ട്രെ​യി​നി​ലെ വ​നി​താ കോ​ച്ചു​ക​ൾ മ​ധ്യ​ഭാ​ഗ​ത്താ​ക്കാ​ൻ റെ​യി​ൽ​വേ തീ​രു​മാ​നി​ച്ചു. ഈ കംപാർട്മെന്റുകൾ ഇനി ‘പിങ്ക്’ നിറത്തിൽ !

ന്യൂ​ഡ​ൽ​ഹി: ട്രെ​യി​നി​ൽ വ​നി​ത​ക​ൾ​ക്കാ​യി സം​വരണം ചെ​യ്തി​രി​ക്കു​ന്ന കോ​ച്ചു​ക​ൾ ട്രെ​യി​നി​ന്‍റെ മ​ധ്യ​ഭാ​ഗ​ത്താ​ക്കാ​ൻ റെ​യി​ൽ​വേ തീ​രു​മാ​നി​ച്ചു. മു​ന്പ് എ​റ്റ​വും പി​ന്നി​ലാ​യി​രു​ന്ന കോ​ച്ച് ന​ടു​വി​ലേ​ക്കു മാ​റ്റു​ക​യും തി​രി​ച്ച​റി​യാ​ൻ എ​ളു​പ്പ​ത്തി​നാ​യി ട്രെ​യി​നി​നു പൊ​തു​വി​ൽ ന​ൽ​കി​യി​ട്ടു​ള്ള​തി​ൽ​നി​ന്നു വ്യ​ത്യ​സ്ത​മാ​യി മ​റ്റൊ​രു നി​റം ന​ൽ​കു​വാ​നു​മാ​ണ് തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​ത്. റെ​യി​ൽ മ​ന്ത്രാ​ല​യം ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ചു.

സ​ബ​ർ​ബ​ൻ ട്രെ​യി​നു​ക​ളി​ലും ദീ​ർ​ഘ​ദൂ​ര ട്രെ​യി​നു​ക​ളി​ലും ഈ ​മാ​റ്റം പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ത്തും. കോ​ച്ചു​ക​ളി​ൽ അ​ധി​ക സു​ര​ക്ഷ​യെ​ന്ന നി​ല​യി​ൽ സി​സി​ടി​വി​ക​ൾ സ്ഥാ​പി​ക്കും. ജ​ന​ലു​ക​ളി​ൽ ക​ന്പി​വ​ല ഘ​ടി​പ്പി​ക്കു​മെ​ന്നും റെ​യി​ൽ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. സ്ത്രീ​ക​ളു​ടെ സു​ര​ക്ഷ​യ്ക്കാ​യി ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​ക​ളു​ടെ ന​ട​ത്തി​പ്പ് നി​രീ​ക്ഷി​ക്കാ​ൻ റെ​യി​ൽ മ​ന്ത്രാ​ല​യം സ​മി​തി രൂ​പീ​ക​രി​ച്ചു. റെ​യി​ൽ​വേ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ അ​ശ്വ​നി ലൊ​ഹാ​നി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണു സ​മി​തി.

  കേരള മുഖ്യമന്ത്രി പ്രഖ്യാപനം സോണിയാ ഗാന്ധിയുമായി ചർച്ച ചെയ്ത ശേഷം;ഐക്യത്തിന് ശേഷം മതി മുഖ്യമന്ത്രി പ്രഖ്യാപനം; നേതാക്കളെ നിർത്തിപ്പൊരിച്ച് രാഹുൽ ഗാന്ധി

പ​രി​ഷ്ക​ര​ണ​ങ്ങ​ൾ സം​ബ​ന്ധി​ച്ച് അ​ഭി​പ്രാ​യം അ​റി​യി​ക്കാ​ൻ വി​വി​ധ റെ​യി​ൽ​വേ സോ​ണു​ക​ളോ​ടു കേ​ന്ദ്രം നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. വ​നി​താ കോ​ച്ചു​ക​ൾ​ക്കു പു​തു​താ​യി ന​ൽ​കു​ന്ന നി​റം സം​ബ​ന്ധി​ച്ച് കൃ​ത്യ​മാ​യ വി​വ​ര​മി​ല്ലെ​ങ്കി​ലും, പി​ങ്ക് നി​റ​മാ​കും ഈ ​കോ​ച്ചു​ക​ൾ​ക്കു ന​ൽ​കു​ക​യെ​ന്നാ​ണു മ​ന്ത്രാ​ല​യ വൃ​ത്ത​ങ്ങ​ൾ ന​ൽ​കു​ന്ന സൂ​ച​ന.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ദൈവം അവർക്ക് അർഹമായ ശിക്ഷ നൽകട്ടെ, ഉറങ്ങാൻ യോ​ഗാമാറ്റ്; മലയാളി വീട്ട്ജോലിക്കാരി നേരിട്ടത് കണ്ണീരുണങ്ങാത്ത ദുരനുഭവങ്ങൾ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മാതൃത്വം കരിയറിന് തടസ്സമാകണോ? വിനേഷ് ഫോഗട്ടിന് അവസരം ഉറപ്പാക്കാൻ ഡൽഹി ഹൈക്കോടതിയുടെ കർശന നിർദേശം
[masterslider id="10"]

Related posts

Click Here to Follow Us