ചിട്ടിക്കമ്പനി നടത്തി കോടിക്കണക്കിന് രൂപയുമായി മുങ്ങിയെന്ന് കരുതുന്ന മലയാളി ദമ്പതിമാർ കെനിയയിലേക്ക് കടന്നെന്ന് പോലീസ്

ബെംഗളൂരു : ബെംഗളൂരുവിൽ ചിട്ടിക്കമ്പനി നടത്തി നിരവധി പേരിൽനിന്നുള്ള കോടിക്കണക്കിന് രൂപയുമായി മുങ്ങിയെന്ന് കരുതുന്ന മലയാളി ദമ്പതിമാർ വിദേശത്തേക്ക് കടന്നതായി പോലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി.

ബെംഗളൂരു രാമമൂർത്തിനഗറിൽ എ ആൻഡ് എ ചിറ്റ് ഫണ്ട് ആൻഡ് ഫൈനാൻസ് എന്ന സ്ഥാപനം നടത്തിവന്ന ആലപ്പുഴ രാമങ്കരി സ്വദേശി എ.വി. ടോമി, ഭാര്യ ഷൈനി ടോമി എന്നിവർ കെനിയയിലേക്ക് പോയതായാണ് വിവരം.

  ഐടി ജീവനക്കാർക്ക് സന്തോഷവാർത്ത; വിപ്രോ ഗേറ്റിൽ നിന്നും ടിൻ ഫാക്ടറിയിലേക്ക് 6 പുതിയ ബസ് സർവീസുകൾ ആരംഭിച്ചു

ബെംഗളൂരുവിൽനിന്ന് കൊച്ചിയിലെത്തിയശേഷം മുംബൈ വഴി ടൂറിസ്റ്റ് വിസയിൽ കെനിയയിലെ നെയ്‌റോബിയിലേക്ക് പോയതായാണ് വിവരം ലഭിച്ചിരിക്കുന്നത്.

ഇവരുടെ പാസ്‌പോർട്ടിലെ രേഖകളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് വിവരം ലഭിച്ചത്. രാമമൂർത്തിനഗർ പോലീസാണ് കേസ് അന്വേഷിക്കുന്നത്. കഴിഞ്ഞ ബുധനാഴ്ച മുതലാണ് ഇവരെ കാണാതായത്.

വ്യാഴാഴ്ച കൊച്ചിയിൽനിന്ന് വിമാനം കയറിയതായാണ് പോലീസ് പറയുന്നത്. ഇവരെ കണ്ടെത്തുന്നതിനായി ലുക്ക് ഒൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതായി പോലീസ് പറഞ്ഞു. 400-ലധികം നിക്ഷേപകർ പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തിയിരുന്നു.

ബെംഗളൂരുവിലെ വീടും വാഹനങ്ങളും വിറ്റശേഷമാണ് ഇവർ മുങ്ങിയത്. 40 കോടിയിലധികം രൂപയുടെ തട്ടിപ്പാണ് നടത്തിയതെന്ന് സംശയിക്കുന്നു. ബെംഗളൂരുവിൽ 25 വർഷമായി പ്രവർത്തിച്ചുവരുന്ന ചിട്ടിക്കമ്പനിയാണ്. പണം നഷ്ടമായവരിൽ ഭൂരിഭാഗവും മലയാളികളാണ്.

  ഇന്ത്യയിൽ കാര്‍പൂള്‍ യാത്ര; നമ്മ ബെം​ഗളൂരു തന്നെ ടോപ്പ്

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ ദയനീയാവസ്ഥയിൽ; ആൾപ്പാർപ്പില്ലാത്ത ഇടങ്ങളും വെളിച്ചമില്ലായ്മയും യാത്രികരെ ഭീതിയിലാഴ്ത്തുന്നു
[masterslider id="10"]

Related posts