ബെംഗളൂരു മുൻ പോലീസ് കമ്മീഷണർ ഭാസ്‌കർ റാവു എഎപിയിൽ ചേരും

ബെംഗളൂരു : മുതിർന്ന ഐപിഎസ് (റിട്ട) ഉദ്യോഗസ്ഥനും മുൻ അഡീഷണൽ ഡയറക്ടർ ജനറലും (റെയിൽവേ) ബി ഭാസ്‌കർ റാവു തിങ്കളാഴ്ച ന്യൂഡൽഹിയിൽ ആം ആദ്മി പാർട്ടിയിൽ (എഎപി) ചേരും.

എഎപി അധ്യക്ഷനും ഡൽഹി മുഖ്യമന്ത്രിയുമായ അരവിദ് കെജ്‌രിവാളിന്റെയും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെയും സാന്നിധ്യത്തിൽ പാർട്ടി ആസ്ഥാനത്ത് റാവു എഎപിയിൽ ചേരും.

  ഡികെ ശിവകുമാറിന്റെ മന്ത്രിസഭയിൽ 2 മലയാളികൾ മന്ത്രിസ്ഥാനം ഉറപ്പിച്ചു; കൂടെ സിദ്ധരാമയ്യയുടെ മകനും ഖർഗെയുടെ മകനും

വെള്ളിയാഴ്ചയാണ് കർണാടക സർക്കാർ റാവുവിന്റെ രാജി സ്വീകരിച്ചത്. 2021 സെപ്റ്റംബറിൽ അദ്ദേഹം സർവീസിൽ നിന്ന് രാജി സമർപ്പിച്ചിരുന്നു.

ബെംഗളൂരു സ്വദേശിയായ റാവു നേരത്തെ ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണറായും ബെംഗളൂരു റൂറൽ എസ്പിയായും ഗതാഗത വകുപ്പ് കമ്മീഷണറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇന്ത്യയിൽ ആശങ്കയില്ല, എങ്കിലും ജാഗ്രത; ക്വാറൻടൈൻ ഉൾപ്പടെ കർണാടകയിൽ പ്രത്യേക എബോള പ്രതിരോധ കോട്ട! യാത്രാ മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts