മലയോരത്ത് വ്യാപകനാശം വിതച്ച് സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു

ബെംഗളൂരു : കർണാടകയിലെ മലയോരമേഖലയിൽ കനത്തമഴ തുടരുന്നു. ചിക്കമഗളൂരു, ചാമരാജ്‌നഗർ, കുടക്, ഹാസൻ, ദക്ഷിണകന്നഡ എന്നിവിടങ്ങളിലാണ് മഴക്കെടുതി രൂക്ഷം.

ചിക്കമഗളൂരു, കുടക് ജില്ലകളിൽ കാറ്റിലും മഴയിലും ഒട്ടേറെ വീടുകൾ, റോഡുകൾ, വൈദ്യുതത്തൂണുകൾ എന്നിവ തകർന്നു.

കാവേരി, കന്നികെ നദികൾ കരകവിഞ്ഞതിനാൽ ഭാഗമണ്ഡല ഈ മഴക്കാലത്ത് നാലാം തവണയും വെള്ളത്തിനടിയിലായി.

കുടക് ജില്ലയിൽ മരങ്ങൾ കടപുഴകി വീണും വൈദ്യുതത്തൂണുകൾ കടപുഴകിയും പല ഭാഗങ്ങളും ഇരുട്ടിലായി. സുണ്ടികുപ്പയ്ക്ക് സമീപം മരം വീണതിനെത്തുടർന്ന് ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു.

  ഉരുകി ഒലിച്ച് ക്രയോണുകൾ; ചൂടിൽ വെന്തുരുകി ബെംഗളൂരു വീഡിയോ വൈറൽ

ശിവമോഗ, ചിക്കമഗളൂരു ജില്ലകളിൽ ഞായറാഴ്ച രാത്രി വൈകിയും കനത്ത മഴ തുടരുകയാണ്. തീർഥഹള്ളിയിലും ശിവമോഗയിലും തുംഗ നദി അപകടനിലയിൽ കവിഞ്ഞൊഴുകുകയാണ്.

തുംഗ നദിയുടെ തീരത്ത് താമസിക്കുന്നവരോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ അധികൃതർ മുന്നറിയിപ്പ് നൽകി.

ചിക്കമഗളൂരു ജില്ലയിൽ പെയ്യുന്ന മഴയിൽ തുംഗ, ഭദ്ര, നേത്രാവതി, ഹേമാവതി എന്നിവിടങ്ങളിലെ ജലനിരപ്പ് ഉയർന്നു. ശൃംഗേരിയിലെ ബാത്ത് ഘട്ടിലും സന്ധ്യാവന്ദന മണ്ഡപത്തിലും വെള്ളം കയറി.

ഉത്തര കന്നഡയിലെ കുംത താലൂക്കിലെ ദേവിമാനെ ഘട്ടിലെ വ്യൂ പോയിന്റിലേക്കുള്ള പടികൾ മഴയിൽ ഒഴുകിപ്പോയി.

  ആർസിബിക്കൊപ്പം ഇനി 'നന്ദിനി'യും; ഐപിഎൽ 2026-ന്റെ ഔദ്യോഗിക ഡയറി പാർട്ണറായി കെ.എം.എഫ്

സിർസി – കുംത ഹൈവേയിൽ ചെറിയ മണ്ണിടിച്ചിലുണ്ടായി. അതോടെ, ഇതിലൂടെ ഭാരമേറിയ വാഹനങ്ങളുടെ ഗതാഗതം നിരോധിച്ചു.

ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിലും കനത്ത മഴ തുടരുകയാണ്. രണ്ട് ജില്ലകളിലും ഞായറാഴ്ച ഓറഞ്ച് ജാഗ്രതയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിഴിഞ്ഞത്ത് യുവാവിനെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരിച്ച് നടി അനുശ്രീ
[masterslider id="10"]

Related posts

Click Here to Follow Us