ബെംഗളൂരു: ബെംഗളൂരുവിൽ ചിട്ടിക്കമ്പനിനടത്തി ഒട്ടേറെപ്പേരിൽനിന്നുള്ള കോടിക്കണക്കിനു രൂപയുമായി മലയാളി ദമ്പതിമാർ മുങ്ങിയെന്ന് പരാതി. ബെംഗളൂരു രാമമൂർത്തി നഗറിൽ എ ആൻഡ് എ ചിറ്റ് ഫണ്ട് ആൻഡ് ഫൈനാൻസ് നടത്തിവന്ന ആലപ്പുഴ രാമങ്കരി സ്വദേശി എ.വി. ടോമി, ഭാര്യ ഷൈനി ടോമി എന്നിവരുടെ പേരിലാണ് പരാതി. ഇവരുടെ പേരിൽ രാമമൂർത്തി നഗർ പോലീസ് കേസെടുത്തു. ബുധനാഴ്ച മുതൽ ഇവരെ കാണാതായെന്നാണ് പരാതി. വീടും വാഹനവും വിറ്റശേഷം മുങ്ങിയതാണെന്നുപറയുന്നു. ഫോൺ സ്വിച്ച് ഓഫാണ്. കമ്പനിയുടെ ഓഫീസിൽ ഏതാനും ജീവനക്കാരുണ്ടെങ്കിലും അവർക്ക് ഇവരെപ്പറ്റി വിവരമില്ലെന്ന് പറയുന്നു. തുടർന്നാണ് നിക്ഷേപകർ…
Read MoreMonth: July 2025
കോവിഡും ഹൃദയാഘാതവും തമ്മിൽ ബന്ധമില്ലെന്ന് വിദഗ്‌ധസമിതിയുടെ പഠനം
ബെംഗളൂരു : സംസ്ഥാനത്ത് യുവജനങ്ങൾ അടുത്ത കാലത്തായി ഹൃദയസംബന്ധമായ അസുഖബാധ വർധിച്ചുവരുന്നതിന് കോവിഡുമായോ കോവിഡ് പ്രതിരോധ കുത്തിവെപ്പുമായോ യാതൊരു ബന്ധവുമില്ലെന്ന് കർണാടക സർക്കാർ രൂപവത്കരിച്ച വിദഗ്ധ സമിതിയുടെ കണ്ടെത്തൽ. ബെംഗളൂരുവിലെ ശ്രീ ജയദേവ ഇൻസ്റ്റ്യൂട്ട് ഓഫ് കാർഡിയോ വാസ്‌കുലർ സയൻസസ് ആൻഡ് റിസർച്ച് ചെയർമാൻ ഡോ. കെ.എസ്. രവീന്ദ്രനാഥിന്റെ നേതൃത്വത്തിൽ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. യുവാക്കളിലെ ഹൃദയാഘാതത്തിന് കോവിഡ് കുത്തിവെപ്പുമായി ബന്ധമില്ലെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര ആരോഗ്യ വകുപ്പും വ്യക്തമാക്കിയിരുന്നു. കർണാടകത്തിലെ ഹാസനിൽ 40 ദിവസത്തിനിടെ 20 പേർ ഹൃദയാഘാതം മൂലം മരിച്ചവിവരം…
Read Moreഅശ്ലീല സന്ദേശങ്ങൾ അയച്ചതിന് ബെംഗളൂരു സ്വദേശിയെ മർദ്ദിച്ചു, ‘ദർശൻ കേസിൽ’ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ആക്രമണം
ബെംഗളൂരു: ബെംഗളൂരുവിൽ മുൻ കാമുകിയ്ക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചെന്ന് ആരോപിച്ച് ഒരു യുവാവിനെ എട്ട് മുതൽ പത്ത് വരെ പേർ ചേർന്ന് തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ചു. നടൻ ദർശൻ കൊലക്കേസിൽ പവിത്ര ഗൗഡയ്ക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചതിന് ഒരാളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പ്രതികളിലൊരാളാണ് സംഭവം ക്യാമറയിൽ പകർത്തിയത്. അക്രമികൾ കുശാലിനെ മർദിക്കുന്നതും, വസ്ത്രം ഉരിഞ്ഞെടുക്കുന്നതും, സ്വകാര്യ ഭാഗങ്ങളിൽ അടിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ആക്രമണത്തിനിടെ, അക്രമികളിൽ ഒരാൾ രേണുകാസ്വാമി കൊലപാതക കേസിനെക്കുറിച്ച് പരാമർശിക്കുകയും സമാനമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് ഇരയെ ഭീഷണിപ്പെടുത്തുകയും…
Read Moreവിദ്വേഷ പ്രസ്താവന : എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിക്കെതിരെ കേസ്
ബെംഗളൂരു : ഉഡുപ്പി കുഞ്ഞാലുവിലെ റോഡിൽ പശുവിന്റെ തല അറുത്തെടുത്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വിദ്വേഷ പ്രസ്താവന നടത്തിയതിന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി റിയാസ് കടമ്പുവിനെതിരെ കേസെടുത്ത് ഉഡുപ്പി ടൗൺ പൊലീസ്. സ്വമേധയയാണ് കേസ് രജിസ്റ്റർ ചെയ്തത്. “ഈ സംഭാവത്തെ മുതലെടുത്തും, മറയാക്കിയും ബിജെപി നേതാക്കളും, സംഘപരിവാർ പ്രവർത്തകരും ശ്രമിക്കുന്നു” എന്നായിരുന്നു. എന്നാൽ സമൂഹത്തിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നു, വിവിധ മത വിഭാഗങ്ങൾക്കിടയിൽ വിദ്വേഷം വളർത്തുന്നതിന് കാരണമാകുന്നു എന്നീ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് കേസ്. ഇതേ വിഷയവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം വിശ്വ ഹിന്ദു പരിഷത്ത്…
Read Moreവർഗീയ പരാമർശങ്ങളോടെ പ്രായപൂർത്തിയകാത്ത കുട്ടികളുടെ വീഡിയോ പ്രചരിപ്പിച്ചു; രണ്ട് പേർ അറസ്റ്റിൽ
ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലെ പുത്തൂർ പട്ടണത്തിൽ പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികളെ ഉപദ്രവിക്കുകയും വർഗീയ പരാമർശങ്ങളുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. പ്രായപൂർത്തിയാകാത്തവരിൽ ഒരാളുടെ പിതാവ് നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ്. ജൂലൈ 5 ന് പുത്തൂർ കസബ ഗ്രാമത്തിലെ ബീർമലെ കുന്നിന് സമീപം ഇരിക്കുമ്പോൾ പരാതിക്കാരന്റെ മകനും അയാൾക്ക് പരിചയമുള്ള ഒരു പെൺകുട്ടിയും പ്രതികകളും തമ്മിൽ തർക്കമുണ്ടായി. പ്രായപൂർത്തിയാകാത്ത കുട്ടികളെ പ്രതികൾ അസഭ്യം പറയുകയും അവരുടെ വീഡിയോ റെക്കോർഡ് ചെയ്ത് ഓൺലൈനിൽ…
Read Moreചിക്കമംഗളൂരുവിലെ ആരോഗ്യ ഇൻഫർമേഷൻ സേവനങ്ങൾ മെച്ചപ്പെടുത്താൻ ബസ് അനുവദിച്ച് ഊർജ മന്ത്രി
ബെംഗളൂരു : ചിക്കമംഗളൂരു ജില്ലയിലെ ആരോഗ്യ ഇൻഫർമേഷൻ വകുപ്പുകളുടെ സേവനങ്ങൾ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ജില്ലയ്ക്ക് ബസ് സംഭാവന ചെയ്ത് ഊർജ മന്ത്രി കെ. ജെ ജോർജ്. ചിക്കമംഗളുരൂ ജില്ല കലക്ടറേറ്റിന് മുന്നിൽ നടന്ന പരിപാടിയിൽ മന്ത്രി വാഹനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. ജില്ലയിലെ പൊതുസേവന വിതരണം വേഗത്തിലും മികച്ച രീതിയിലും, വേഗത്തിലും ആക്കുകയെന്നതാണ് ഇത് വഴി ലക്ഷ്യം വെക്കുന്നതെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
Read Moreകൊച്ചിയിലേക്ക് 3000 രൂപ; പതിവ് തെറ്റിക്കാതെ ഓണയാത്ര നിരക്കുയർത്തി സ്വകാര്യബസുകൾ
ബെംഗളൂരു : തിരുവോണത്തോടനുബന്ധിച്ച ദിവസങ്ങളിൽ തീവണ്ടികളിൽ ടിക്കറ്റ് അതിവേഗം തീർന്നതോടെ സ്വകാര്യ ബസുകളിൽ നിരക്കുയർത്തി. ബെംഗളൂരുവിൽനിന്ന് കേരളത്തിന്റെ തെക്കൻഭാഗത്തേക്കുള്ള ബസുകളിൽ സാധാരണ നിരക്കിനെക്കാൾ ഇരട്ടിയായാണ് വർധിപ്പിച്ചിരിക്കുന്നത്. ബെംഗളൂരുവിൽനിന്ന് കൊച്ചിയിലേക്ക് മറ്റു ദിവസങ്ങളിൽ 1250-1500 രൂപയായിരുന്നു നിരക്കെങ്കിൽ ഓണത്തോട് അടുത്ത ദിവസങ്ങളിൽ 2500-3000 രൂപയാണ് ഈടാക്കുന്നത്. ഓണത്തിന് ഇനിയും രണ്ടുമാസം ബാക്കിയുണ്ടെങ്കിലും ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് സർവീസ് നടത്തുന്ന പ്രധാന തീവണ്ടികളിൽ ടിക്കറ്റ് തീർന്നിരിക്കുകയാണ്. ഇത് മുതലാക്കാൻ സ്വകാര്യബസുകളും നേരത്തേതന്നെ നിരക്ക് വർധിപ്പിക്കുകയായിരുന്നു. സെപ്റ്റംബർ രണ്ട്, മൂന്ന് ദിവസങ്ങളിൽ ബെംഗളൂരുവിൽനിന്ന് പുറപ്പെടുന്ന ബസുകളിലാണ് നിരക്ക് ഉയർത്തിയിരിക്കുന്നത്. ഇത്തവണ…
Read Moreയുവാവിനെ വിവസ്ത്രനാക്കി ജനേന്ദ്രിയത്തിൽ അടക്കം ആക്രമിച്ചു
ബെംഗളൂരു : ബെംഗളൂരു റൂറൽ ജില്ലയിലെ നെലമംഗല താലൂക്കിലെ സോളദേവനഹള്ളിയിൽ ഒരു പെൺകുട്ടിയുടെ പേരിൽ യുവാവിനെ നഗ്നനാക്കി ആക്രമിച്ചു. യുവാവ് കുശാൽ ആണ് ആക്രമണത്തിന് ഇരയായത്. കേസുമായി ബന്ധപ്പെട്ട് നാല് പ്രതികളെ സോളദേവനഹള്ളി പോലീസ് അറസ്റ്റ് ചെയ്തു. കോളേജ് പഠനകാലത്ത് കുശാലും യുവതിയും പ്രണയത്തിലായിരുന്നു. രണ്ട് വർഷം പഴക്കമുള്ള ബന്ധം ഏതാനും മാസങ്ങൾക്ക് മുമ്പ് തകർന്നിരുന്നു. ഇത് സഹിക്കാൻ കഴിയാതെ കുശാല്‍ യുവതിക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചുവെന്നാണ് റിപ്പോർട്ടുകൾ. ഇതോടെ, യുവതിയുടെ പുതിയ സുഹൃത്തും കൂട്ടരും ഒത്തുചേർന്ന് ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കാൻ എന്ന വ്യാജേനെ…
Read Moreഅഞ്ച് കടുവകൾ ചത്തസംഭവം; സർക്കാർ നിർദേശത്തെത്തുടർന്ന് കാടുകളിൽ പട്രോളിങ്ങ് ശക്തമാക്കും
ബെംഗളൂരു : സംസ്ഥാനത്തെ കാടുകളിലും വന്യജീവി സങ്കേതങ്ങളിലും മൃഗങ്ങൾ കൊല്ലപ്പെടുന്നത് പതിവായതോടെ രാത്രിയിലടക്കം വനംവകുപ്പ് ഉദ്യോഗസ്ഥർ പട്രോളിങ്ങ് ശക്തമാക്കും. എംഎം ഹിൽസ് വന്യജീവി സങ്കേതത്തിൽ അഞ്ച് കടുവകൾ ചത്ത സംഭവത്തിൽ സർക്കാർ നിർദേശത്തെത്തുടർന്നാണ് തീരുമാനം. ഇതിന് പിന്നാലെ ഇതേമേഖലയിൽ 20 കുരങ്ങുകളെ വിഷംനൽകി കൊന്ന് ചാക്കിൽക്കെട്ടി തള്ളിയിരുന്നു. ഇത്തരം സംഭവങ്ങൾ പതിവായതോടെ പരിസ്ഥിതി സംരക്ഷകരുടെയടക്കം പ്രതിഷേധം സംസ്ഥാനത്ത് ശക്തമായിരിക്കുകയാണ്.
Read Moreകുറിപ്പ് എഴുതിയവെച്ച് ശേഷം ലോഡ്ജിൽ സബ് ഇൻസ്പെക്ടർ ആത്മഹത്യ ചെയ്ത നിലയിൽ
ബെംഗളൂരു: തുംകൂരിലെ ദ്വാരക ഹോട്ടൽ ലോഡ്ജിൽ ദാവണഗെരെ പോലീസ് സബ് ഇൻസ്പെക്ടർ (പിഎസ്ഐ) ആത്മഹത്യ ചെയ്തു . സബ് ഇൻസ്പെക്ടർ നാഗരാജു (35) ആണ് ആത്മഹത്യ ചെയ്തത്. ദാവണഗെരെ ബാരേജ് പോലീസ് സ്റ്റേഷനിൽ പിഎസ്ഐ ആയി ജോലി ചെയ്തിരുന്ന നാഗരാജു തുംകൂർ നഗരത്തിലെ ദ്വാരക ഹോട്ടൽ ലോഡ്ജിന്റെ നാലാം നിലയിൽ ഒരു മുറി വാടകയ്‌ക്കെടുത്ത് അവിടെയുള്ള ഫാനിൽ തൂങ്ങിമരിക്കുകയായിരുന്നു. സംഭവം പുറത്തറിഞ്ഞയുടനെ തുംകൂർ സിറ്റി പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. ദാവണഗെരെ താലൂക്കിലെ ജാവലഗട്ട ഗ്രാമത്തിൽ താമസിക്കുന്ന നാഗരാജപ്പ ദാവണഗെരെ ബറാങ്കേ പോലീസ് സ്റ്റേഷനിലെ…
Read More