കള്ളപ്പണ ഇടപാട് ആരോപണം; കോൺഗ്രസ് എംഎൽഎയുടെ വീട്ടിലും ഓഫീസിലും ഇഡി റെയ്ഡ്

ബെംഗളൂരു : വെളിപ്പെടുത്താത്ത വിദേശ സ്വത്തുക്കൾ കൈവശം വെച്ചെന്ന ആരോപണത്തിൽ കർണാടക കോൺഗ്രസ് എംഎൽഎ എസ്എൻ സുബ്ബ റെഡ്ഡിയുടെയും മറ്റ് ചിലരുടെയും വസതികളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിൻ്റെ റെയ്ഡ്. റെഡ്ഡി, അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങൾ എന്നിവരുടെ വെളിപ്പെടുത്താത്ത വിദേശ സ്വത്തുക്കൾ, എംഎൽഎ വിദേശ ബാങ്കുകളിലെ നിക്ഷേപം, മലേഷ്യ, ഹോങ്കോങ്, ജർമനി തുടങ്ങിയ രാജ്യങ്ങളിൽ വാഹനങ്ങൾ വാങ്ങുന്നതിലും സ്ഥാവര വസ്തുക്കൾ വാങ്ങുന്നതിലും നടത്തിയ നിക്ഷേപം തുടങ്ങിയവ ഇഡിയുടെ നിരീക്ഷണത്തിലാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി കണക്കിൽ പെടാത്ത പണവും, സ്വത്തും സ്വന്തമാക്കിയിട്ടുണ്ടോ എന്നതിനെ സംബന്ധിച്ചും കൂടുതൽ പരിശോധന…

Read More

ഇന്ത്യയില്‍ ചന്ദ്രോദയം രാത്രി 7:42 ന്; ആകാശത്ത് ഇന്ന് ബക്ക് മൂണിനെ കാണാം

ഡല്‍ഹി: ജൂലൈയിലെ ആദ്യത്തെ പൂര്‍ണ ചന്ദ്രനെ ഇന്ന് (ജൂലൈ 10) കാണാം. ജുലൈ മാസത്തിലെ ആദ്യത്തെ പൂര്‍ണ ചന്ദ്രനെ പരമ്പരാഗതമായി വിളിക്കുന്ന പേരാണ് ബക്ക് മൂണ്‍. സൂര്യാസ്തമയത്തിന് ശേഷം പൂര്‍ണ ചന്ദ്രന്‍ ദൃശ്യമാകും. ഇത് സാധാരണയേക്കാള്‍ വലുതും അടുത്തും കാണാം. ഇന്ത്യയില്‍ ഇന്ന് രാത്രി 7:42 നാണ് ചന്ദ്രോദയം പ്രതീക്ഷിക്കുന്നത്. ഈ സമയത്ത് ബക്ക് മൂണ്‍ മനോഹരമായി ദൃശ്യമാകുമെന്ന് വാന നിരീക്ഷകര്‍ പറയുന്നു. സൂര്യന് എതിര്‍വശത്തായി വരുന്നതിനാല്‍ ബക്ക് മൂണ്‍ വര്‍ഷത്തിലെ ഏറ്റവും താഴെയായി കാണപ്പെടുന്ന പൂര്‍ണ ചന്ദ്രനില്‍ ഒന്നായിരിക്കും. ശുക്രനും ശനിയും ഉള്‍പ്പെടെയുള്ള…

Read More

കാനഡയിൽ ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ച് അപകടം; മലയാളി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

കാനഡ : കാനഡയിൽ രണ്ട് ചെറുവിമാനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മലയാളി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. എറണാകുളം സ്വദേശി ശ്രീഹരി സുരേഷ് (23) ആണ് മരിച്ചത്. അപകടത്തിൽ ശ്രീഹരിയുടെ സുഹൃത്തും സഹപാഠിയുമായ കാനഡ സ്വദേശി സാവന്ന മേ റോയ്‌സും മരിച്ചു. ഹാർവ്‌സ് എയർ പൈലറ്റ് സ്കൂളിലെ പൈലറ്റ് വിദ്യാർത്ഥിയായിരുന്നു ശ്രീഹരി. ടെക്ക് ഓഫ്, ലാൻഡിംഗ് പരിശീലനത്തിനിടെ വിമാനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം സംഭവിക്കുകയായിരുന്നു. കാനഡയിലെ മാനിറ്റോബയിലെ സ്റ്റൈൻബാക്ക് സൗത്ത് എയർപോർട്ടിന് സമീപമാണ് സംഭവം. റൺവേയിലേക്ക് ഒരേ സമയം ചെറുവിമാനങ്ങൾ പറന്നിറങ്ങാൻ ശ്രമിക്കവെയാണ് അപകടം ഉണ്ടായത്. ആശയവിനിമയത്തിൽ സംഭവിച്ച…

Read More

ഹൃ​ദ​യാ​ഘാ​ത​ത്തെ​ക്കു​റി​ച്ചു​ള്ള പ​ഠ​നം; കർണാടകയിലെ സി​ല​ബ​സി​ല്‍ ഉ​ൾപെടുത്താൻ ധാരണ

ബെംഗളൂരു : കർണാടകയിൽ ഹൃ​ദ​യാ​ഘാ​ത​ത്തെ​ക്കു​റി​ച്ചു​ള്ള പ​ഠ​നം സി​ല​ബ​സി​ല്‍ ഉ​ള്‍പ്പെ​ടു​ത്തു​ന്ന​തി​നാ​യി ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ക്കു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് അ​ധി​കൃ​ത​ർ. ഹൃ​ദ​യാ​ഘാ​ത പ​ഠ​നം എ​ന്ന വി​ഷ​യം സ്കൂ​ള്‍ പാ​ഠ്യ​പ​ദ്ധ​തി​യി​ല്‍ ഉ​ള്‍പ്പെ​ടു​ത്ത​ണ​മെ​ന്ന ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ അ​ഭ്യ​ര്‍ഥ​ന പ്ര​കാ​ര​മാ​ണ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ നിർണായക തീ​രു​മാ​നം. സി​ല​ബ​സ് രൂ​പ​വ​ത്ക​ര​ണ​ത്തി​നാ​യി ആ​രോ​ഗ്യ വി​ദ​ഗ്ധ​ര്‍, വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന ഒ​രു സം​യു​ക്ത സ​മി​തി​യെ തന്നെ നി​യോ​ഗിക്കും. അ​ധ്യാ​യ​ത്തി​ന്‍റെ ഉ​ള്ള​ട​ക്കം, രൂ​പം എ​ന്നി​വ സ​മി​തി​യു​ടെ റി​പ്പോ​ര്‍ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലും മു​ഖ്യ​മ​ന്ത്രി​യു​മാ​യു​ള്ള ച​ര്‍ച്ച​യുടെ അടിസ്ഥാനത്തിലുമാണ് ത​യാ​റാ​ക്കുക. ഇവയ്ക്ക് പുറമേ ഏ​ത് ക്ലാ​സു​മു​ത​ല്‍ സി​ല​ബ​സ് ആരംഭിക്കണം എന്നതിനെ സംബന്ധിച്ചും ക​മ്മി​റ്റി…

Read More

കെആർഎസ് അണക്കെട്ടിൽ നിന്ന് തുറന്നുവിടുന്നത് 50,000 ക്യുസെക്‌സ് വെള്ളം : വിനോദസഞ്ചാരികളോട് നോ സെൽഫി പ്ലീസ് മുന്നറിയിപ്പുമായി അധികൃതർ

ബെംഗളൂരു :കാവേരി നദീതടത്തിൽ തുടർച്ചയായ മഴ തുടരുന്നതിനാൽ, കെആർഎസ് അണക്കെട്ടിൽ നിന്ന് ജലം പുറത്തേക്ക് ഒഴുക്കിവിടുന്നത് അധികൃതർ വേഗത്തിലാക്കി , 50,000 ക്യുസെക്‌സ് വെള്ളം കാവേരി നദിയിലേക്ക് തുറന്നുവിട്ടു. ഇപ്പോൾ നദി കരകവിഞ്ഞൊഴുകുകയാണ്. വിനോദസഞ്ചാരികളും പ്രദേശവാസികളും, വിനോദസഞ്ചാരികളും സന്ദർശകരും അപകടകരമായ രീതിയിൽ നദിക്കരയിൽ, പ്രത്യേകിച്ച് 90 വർഷം പഴക്കമുള്ള സംരക്ഷണ ഭിത്തിക്ക് സമീപം, പോകുന്നത് കാണപ്പെടുന്നതിനാൽ പൊതുജനങ്ങളുടെ സുരക്ഷയെക്കുറിച്ച് ഉദ്യോഗസ്ഥർ ആശങ്ക ഉന്നയിച്ചിട്ടുണ്ട്. ഒഴുക്ക് കൂടിയ നദിക്ക് സമീപം സെൽഫികളും വീഡിയോകളും എടുത്ത് സഞ്ചാരികൾ സാമൂഹികമാധ്യമത്തിൽ പങ്കിടുകയാണ്. ഇത് കൂടുതൽ ആളുകളെ പ്രദേശത്തേക്ക് ആകർഷിക്കുകയും ജീവൻ അപകടത്തിലാക്കുകയും ചെയ്യുന്ന…

Read More

മുഖ്യമന്ത്രി മാറ്റം; ചർച്ചകൾ സജീവം, വിട്ട് പറയാതെ ഡി.കെ. ശിവകുമാറും, സിദ്ധരാമയ്യയും

ബെംഗളൂരു : കർണാടകയിൽ മുഖ്യമന്ത്രി മാറുമെന്ന ഊഹാപോഹങ്ങൾക്കിടെ മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ, ഉ​പ​മു​ഖ്യ​മ​ന്ത്രി​യും ​കെ.​പി.​സി.​സി അ​ധ്യ​ക്ഷ​നു​മാ​യ ഡി.​കെ. ശി​വ​കു​മാ​ർ എ​ന്നി​വ​ർ ഡ​ൽ​ഹി​യി​ൽ. എ.​ഐ.​സി.​സി അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ, രാ​ഹു​ൽ ഗാ​ന്ധി എ​ന്നി​വ​രു​മാ​യി ച​ർ​ച്ച​ നടത്തുമെന്നാണ് സൂചന. അതെസമയം കർണാടകയിലെ വികസന പദ്ധതികൾ ലക്ഷ്യം വെച്ചുള്ള ഔദ്യോഗികപരമായ കൂടിക്കാഴ്ചയും ചർച്ചയുമാണ് ഇതെന്നാണ് ഡി.കെ ശിവകുമാറും, സിദ്ധരാമയ്യും കൂടിക്കാഴ്ച്ചയെ വിശേഷിപ്പിച്ചത്. എനാൽ മുഖ്യമന്ത്രി മാറ്റം ചൂണ്ടിക്കാട്ടി കർണാടകയിൽ കോൺഗ്രസ് നേതാക്കളുടെ ഭാഗത്ത് നിന്നുൾപെടെ പരസ്യ പ്രസ്‌താവന ഉയർന്ന സാഹചര്യത്തിൽ അനുനയ നീക്കങ്ങൾക്കായി എ.​​ഐ.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ര​ൺ​ദീ​പ് സി​ങ്…

Read More

ബെംഗളൂരുവിൽ 14 വയസ്സുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി

rape sex rape

ബെംഗളൂരു : ബെംഗളൂരുവിന്റെ പ്രാന്തപ്രദേശത്തുള്ള തവരേക്കരെ ഗ്രാമത്തിൽ 14 വയസ്സുള്ള പെൺകുട്ടിയെ ക്രൂരമായി , ബലാത്സംഗം ചെയ്ത കൊലപ്പെടുത്തിയതായി റിപ്പോർട്ട്. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. കൊപ്പൽ സ്വദേശികളായ ദമ്പതികളുടെ മകളാണ് കൊല്ലപ്പെട്ട പെൺകുട്ടി, മാതാപിതാക്കൾ ജോലിക്ക് പോയിരുന്ന സമയത്ത് പെൺകുട്ടി വീട്ടിൽ തനിച്ചായിരുന്ന സമയത്തായിരുന്നു സംഭവം. ബെംഗളൂരു സൗത്ത് താലൂക്കിലെ തവരെകെരെ ഗ്രാമത്തിൽ പ്ലാസ്റ്ററിങ് ജോലി ചെയ്തിരുന്ന കൊപ്പൽ സ്വദേശികളായ ദമ്പതികൾ 15 വർഷമായി അവിടെ താമസിക്കുന്നു. സ്കൂളിൽ പോകാതെ വീട്ടിലുണ്ടായിരുന്ന പെൺകുട്ടിയെ അക്രമികൾ ആക്രമിച്ചു. ഉച്ചകഴിഞ്ഞ് വീട്ടിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ട നാട്ടുകാർ…

Read More

പൂര്‍ണ്ണമായും വൃത്തിഹീനമായ നഗരം; ബെംഗളൂരു നല്ലതല്ലെന്ന് വിമര്‍ശിച്ച് യുവാവ്

ബെംഗളൂരു എന്നു കേൾക്കുമ്പോൾ ആദ്യം മനസ്സിൽ വരുന്നത് ഗതാഗത പ്രശ്‌നമാണ്. അതിനുപുറമെ, ഇവിടെ താമസിക്കുന്നവർക്ക് മറ്റ് പ്രശ്‌നങ്ങളൊന്നുമില്ല. അതുകൊണ്ട് തന്നെ, പഠനം കഴിഞ്ഞാലുടൻ, യുവതീയുവാക്കൾ ജോലി തേടി ബെംഗളൂരുവിലേക്കാണ് എത്തുന്നത് . അതുകൊണ്ട് തന്നെ, ബെംഗളൂരു നിവാസികളേക്കാൾ കൂടുതൽ മറ്റ് ജില്ലകളിൽ നിന്നും സംസ്ഥാനങ്ങളിൽ നിന്നുമുള്ള ആളുകളുണ്ട്. ഈ സാഹചര്യത്തിൽ, ബെംഗളൂരു നല്ലതല്ലെന്നും, വൃത്തിഹീനമായ നഗരമാണെന്നും ഒരു യുവാവ് പറയുന്നത്. ഇവിടുത്തെ പൊതുഗതാഗത സംവിധാനത്തെ അദ്ദേഹം വിമർശിച്ചു. ഈ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലാകുകയും ഉപയോക്താക്കൾക്കിടയിൽ അതൃപ്തി ഉണ്ടാക്കുകയും ചെയ്തു. https://x.com/rishabhbansal97/status/1941784788547055626 @rishabhvansal97@ എന്നയാൾ…

Read More

സംസ്ഥാനത്ത് നിന്നും ഈവർഷം നാടുകടത്തിയത് 200 ഓളം അനധികൃതമായി താമസമാക്കിയ ബംഗ്ലാദേശികളെ

ബെംഗളൂരു : കർണാടകത്തിൽ അനധികൃതമായി താമസമാക്കിയ ബംഗ്ലാദേശ് സ്വദേശികളെ അവരുടെ നാട്ടിലേക്ക് തിരിച്ചയക്കുന്ന നടപടികൾ തുടരുന്നതായി ആഭ്യന്തരമന്ത്രി ജി. പരമേശ്വര അറിയിച്ചു. ഈവർഷം ഇതുവരെ 200 പേരെ ഇങ്ങനെ നാടുകടത്തിയതായും അദ്ദേഹം പറഞ്ഞു. അനധികൃതമായി താമസിക്കുന്നവരെ കണ്ടെത്താൻ ബെംഗളൂരുവിലെ ഫോറിനേഴ്‌സ് റീജണൽ രജിസ്‌ട്രേഷൻ ഓഫീസ് ശ്രമിക്കുന്നുണ്ട്. വിവരങ്ങൾ ആഭ്യന്തരവകുപ്പിന് കൈമാറുന്നുമുണ്ട്. ഇതിന്റെയടിസ്ഥാനത്തിലാണ് നടപടി സ്വീകരിക്കുന്നതെന്നും പരമേശ്വര അറിയിച്ചു. സംസ്ഥാനത്തെ നിർമാണമേഖലയിൽ ധാരാളം കുടിയേറ്റത്തൊഴിലാളികൾ ജോലിചെയ്യുന്നുണ്ട്. ഇവരിൽ നിയമവിരുദ്ധമായി താമസിക്കുന്നവരെ കണ്ടെത്തിയാൽ അവരെ കസ്റ്റഡിയിലെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  

Read More

ഇനി ഒൻപത് മൊബൈൽ ആപ്പുകളിലൂടെ നമ്മ മെട്രോ ടിക്കറ്റുകൾ ബുക്ക് ചെയ്യാം; വിശദാംശങ്ങൾ അറിയാൻ വായിക്കാം

ബെംഗളൂരു : ബെംഗളൂരു മെട്രോ ടിക്കറ്റുകൾ ഇനി ഒൻപത് മൊബൈൽ ആപ്പുകളിൽ ലഭിക്കും. ഈസി ട്രിപ്പ്, ഹൈവേ ഡിലൈറ്റ്, മൈൽസ് ആൻഡ് കിലോമീറ്റേഴ്‌സ് (ടെലിഗ്രാം വഴി), നമ്മ യാത്രി, വൺ ടിക്കറ്റ്, റാപ്പിഡോ, റെഡ് ബസ്, ടുമോക്, യാത്രി-സിറ്റി ട്രാവൽ ഗൈഡ് എന്നീ ആപ്പുകൾവഴിയാണ് ടിക്കറ്റ് ലഭിക്കുക. ഡിജിറ്റൽ വൈദഗ്ധ്യം പ്രയോജനപ്പെടുത്താനുള്ള കൂടുതൽ ശ്രമത്തിന്റെ ഭാഗമാണിതെന്ന് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് എംഡി എം. മഹേശ്വര റാവു പറഞ്ഞു. ഇത് യാത്രക്കാർക്ക് കൂടുതൽ സൗകര്യമാകും. നമ്മ മെട്രോ മൊബൈൽ ആപ്പ്, വാട്‌സാപ്പ് ചാറ്റ്ബോട്ട്,…

Read More
Click Here to Follow Us