ശസ്ത്രക്രിയയ്ക്കിടെ വീട്ടമ്മയുടെ വയറ്റിൽനിന്ന് നീക്കിയത് 861 കല്ലുകൾ

ബെംഗളൂരു: കടുത്ത വയറുവേദന അനുഭവപ്പെട്ടതിനെ ത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച വീട്ടമ്മയുടെ വയറ്റിൽനിന്ന് നീക്കിയത് 861 പിത്താശയ കല്ലുകൾ.

മൈസൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ഞായറാഴ്ചയാണ് സംഭവം. ശനിയാഴ്ച രാത്രിയാണ് 55-കാരി വയറുവേദനയും മഞ്ഞപ്പിത്തത്തിന്റെ ലക്ഷണത്തോടെയും ആശുപത്രിയിലെത്തിയത്.

  തമിഴ്നാട് നിയമസഭയിൽ ഇന്ന് വിശ്വാസ വോട്ടെടുപ്പ്; വിജയ് സർക്കാരിന് പരീക്ഷണം

തുടർന്ന് സ്‌കാനിങ്ങിലാണ് പിത്തസഞ്ചിയിൽ 861 പിത്താശയ കല്ലുകളുള്ളതായി കണ്ടെത്തിയത്.

ലാപ്രോസ്‌കോപിക് സർജറിയിലൂടെ മുഴുവൻ കല്ലുകളും വിജയകരമായി പുറത്തെടുത്തു. തിങ്കളാഴ്ച രാവിലെ തന്നെ രോഗിയെ ഡിസ്ചാർജ്ജ് ചെയ്തതായി ഡോക്ടർമാർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാറിനുള്ളിൽ രക്തക്കറ, പുറത്ത് സ്ത്രീകളുടെയും കുട്ടികളുടെയും വസ്ത്രങ്ങൾ; ദുരൂഹ സാഹചര്യത്തിൽ ഉപേക്ഷിച്ച നിലയിൽ കാർ കണ്ടെത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts