വിദ്വേഷ പ്രസ്താവന : എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിക്കെതിരെ കേസ്

ബെംഗളൂരു : ഉഡുപ്പി കുഞ്ഞാലുവിലെ റോഡിൽ പശുവിന്റെ തല അറുത്തെടുത്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വിദ്വേഷ പ്രസ്താവന നടത്തിയതിന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി റിയാസ് കടമ്പുവിനെതിരെ കേസെടുത്ത് ഉഡുപ്പി ടൗൺ പൊലീസ്.

സ്വമേധയയാണ് കേസ് രജിസ്റ്റർ ചെയ്തത്. “ഈ സംഭാവത്തെ മുതലെടുത്തും, മറയാക്കിയും ബിജെപി നേതാക്കളും, സംഘപരിവാർ പ്രവർത്തകരും ശ്രമിക്കുന്നു” എന്നായിരുന്നു.

  ബെംഗളൂരു മതിൽ അപകടം: മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ ധനസഹായവും സൗജന്യ ചികിത്സയും പ്രഖ്യാപിച്ചു

എന്നാൽ സമൂഹത്തിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നു, വിവിധ മത വിഭാഗങ്ങൾക്കിടയിൽ വിദ്വേഷം വളർത്തുന്നതിന് കാരണമാകുന്നു എന്നീ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് കേസ്.

ഇതേ വിഷയവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം വിശ്വ ഹിന്ദു പരിഷത്ത് നേതാവ് ശരൺ പമ്പുവെല്ലിനെതിരെയും സ്വമേധയാ കേസെടുത്തിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സർക്കാർ നൽകും 'ശക്തി', യാത്രക്കാർ നൽകണം 'പുഷ്'; കെഎസ്ആർടിസിയുടെ പുതിയ 'വ്യായാമ' പദ്ധതി!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us