ചിട്ടിക്കമ്പനി നടത്തി കോടിക്കണക്കിന് രൂപയുമായി മുങ്ങിയെന്ന് കരുതുന്ന മലയാളി ദമ്പതിമാർ കെനിയയിലേക്ക് കടന്നെന്ന് പോലീസ്

ബെംഗളൂരു : ബെംഗളൂരുവിൽ ചിട്ടിക്കമ്പനി നടത്തി നിരവധി പേരിൽനിന്നുള്ള കോടിക്കണക്കിന് രൂപയുമായി മുങ്ങിയെന്ന് കരുതുന്ന മലയാളി ദമ്പതിമാർ വിദേശത്തേക്ക് കടന്നതായി പോലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. ബെംഗളൂരു രാമമൂർത്തിനഗറിൽ എ ആൻഡ് എ ചിറ്റ് ഫണ്ട് ആൻഡ് ഫൈനാൻസ് എന്ന സ്ഥാപനം നടത്തിവന്ന ആലപ്പുഴ രാമങ്കരി സ്വദേശി എ.വി. ടോമി, ഭാര്യ ഷൈനി ടോമി എന്നിവർ കെനിയയിലേക്ക് പോയതായാണ് വിവരം. ബെംഗളൂരുവിൽനിന്ന് കൊച്ചിയിലെത്തിയശേഷം മുംബൈ വഴി ടൂറിസ്റ്റ് വിസയിൽ കെനിയയിലെ നെയ്‌റോബിയിലേക്ക് പോയതായാണ് വിവരം ലഭിച്ചിരിക്കുന്നത്. ഇവരുടെ പാസ്‌പോർട്ടിലെ രേഖകളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ്…

Read More

നഗരത്തിലെ ആപ്പ് അധിഷ്ഠിത ഓട്ടോ സര്‍വീസ; മീറ്ററില്‍ 39 രൂപ, ഊബറില്‍ 172 രൂപ! ലാഭം അപ്പോള്‍ ഏത് ? വൈറലായി യാത്രക്കാരിയുടെ പോസ്റ്റ്

ബെംഗളൂരു ഉൾപ്പെടെയുള്ള വലിയ നഗരങ്ങളിൽ, ഓട്ടോറിക്ഷകളും ടാക്സികളും ബുക്ക് ചെയ്യാൻ മിക്ക ആളുകളും ആപ്പുകളെയാണ് ആശ്രയിക്കുന്നത്. എന്നാൽ നഗരത്തിൽ, ആപ്പ് വഴി ഓട്ടോറിക്ഷ ബുക്ക് ചെയ്യുന്ന യാത്രക്കാർക്ക് ടിപ്പ് ചേർത്ത് ഓട്ടോ ഡ്രൈവർമാർ അധിക പണം ഈടാക്കുന്നുണ്ടെന്ന് ആരോപണമുണ്ട്. എന്നാൽ ഇപ്പോൾ ബെംഗളൂരുവിൽ നിന്നുള്ള ഒരു സ്ത്രീ ഓട്ടോറിക്ഷ മീറ്ററിലും ഓൺലൈൻ ബുക്കിംഗ് ആപ്പിലും കാണിക്കുന്ന നിരക്കുകളിലെ വലിയ വ്യത്യാസത്തെക്കുറിച്ച് പോസ്റ്റ് ചെയ്തിട്ടുണ്ട്. ഓട്ടോറിക്ഷ മീറ്ററിൽ 2.6 കിലോമീറ്ററിന് 39 രൂപ കാണിക്കുമ്പോൾ, ഉബർ ആപ്പിൽ ഇത് 172 രൂപയാണ്. മീറ്റര്‍ ഉപയോഗിച്ചുള്ള ഓട്ടോയുടെ…

Read More

നാലാം ക്ലാസ് വിദ്യാർത്ഥി പഠിക്കുന്നതിനിടെ ഹൃദയാഘാതം മൂലം മരിച്ചു

ബെംഗളൂരു : ഗുണ്ടുപേട്ട് താലൂക്കിലെ കുരബരഗേരി ഗവൺമെന്റ് പ്രൈമറി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥി പഠിക്കുന്നതിനിടെ ഹൃദയാഘാതം മൂലം മരിച്ചു . മനോജ് കുമാർ ( 10 ) ആണ് മരിച്ചത്. ഹൃദയാഘാതം ബാധിച്ച മനോജ് കുമാർ സ്‌കൂളിൽ പാഠഭാഗം പഠിക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു. മരിച്ച മനോജ് കുമാറിന് ഹൃദയത്തിൽ ഒരു ദ്വാരമുണ്ടെന്നും ജയദേവ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്നെന്നും റിപ്പോർട്ടുകൾ ഉണ്ട്.

Read More

അകത്ത് ബാര്‍ മുതല്‍ ജിംനേഷ്യം വരെ; ബെംഗളൂരുവില്‍ നിന്ന് ആരംഭിക്കുന്ന ഗോള്‍ഡന്‍ ചാരിയറ്റിനെ കുറിച്ച് അറിയാം

ബെംഗളൂരു:  അള്‍ട്രാ ലക്ഷ്വറി ട്രെയിനായ ഗോള്‍ഡൻ ചാരിയറ്റില്‍ ബാറും സ്പായും ജിംനേഷ്യവും ഫൈവ് സ്റ്റാര്‍ റെസ്റ്റോറന്‍റുമെല്ലാം ഉണ്ടെന്നു റിപ്പോർട്ടുകൾ. ട്രാവല്‍ കണ്ടന്റുകള്‍ ചെയ്യാറുള്ള തന്യ ഖനിജോവ് അടുത്തിടെ ഗോള്‍ഡൻ ചാരിയറ്റില്‍ യാത്ര ചെയ്തതിന്റെ വീഡിയോ ഇൻസ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. ഗോള്‍ഡൻ ചാരിയറ്റിന്റെ ഇന്റീരിയറും സവിശേഷതകളുമെല്ലാം ഈ വീഡിയോയില്‍ കാണാം. ഈ ട്രെയിനില്‍ സഞ്ചരിക്കാൻ ഒരാള്‍ക്ക് ഏകദേശം 4 ലക്ഷം രൂപയോളം ചെലവ് വരും. കർണാടക, തമിഴ്നാട്, ഗോവ, കേരളം എന്നീ സംസ്ഥാനങ്ങള്‍ പര്യവേക്ഷണം ചെയ്യുന്ന മൂന്ന് യാത്രാ പാക്കേജുകള്‍ ഗോള്‍ഡൻ ചാരിയറ്റ് വാഗ്ദാനം ചെയ്യുന്നു. ഉച്ചഭക്ഷണത്തിനും…

Read More

പ്രണയാഭ്യർത്ഥന നിരസിച്ചു; പെൺകുട്ടിക്ക് നേരേ യുവാവിൻ്റെ ആസിഡ് ആക്രമണം, കേസെടുത്ത് പൊലീസ്

ബെംഗളൂരു : വിവാഹാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് കർണാടകയിലെ ചിക്കബല്ലാപുര ജില്ലയിൽ 18 വയസ്സുള്ള പെൺകുട്ടിയെ ടോയ്‌ലറ്റ് ആസിഡ് ക്ലീനർ ഉപയോഗിച്ച് ആക്രമിച്ചു. പെൺകുട്ടിയുടെ ബന്ധുവായ ആനന്ദ് കുമാർ എന്നയാളാണ് ആക്രമിച്ചത്. വൈശാലി എന്ന പെൺകുട്ടിയെ വിവാഹം കഴിക്കാനുള്ള ആഗ്രഹം ആനന്ദ് പ്രകടിപ്പിച്ചിരുന്നതായും എന്നാൽ ഈ ആഗ്രഹം പെൺകുട്ടി പറ്റില്ലെന്ന് പറഞ്ഞതോടെ യുവാവ് കഴിഞ്ഞദിവസം വീട്ടിലെത്തി ടോയ്‌ലറ്റ് ആസിഡ് ക്ലീനർ മുഖത്ത് ഒഴിച്ച് ഡീസൽ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ആക്രമണത്തിനായി ഉപയോഗിച്ച വസ്തു അത്ര അപകടമില്ലാത്ത വസ്‌തു ആയതിനാൽ നേരിയ പരിക്കുകളോടെ പെൺകുട്ടി രക്ഷപ്പെട്ടു. അതെസമയം സംഭവത്തിൽ…

Read More

പരിപ്പ് കറിക്ക് പഴകിയ മണമെന്ന് ആരോപണം; ക്യാൻ്റീൻ ജീവനക്കാരനെ മർദിച്ച് ശിവസേന എംഎല്‍എ

ന്യൂഡല്‍ഹി: പരിപ്പ് കറിക്ക് ദുര്‍ഗന്ധമെന്ന് ആരോപിച്ച് ക്യാൻ്റീൻ ജീവനകാരൻന് നേരെ ശിവസേന എംഎല്‍എയുടെ മർദ്ദനം. ബുള്‍ധാന എംഎല്‍എ സഞ്ജയ് ഗെയ്ക്ക്‌വാദാണ് എംഎല്‍എ ക്യാന്റീൻ ജീവനക്കാരനെ ഉപദ്രവിച്ചത്. കറിക്ക് രുചിയില്ലെന്നും, നാറ്റം അനുഭവപ്പെടുന്നു എന്നും ആരോപിച്ചായിരുന്നു മർദ്ദനം. മർദ്ദനത്തിൻ്റെ വീഡിയോ പുറത്ത് വന്നതിന് പിന്നാലെ വലിയ വിമർശനമാണ് സമൂഹമാധ്യമങ്ങളിൽ എംഎൽഎയ്ക്ക് നേരെ ഉയരുന്നത്. അതെസമയം സംഭവം വിവാദമായതിന് പിന്നാലെ തനിക്ക് ഖേദമൊന്നുമില്ലെനന്നായിരുന്നു സഞ്ജയുടെ പ്രതികരണം. രണ്ട് തവണ ഭക്ഷണം മോശമാണെന്ന് താൻ താക്കീത് നൽകിയിട്ടും അത് കേൾക്കാൻ ജീവനക്കാരൻ തയ്യാറിയില്ല, ഭക്ഷണത്തിൽ മുടി കണ്ടെന്നുമാണ് എംഎൽഎയുടെ…

Read More

ഹിമാചലിൽ 65കാരിയെ ബലാത്സംഗം ചെയ്തത് കൊച്ചുമകൻ; പരാതിപ്പെട്ടാൽ കൊല്ലുമെന്ന് ഭീഷണി, യുവാവ് അറസ്റ്റിൽ

ഷിംല: ഹിമാചലിൽ മുത്തശ്ശിയെ ബലാത്സംഗം ചെയ്ത കൊച്ചുമകനെ അറസ്റ്റ് ചെയ്‌ത്‌ പൊലീസ്. ഷിംല റോഹ്രു സ്വദേശിയാണ് അറസ്റ്റിലായത്. ഭർത്താവിന്‍റെ മരണത്തിന് പിന്നാലെ തനിച്ച് താമസിക്കുകയായിരുന്നു ഇവർ. ജൂലൈ മൂന്നിന് കൊച്ചുമകൻ തൻ്റെ വീട്ടിലെത്തി ബലാത്സംഗം ചെയ്തതായി ഇവർ പൊലീസിൽ പരാതി നൽകുകയായിരുന്നു. ബലാത്സംഗം ചെയ്‌ത കാര്യം പുറത്ത് പറഞ്ഞാൽ കൊച്ചുമകൻ തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. പരാതിയെ തുടർന്ന് പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്തു. ഭാരതീയ ന്യായ് സംഹിതയിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തത്‌. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.

Read More

രാജസ്ഥാനില്‍ വ്യോമസേനയുടെ വിമാനം തകര്‍ന്നുവീണതായി സംശയം; രണ്ട് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

ജയ്പൂര്‍: രാജസ്ഥാനിൽ വ്യോമ സേന വിമാനം തകർന്ന് വീണ് അപകടം. ഇന്ത്യന്‍ വ്യോമസേനയുടെ ജാഗ്വാര്‍ യുദ്ധവിമാനമാണ് തകർന്ന് വീണത്. ചുരു ജില്ലയിലെ ഭനോഡ മേഖലയിലെ കൃഷിയിടത്തിലാണ് വിമാനം തക‍ർന്നു വീണത്. രണ്ട് പേർ സഞ്ചരിച്ച വിമാനമാണ് അപകടത്തിൽപ്പെട്ടത്. സൂറത്ത്‌നഗര്‍ വ്യോമ താവളത്തില്‍ നിന്ന് പറന്നുയര്‍ന്നതാണ് വിമാനം. അപകടത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. അതെസമയം മരണം സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ പുറത്ത് വന്നിട്ടില്ല. വിമാനം തകര്‍ന്നുവീണ് സ്ഥലത്ത് ശരീരഭാഗങ്ങള്‍ കണ്ടെത്തിയതായി നാഷണൽ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു.

Read More

ബെംഗളൂരുവിൽ മാലമോഷണം നടത്തിയ സംഭവത്തിൽ ഐ.ടി കമ്പനി ജീവനക്കാരൻ അറസ്റ്റിൽ

ബെംഗളൂരു: നഗരത്തിൽ മാലമോഷണം നടത്തിയ സംഭവത്തിൽ ഐ.ടി കമ്പനി ജീവനക്കാരൻ അറസ്റ്റിൽ. നിരവധി മോഷണ കേസുകളിൽ ഇയാൾ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ശിവമോഗ്ഗ സ്വദേശിയായ കെ.എ മൂർത്തിയാണ് പിടയിലായത്. സോഫ്റ്റ്​വെയർ കമ്പനിയിൽ മികച്ച ശമ്പളത്തിലാണ് ഇയാൾ ജോലി ചെയ്തിരുന്നത്. എന്നാൽ, ഓൺലൈൻ ബെറ്റിങ്ങിൽ കമ്പം കയറിയതോടെ ഇയാൾ പ്രതിസന്ധിയിലായി. ലക്ഷക്കണക്കിന് രൂപയാണ് ഓൺലൈൻ ഗെയിമിങ്ങിലൂടെ ഇയാൾക്ക് നഷ്ടമായത്. പ്രതിസന്ധിയെ തുടർന്ന് ഇയാളുടെ പിതാവ് അന്നപ്പക്ക് വീട് വിൽക്കേണ്ടി വന്നിരുന്നു. നിലവിൽ അംഗല പരമേശ്വരി ക്ഷേത്രത്തിന് മുന്നിൽവെച്ച് മാലപൊട്ടിച്ച സംഭവത്തിലാണ് ഇയാൾ പിടയിലായത്. വീടുകളിൽ കൊള്ള…

Read More

ചിട്ടി കമ്പനി നടത്തി കോടികളുമായി മുങ്ങിയ സംഭവം; മലയാളി ദമ്പതിമാരെ ഇനിയും കണ്ടെത്താനാകാതെ പൊലീസ്, ആശങ്കയിൽ നിക്ഷേപകർ

ബെംഗളൂരു : ബെംഗളൂരുവിൽ ചിട്ടിക്കമ്പനി നടത്തി നിരവധി പേരിൽ നിന്നായി 100 കോടി രൂപയുമായി മുങ്ങിയ മലയാളിദമ്പതിമാരെപ്പറ്റി ഇനിയും ഒരു വിവരവും ലഭിക്കാതെ പൊലീസ്. രാമമൂർത്തിനഗർ പോലീസിനാണ് കേസിൻ്റെ അന്വേഷണച്ചുമതല. ബെംഗളൂരു രാമമൂർത്തിനഗറിൽ എ ആൻഡ് എ ചിറ്റ് ഫണ്ട് ആൻഡ് ഫിനാൻസ് നടത്തിവന്ന ആലപ്പുഴ രാമങ്കരി സ്വദേശി എ.വി. ടോമി, ഭാര്യ ഷൈനി ടോമി എന്നിവരാണ് സാമ്പത്തിക തട്ടിപ്പ് നടത്തി മുങ്ങിയത്. ഇവർ എങ്ങോട്ടാണ് കടന്ന് കളഞ്ഞതെന്നോ, എവിടെയാണ് നിലവിൽ ഉള്ളതെന്നോ ഇതുവരെയും പൊലീസിന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ബുധനാഴ്ചമുതലാണ് ഇരുവരെയും കാണാതായത്. വീടും,…

Read More
Click Here to Follow Us