കൊച്ചിയിലേക്ക് 3000 രൂപ; പതിവ് തെറ്റിക്കാതെ ഓണയാത്ര നിരക്കുയർത്തി സ്വകാര്യബസുകൾ

ബെംഗളൂരു : തിരുവോണത്തോടനുബന്ധിച്ച ദിവസങ്ങളിൽ തീവണ്ടികളിൽ ടിക്കറ്റ് അതിവേഗം തീർന്നതോടെ സ്വകാര്യ ബസുകളിൽ നിരക്കുയർത്തി.

ബെംഗളൂരുവിൽനിന്ന് കേരളത്തിന്റെ തെക്കൻഭാഗത്തേക്കുള്ള ബസുകളിൽ സാധാരണ നിരക്കിനെക്കാൾ ഇരട്ടിയായാണ് വർധിപ്പിച്ചിരിക്കുന്നത്.

ബെംഗളൂരുവിൽനിന്ന് കൊച്ചിയിലേക്ക് മറ്റു ദിവസങ്ങളിൽ 1250-1500 രൂപയായിരുന്നു നിരക്കെങ്കിൽ ഓണത്തോട് അടുത്ത ദിവസങ്ങളിൽ 2500-3000 രൂപയാണ് ഈടാക്കുന്നത്.

  നടൻ സലിം കുമാർ ആശുപത്രിയിൽ; വെന്റിലേറ്റർ സഹായത്തോടെ ചികിത്സയിൽ

ഓണത്തിന് ഇനിയും രണ്ടുമാസം ബാക്കിയുണ്ടെങ്കിലും ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് സർവീസ് നടത്തുന്ന പ്രധാന തീവണ്ടികളിൽ ടിക്കറ്റ് തീർന്നിരിക്കുകയാണ്.

ഇത് മുതലാക്കാൻ സ്വകാര്യബസുകളും നേരത്തേതന്നെ നിരക്ക് വർധിപ്പിക്കുകയായിരുന്നു. സെപ്റ്റംബർ രണ്ട്, മൂന്ന് ദിവസങ്ങളിൽ ബെംഗളൂരുവിൽനിന്ന് പുറപ്പെടുന്ന ബസുകളിലാണ് നിരക്ക് ഉയർത്തിയിരിക്കുന്നത്.

ഇത്തവണ ഒാണത്തിന് ഏറ്റവുംകൂടുതൽ യാത്രാത്തിരക്ക് പ്രതീക്ഷിക്കുന്നത് ഇൗ ദിവസങ്ങളിലാണ്,

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ പോലീസിനെ ആക്രമിച്ച വധക്കേസ് പ്രതിയെ വെടിവെച്ച് സാഹസികമായി കീഴടക്കി പോലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts