്തുള്ള യെലവല എന്ന സ്ഥലത്താണ് സംഭവം നടന്നത്,ഞങ്ങള്‍ കോഴിക്കോട് കസബ പോലിസ് സ്റ്റേഷനുമായി ബന്ധപ്പെട്ടതിനു ശേഷം യെലവല പോലിസ് സ്റ്റേഷന്‍റെ വിവരങ്ങള്‍ തരികയും,ഞങ്ങള്‍ അവരെ ബന്ധപ്പെടുകയും ചെയ്തു” ബസില്‍ യാത്ര ചെയ്ത ഒരു യാത്രക്കാരന്‍ ബെംഗളൂരുവാര്‍ത്ത‍യോട് പറഞ്ഞു.

  റോഡിൽ തീരുന്ന ജീവിതങ്ങൾ: യാത്രക്കാരുടെ മാനസികാരോഗ്യത്തെയും ഉൽപ്പാദനക്ഷമതയെയും ബാധിക്കുന്നതായി പഠനങ്ങൾ

വിഷയവുമായി ബന്ധപ്പെട്ട് ഒരു യാത്രക്കാരന്‍ എഴുതിയ ഫേസ്ബുക്ക്‌ പോസ്റ്റ്‌ താഴെ:

ഏകദേശം ഒരാഴ്ച മുന്‍പാണ് ഇതേ റൂട്ടില്‍ ഒരു സ്വകാര്യ ബസിനെ ഒരു വിഭാഗം റാഞ്ചി കൊണ്ട് പോകുന്നത് അടക്കമുള്ള നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിജയേന്ദ്രയ്‌ക്കെതിരെ വിവാദ ശബ്ദരേഖ ശബ്ദരേഖ വിവാദം; ഒക്ടോബറില്‍ വിജയേന്ദ്രയെ പുറത്താക്കണമെന്ന് സദാനന്ദ ഗൗഡ
[masterslider id="10"]

Related posts