ബെംഗളൂരു: ബെംഗളൂരു–മൈസൂരു എക്സ്പ്രസ് വേയിൽ (എൻഎച്ച്–275) സഞ്ചരിക്കുന്ന ദൂരത്തിന് ആനുപാതികമായി മാത്രം ടോൾ നൽകാൻ അവസരം ഒരുക്കി കൂടുതൽ ബൂത്തുകൾ സ്ഥാപിക്കും. സഞ്ചരിക്കാത്ത ദൂരത്തിന് അധിക ടോൾ ഈടാക്കുന്നതായുള്ള പരാതികളെ തുടർന്നാണ് ദേശീയപാത അതോറിറ്റി (എൻഎച്ച്എഐ) പുതിയ ബൂത്തുകൾ സ്ഥാപിക്കുന്നത്. സംസ്ഥാനത്തെ ഏറ്റവും ഉയർന്ന ടോൾ നിരക്കാണ് ബെംഗളൂരു–മൈസൂരു എക്സ്പ്രസ് വേയിൽ ഈടാക്കുന്നത്. ഏപ്രിലിൽ ഉയർത്തിയ ടോൾ നിരക്ക് പ്രകാരം ബെംഗളൂരു മുതൽ മണ്ഡ്യ നിദ്ദഘട്ടവരെയുള്ള 57 കിലോമീറ്റർ ദൂരം യാത്ര ചെയ്യാൻ കാറുകൾ ഉൾപ്പെടെ ചെറുവാഹനങ്ങൾക്ക് ഒരു വശത്തേക്കു മാത്രം 180 രൂപയും…
Read MoreMonth: July 2025
മലയോരത്ത് വ്യാപകനാശം വിതച്ച് സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു
ബെംഗളൂരു : കർണാടകയിലെ മലയോരമേഖലയിൽ കനത്തമഴ തുടരുന്നു. ചിക്കമഗളൂരു, ചാമരാജ്‌നഗർ, കുടക്, ഹാസൻ, ദക്ഷിണകന്നഡ എന്നിവിടങ്ങളിലാണ് മഴക്കെടുതി രൂക്ഷം. ചിക്കമഗളൂരു, കുടക് ജില്ലകളിൽ കാറ്റിലും മഴയിലും ഒട്ടേറെ വീടുകൾ, റോഡുകൾ, വൈദ്യുതത്തൂണുകൾ എന്നിവ തകർന്നു. കാവേരി, കന്നികെ നദികൾ കരകവിഞ്ഞതിനാൽ ഭാഗമണ്ഡല ഈ മഴക്കാലത്ത് നാലാം തവണയും വെള്ളത്തിനടിയിലായി. കുടക് ജില്ലയിൽ മരങ്ങൾ കടപുഴകി വീണും വൈദ്യുതത്തൂണുകൾ കടപുഴകിയും പല ഭാഗങ്ങളും ഇരുട്ടിലായി. സുണ്ടികുപ്പയ്ക്ക് സമീപം മരം വീണതിനെത്തുടർന്ന് ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. ശിവമോഗ, ചിക്കമഗളൂരു ജില്ലകളിൽ ഞായറാഴ്ച രാത്രി വൈകിയും കനത്ത…
Read Moreലോകായുക്ത റെയ്ഡ്: അഞ്ച് ഉദ്യോഗസ്ഥരുടെ വീടുകളിൽ നിന്നും, 24 കോടി രൂപയുടെ സ്വത്ത് കണ്ടെത്തി
ബെംഗളൂരു: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ വിവിധ വകുപ്പുകളിൽ ജോലി ചെയ്യുന്ന അഞ്ച് സർക്കാർ ഉദ്യോഗസ്ഥരുടെ വീടുകളിൽ ലോകായുക്ത ഉദ്യോഗസ്ഥർ ചൊവ്വാഴ്ച റെയ്ഡ് നടത്തി. ബെംഗളൂരു നഗരത്തിലെയും ചിത്രദുർഗ, ചിക്കബെല്ലാപൂർ, ഹാസൻ ജില്ലകളിലെയും താമസക്കാരായ സർക്കാർ ഉദ്യോഗസ്ഥരുടെ വീടുകൾ, ഓഫീസുകൾ, ബന്ധുക്കൾ എന്നിവയുൾപ്പെടെ ആകെ 25 സ്ഥലങ്ങളിൽ നടത്തിയ റെയ്ഡിൽ 24 കോടി രൂപയുടെ സ്ഥാവര ജംഗമ സ്വത്തുക്കൾ കണ്ടെത്തി. അനധികൃത സ്വത്ത് സമ്പാദനത്തിന് അഞ്ച് പേർക്കെതിരെ പ്രാദേശിക പോലീസ് സ്റ്റേഷനുകളിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
Read Moreമകന്റെ വിവാഹം ലളിതമാക്കി അതേ ചെലവിൽ 11 നിർധനരായ പെൺകുട്ടികളുടെ വിവാഹം നടത്തി നൽകി മാതൃകയായി ഒരു അച്ഛൻ
ബെംഗളൂരു : വായ്പയെടുത്തും, സ്വത്തുക്കൾ വിറ്റും, ആഡംബര വിവാഹങ്ങൾ നടത്തുന്നവർക്ക് മുന്നിൽ മാതൃകയായി ഒരു കുടുംബം, ലക്ഷക്കണക്കിന് വരുമാനമുണ്ടായിട്ടും, മകന്റെ വിവാഹം ലളിതമായി നടത്തിയാണ് ഇവർ ശ്രദ്ധയാകർഷിക്കുന്നത്. ദരിദ്ര കുടുംബങ്ങളിലെ 11 ദമ്പതികളെ വിവാഹം കഴിപ്പിച്ചും രാമു ഒരു മാതൃകയായി. ബെംഗളൂരു റൂറൽ ജില്ലയിലെ ഹൊസക്കോട്ടെ താലൂക്കിലെ കമ്പാലിപുരയിലുള്ള കതേരമ്മ ക്ഷേത്രത്തിൽ, മകന്റെ വിവാഹത്തോടൊപ്പം 11 ദമ്പതികളുടെ വിവാഹവും രാമു ഒരേ വേദിയിൽ നടത്തി. മകന്റെ വിവാഹച്ചടങ്ങിനുള്ള ചെലവിൽ 11 പെൺകുട്ടികൾക്ക് സാരി, വസ്ത്രങ്ങൾ, സ്വർണ്ണ താലി, 10,000 രൂപ എന്നിവ അദ്ദേഹം നൽകി.…
Read Moreനഗരം അത്ര സുരക്ഷിതമല്ല; ഗുണ്ടകൾ യുവതികളെ പിന്തുടർന്നു; ബെംഗളൂരുവിലെ തന്റെ ഇരുണ്ട അനുഭവം വെളിപ്പെടുത്തി യുവതി
ബെംഗളൂരു: എത്ര ആധുനികവൽക്കരിക്കപ്പെട്ടാലും, പെൺമക്കളെ ദൂരെ നഗരങ്ങളിലേക്ക് ജോലിക്കായി അയയ്ക്കുമ്പോൾ മാതാപിതാക്കൾക്ക് ഇപ്പോഴും ഒരു ചെറിയ ഭയമുണ്ട്. ഇക്കാലത്ത് പെൺകുട്ടികൾ സുരക്ഷിതരല്ല എന്നതാണ് ഇതിന് കാരണം. നമുക്ക് ചുറ്റും നടക്കുന്ന നിരവധി സംഭവങ്ങൾ ഇതിന് തെളിവാണ്. ഇപ്പോൾ, ബെംഗളൂരുവിൽ , ഒരു യുവതി തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ മൂന്ന് ഗുണ്ടകളുടെ ഒരു സംഘം യുവതികളെ പിന്തുടരുന്നതിന്റെ വീഡിയോ പങ്കിട്ടു . അതെ, ബെംഗളൂരുവിലെ രാമേശ്വരം കഫേയിൽ ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ അവിടെയുണ്ടായിരുന്ന മൂന്ന് പേർ യുവതികളെ പിന്തുടർന്നു. ഈ സമയത്ത്, മൂവരിൽ ഒരാൾ അവരുടെ വീഡിയോ…
Read Moreകേസ് തള്ളണമെന്നാവശ്യം; ചിട്ടിത്തട്ടിപ്പ് നടത്തി 40 കോടിയോളം രൂപയുമായി മുങ്ങിയ മലയാളി ദമ്പതിമാർ ഹൈക്കോടതിയിൽ
ബെംഗളൂരു : ബെംഗളൂരുവിൽ കേസിലെ പ്രതികളായ മലയാളി ദമ്പതിമാർ ഹൈക്കോടതിയെ സമീപിച്ചു. കേസ് തള്ളണമെന്നാവശ്യപ്പെട്ട് ഹർജി നൽകി. ബെംഗളൂരു രാമമൂർത്തിനഗറിൽ എ ആൻഡ് എ ചിറ്റ് ഫണ്ട് ആൻഡ് ഫൈനാൻസ് നടത്തിവന്ന ആലപ്പുഴ രാമങ്കരി സ്വദേശി ടോമി എ. വർഗീസ്(57), ഭാര്യ ഷൈനി ടോമി(52) എന്നിവരാണ് ഹർജി നൽകിയത്. കേസന്വേഷണം ഊർജിതമാകാൻ പോലീസിന്റെ സിഐഡി വിഭാഗത്തിന് കൈമാറണമെന്നാവശ്യപ്പെട്ട് പരാതിക്കാരായ നിക്ഷേപകർ കോടതിയെ സമീപിച്ചതിനിടെയാണ് പ്രതികളുടെ നീക്കം. സിഐഡി അന്വേഷണം തടയണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു. ബെംഗളൂരുവിൽനിന്ന് മുങ്ങിയ ഇവർ കെനിയയിലേക്ക് കടന്നതായി നേരത്തേ ബെംഗളൂരു പോലീസ്…
Read Moreനഗരത്തിൽ ഇന്ന് വൈദ്യുതി മുടങ്ങും
ബെംഗളൂരു: കെപിടിസിഎല്ലിന്റെ അടിയന്തര അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ 220/66/11 കെവി ഹെബ്ബാൾ സബ്‌സ്റ്റേഷൻ പരിധിയിലെ പല സ്ഥലങ്ങളിലും ജൂലൈ 30 ബുധനാഴ്ച രാവിലെ 11 മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങുമെന്ന് ബെസ്‌കോം അറിയിച്ചു. വൈദ്യുതി തടസ്സം അനുഭവപ്പെടുന്ന പ്രദേശങ്ങൾ: ഗംഗാനഗർ, ലക്ഷ്മയ്യ ബ്ലോക്ക്, വീവർ കോളനി, സിബിഐ ക്വാർട്ടേഴ്‌സ്, ആർബിഐ കോളനി, സിപിയു ബ്ലോക്ക്, ഡിജിക്യു ക്വാർട്ടേഴ്‌സ്, മുനിരാമയ്യ ബ്ലോക്ക്, യുഎഎസ് കാമ്പസ്. ദിന്നൂർ മെയിൻ റോഡ്, ആർടി. നഗർ, പഞ്ചാബ് നാഷണൽ ബാങ്ക്, മുന്നപ്പ കോളനി, എച്ച്എംടി ബ്ലോക്ക്, ചാമുണ്ഡിനഗർ, എക്സ്-സർവീസ്‌മെൻ…
Read Moreഹിമവാദ് ഗോപാലസ്വാമി ബേട്ടയിൽ ഇന്ന് വിനോദസഞ്ചാരികൾക്ക് വിലക്ക്
ബെംഗളൂരു : ബന്ദിപുരയിലെ പ്രശസ്തമായ ഹിമവാദ് ഗോപാലസ്വാമി ബേട്ടയിൽ വാഹന ഗതാഗതം നിരോധിച്ചതായി ജില്ലാ കളക്ടർ ശിൽപനാഗ് അറിയിച്ചു. ഭക്തരും വിനോദസഞ്ചാരികളും സഹകരിക്കണമെന്ന് ജില്ലാ കളക്ടർ അഭ്യർത്ഥിച്ചു. ജൂലൈ 30ന് ഹിമവാദ് ഗോപാലസ്വാമി ബേട്ടയിൽ വാഹന ഗതാഗതം ഉണ്ടാകില്ല. എല്ലാ വാഹന ഗതാഗതവും നിരോധിച്ചിരിക്കുന്നു. ഹിമവാദ് ഗോപാലസ്വാമി ബേട്ടയിലേക്കുള്ള റോഡ് തകർന്നു. കനത്ത മഴയിൽ പലയിടത്തും മണ്ണിടിച്ചിൽ ഉണ്ടായിട്ടുണ്ട്. ഇതിൽ കുന്നിൻ പ്രദേശത്തെ റോഡിന്റെ പാരപെറ്റ് മതിൽ തകർന്നതിനാൽ വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയില്ല. ഇതു മാത്രമല്ല, കൂടുതൽ തകർച്ച ഉണ്ടാകുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. അതിനാൽ,…
Read Moreചർച്ച പരാജയം; സംസ്ഥാനത്തെ സ്വകാര്യ ബസുകൾ അനിശ്ചിതകാല സമരത്തിലേയ്ക്ക്
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ സമരത്തിലേക്ക്. സമരതിയതി താമസിയാതെ പ്രഖ്യാപിക്കുമെന്ന് ബസ് ഉടമകളുടെ സംയുക്ത സമര സമിതി അറിയിച്ചു. ഗതാഗത സെക്രട്ടറി, വിദ്യാര്‍ഥി സംഘടനാ പ്രതിനിധികള്‍ എന്നിവരുമായി ബസ് ഉടമകള്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് സമര തീരുമാനം. വിദ്യാര്‍ഥികളുടെ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് അനുകൂല തീരുമാനം പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സംയുക്ത സമര സമിതി ജൂലൈ 8 ചൊവ്വാഴ്ച സൂചനാ ബസ് സമരം നടത്തിയിരുന്നു. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സമരം അനിശ്ചിതകാലത്തേയ്ക്കെന്ന് മുന്നറിയിപ്പും നൽകിയിരുന്നു. രണ്ട് ദിവസത്തിനുള്ളിൽ അനിശ്ചിതകാല പണിമുടക്ക്…
Read Moreനീലക്കുറിഞ്ഞിയുടെ വസന്തഭൂമി; സംരക്ഷകരില്ലാതെ നശിപ്പിക്കരുത് സംരക്ഷിതകേന്ദ്രമായി പ്രഖ്യാപിക്കണം -കർണാടക വനംവകുപ്പ്
ബെംഗളൂരു : മനോഹരമായ നീലക്കുറിഞ്ഞി പൂത്ത് നിൽക്കുന്ന ഇടമാണ് ചിക്കമഗളൂരു ജില്ലയിലെ മുല്ലയനഗിരി മലനിരകൾ. ആദ്യകാലങ്ങളിൽ നീലക്കുറിഞ്ഞി പൂക്കുന്ന ഇടം16,000 ഏക്കറോളമായിരുന്നു. എന്നാൽ ക്രമേണയിത് 9,000 ഏക്കറായി ചുരുങ്ങി. ആവശ്യമായ പരിപാലനം ലഭിക്കാതാത്തതും വേണ്ട രീതിയിൽ സംരക്ഷിക്കാത്തതുമാണ് ഇതിനുള്ള കാരണമായി വിലയിരുത്തുന്നത്. എന്നാൽ മുല്ലയനഗിരിയിലെ റവന്യൂഭൂമി സംരക്ഷിതകേന്ദ്രമായി പ്രഖ്യാപിക്കുന്നതിന് സമ്മതം നൽകണമെന്നാവശ്യപ്പെട്ട് കർണാടക വനംവകുപ്പ് ആവശ്യമുന്നയിച്ചിരിക്കുകയാണ്. റവന്യൂവകുപ്പിനുമേൽ ശക്തമായ ആവശ്യം ആവശ്യമാണ് കർണാടക വനംവകുപ്പ് മുന്നോട്ട് വെച്ചിരിക്കുന്നത്. നീലക്കുറിഞ്ഞി വിരിയുന്ന പ്രദേശം ഉത്തരവാദിത്വത്തോടെ സംരക്ഷിക്കണമെന്നാണ് വനംവകുപ്പിന്റെ പ്രധാന ആവശ്യം. എല്ലാ വർഷങ്ങളിലും പതിനായിരക്കണക്കിന് ആളുകളാണ്…
Read More