ബെംഗളൂരു–മൈസൂരു എക്സ്പ്രസ് വേയിൽ 14 എൻട്രി, എക്സിറ്റ് പോയിന്റുകൾ വരും; സഞ്ചരിക്കുന്ന ദൂരത്തിന് മാത്രം ടോൾ നൽകാൻ അവസരം;

ബെംഗളൂരു: ബെംഗളൂരു–മൈസൂരു എക്സ്പ്രസ് വേയിൽ (എൻഎച്ച്–275) സഞ്ചരിക്കുന്ന ദൂരത്തിന് ആനുപാതികമായി മാത്രം ടോൾ നൽകാൻ അവസരം ഒരുക്കി കൂടുതൽ ബൂത്തുകൾ സ്ഥാപിക്കും.

സഞ്ചരിക്കാത്ത ദൂരത്തിന് അധിക ടോൾ ഈടാക്കുന്നതായുള്ള പരാതികളെ തുടർന്നാണ് ദേശീയപാത അതോറിറ്റി (എൻഎച്ച്എഐ) പുതിയ ബൂത്തുകൾ സ്ഥാപിക്കുന്നത്.

സംസ്ഥാനത്തെ ഏറ്റവും ഉയർന്ന ടോൾ നിരക്കാണ് ബെംഗളൂരു–മൈസൂരു എക്സ്പ്രസ് വേയിൽ ഈടാക്കുന്നത്.

ഏപ്രിലിൽ ഉയർത്തിയ ടോൾ നിരക്ക് പ്രകാരം ബെംഗളൂരു മുതൽ മണ്ഡ്യ നിദ്ദഘട്ടവരെയുള്ള 57 കിലോമീറ്റർ ദൂരം യാത്ര ചെയ്യാൻ കാറുകൾ ഉൾപ്പെടെ ചെറുവാഹനങ്ങൾക്ക് ഒരു വശത്തേക്കു മാത്രം 180 രൂപയും ഇരുവശങ്ങളിലേക്കുമാണെങ്കിൽ 270 രൂപയും നൽകണം.

  ബെംഗളൂരുവിൽ കനത്ത മഴയ്ക്കിടെ ഇൻഡിരാനഗറിൽ ഉഗ്രസ്ഫോടനം; ദൃശ്യങ്ങൾ പകർത്തി കമ്പനി സ്ഥാപകൻ

നിദ്ദഘട്ട മുതൽ മൈസൂരു വരെ 61 കിലോമീറ്റർ യാത്ര ചെയ്യാൻ ഒരു വശത്തേക്ക് 175 രൂപയും ഇരുവശങ്ങളിലേക്കും 260 രൂപയുമാണ് നൽകേണ്ടത്. ബെംഗളൂരു–നിദ്ദഘട്ട ഇടനാഴിയിൽ കൂടുതൽ മേൽപാലങ്ങൾ നിർമിച്ചതിനാലാണ് നിരക്ക് കൂടിയത്.

118 കിലോമീറ്റർ പാതയിൽ നിലവിൽ ബിഡദിയിലെ കണമിണിക്കെ, ശേഷഗിരിഹള്ളി, ശ്രീരംഗപട്ടണയിലെ ഗണങ്കൂർ എന്നിവിടങ്ങളിൽ മാത്രമാണ് ടോൾ ബൂത്തുകളുള്ളത്.

ബിഡദി, രാമനഗര, ചന്നപട്ടണ, മദ്ദൂർ, മണ്ഡ്യ, ശ്രീരംഗപട്ടണ ബൈപ്പാസുകളിലാണ് പുതിയ ടോൾ ബൂത്തുകൾ പരിഗണിക്കുന്നത്.

  ബെംഗളൂരുവിൽ പെയ്ത കനത്ത മഴയിൽ മരങ്ങൾ കടപുഴകി, റോഡുകളിൽ വെള്ളക്കെട്ട്,

ഇവിടെയൊക്കെ സർവീസ് റോഡുകളിൽ നിന്ന് മെയിൻ റോഡിലേക്ക് പ്രവേശിക്കാനും പുറത്തേക്ക് കടക്കാനും എൻട്രി, എക്സിറ്റ് പോയിന്റുകൾ സ്ഥാപിക്കും.

ഇതോടെ നിലവിലെ ടോൾ പ്ലാസകളിലെ വാഹനങ്ങളുടെ നീണ്ടനിര ഒരു പരിധി വരെ കുറയ്ക്കാൻ സാധിക്കും.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹൊസഹള്ളി-കബ്ബൺ പാർക്ക് മെട്രോ സർവ്വീസ് സമയത്തിൽ മാറ്റം; അറിയാൻ വായിക്കാം
[masterslider id="10"]

Related posts