കോവിഡും ഹൃദയാഘാതവും തമ്മിൽ ബന്ധമില്ലെന്ന് വിദഗ്‌ധസമിതിയുടെ പഠനം

ബെംഗളൂരു : സംസ്ഥാനത്ത് യുവജനങ്ങൾ അടുത്ത കാലത്തായി ഹൃദയസംബന്ധമായ അസുഖബാധ വർധിച്ചുവരുന്നതിന് കോവിഡുമായോ കോവിഡ് പ്രതിരോധ കുത്തിവെപ്പുമായോ യാതൊരു ബന്ധവുമില്ലെന്ന് കർണാടക സർക്കാർ രൂപവത്കരിച്ച വിദഗ്ധ സമിതിയുടെ കണ്ടെത്തൽ.

ബെംഗളൂരുവിലെ ശ്രീ ജയദേവ ഇൻസ്റ്റ്യൂട്ട് ഓഫ് കാർഡിയോ വാസ്‌കുലർ സയൻസസ് ആൻഡ് റിസർച്ച് ചെയർമാൻ ഡോ. കെ.എസ്. രവീന്ദ്രനാഥിന്റെ നേതൃത്വത്തിൽ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ.

  ബെംഗളൂരുവിൽ പല ഭാ​ഗങ്ങളിലും പ്രളയസമാനമായ മഴ; ആലിപ്പഴ വീഴ്ചയിൽ നഗരം സ്തംഭിച്ചു, ഇന്നും ജാഗ്രത!

യുവാക്കളിലെ ഹൃദയാഘാതത്തിന് കോവിഡ് കുത്തിവെപ്പുമായി ബന്ധമില്ലെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര ആരോഗ്യ വകുപ്പും വ്യക്തമാക്കിയിരുന്നു. കർണാടകത്തിലെ ഹാസനിൽ 40 ദിവസത്തിനിടെ 20 പേർ ഹൃദയാഘാതം മൂലം മരിച്ചവിവരം ചർച്ചയായതിന്റെ പശ്ചാത്തലത്തിലാണ് പഠനവിവരം പുറത്തുവന്നത്.

യുവാക്കൾ ഹൃദയാഘാതം മൂലം മരിക്കുന്നതിന് കോവിഡ് പ്രതിരോധ കുത്തിവെപ്പ് കാരണമാകുന്നതായി സംശയിക്കുന്നെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ കഴിഞ്ഞ ദിവസം പറഞ്ഞത് വിവാദമായിരുന്നു. ഇതിന് വിരുദ്ധമാണ് സംസ്ഥാന ആരോഗ്യവകുപ്പ് നടത്തിയ പഠനത്തിലെ കണ്ടെത്തൽ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മഴയല്ല, വെയിലല്ല, ഇതെന്താ ഭൂകമ്പമോ? പാവം ബെംഗളൂരുവിനെ ഞെട്ടിച്ച 'കിളിപോയ' അലാറം."
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മോദിയുടെ യോഗത്തില്‍ വെച്ച് സിഐയെ കയ്യേറ്റം ചെയ്ത സംഭവം: എസ്‌ഐക്ക് സസ്‌പെന്‍ഷന്‍
[masterslider id="10"]

Related posts

Click Here to Follow Us