തമിഴ്നാട് നിയമസഭയിൽ ഇന്ന് വിശ്വാസ വോട്ടെടുപ്പ്; വിജയ് സർക്കാരിന് പരീക്ഷണം

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യുടെ നേതൃത്വത്തിലുള്ള സർക്കാർ ഇന്ന് നിയമസഭയിൽ വിശ്വാസ വോട്ട് തേടും. ആകെയുള്ള 234 അംഗ സഭയിൽ ഭരണം നിലനിർത്താൻ 118 പേരുടെ പിന്തുണയാണ് ആവശ്യമായുള്ളത്. നിലവിൽ 120 എം.എൽ.എമാരുടെ പിന്തുണ തമിഴക വെട്രി കഴകത്തിനുണ്ടെന്നാണ് (ടി.വി.കെ) കണക്കാക്കുന്നത്. 112 സീറ്റുകളിൽ വിജയിച്ച ടി.വി.കെ, കോൺഗ്രസ്, സി.പി.എം, സി.പി.ഐ, വി.സി.കെ, മുസ്ലിം ലീഗ് എന്നീ കക്ഷികളുടെ പിന്തുണയോടെയാണ് അധികാരം കൈയ്യാളുന്നത്.

വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെ അണ്ണാ ഡി.എം.കെയിൽ ഉടലെടുത്ത ആഭ്യന്തര കലഹം വിജയ് സർക്കാരിന് കരുത്താകാനാണ് സാധ്യത. ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമിയുമായി തെറ്റിപ്പിരിഞ്ഞു നിൽക്കുന്ന സി.വി. ഷണ്മുഖത്തിന്റെ നേതൃത്വത്തിലുള്ള 30 വിമത എം.എൽ.എമാർ സർക്കാരിനെ അനുകൂലിച്ചേക്കുമെന്ന് സൂചനയുണ്ട്. വിജയ് ജനങ്ങളുടെ മുഖ്യമന്ത്രിയാണെന്ന് പ്രശംസിച്ച സി.വി. ഷണ്മുഖം, തങ്ങൾ പാർട്ടി പിളർത്താൻ ഉദ്ദേശിക്കുന്നില്ലെങ്കിലും നിയമസഭയിൽ ടി.വി.കെയെ പിന്തുണയ്ക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, സർക്കാരിനെതിരെ വോട്ട് ചെയ്യാൻ എടപ്പാടി പളനിസ്വാമി വിഭാഗം എം.എൽ.എമാർക്ക് വിപ്പ് നൽകിയിട്ടുണ്ട്.

  'ശക്തി' നൽകിയ പണി പുരുഷന്മാർക്കോ? ബസ് പാസ് നിരക്കിൽ വൻ വർദ്ധനവ്; പുതിയ നിരക്കുകൾ അറിയാൻ വായിക്കാം

കഴിഞ്ഞ ദിവസം നടന്ന സ്പീക്കർ തിരഞ്ഞെടുപ്പിൽ ടി.വി.കെ പ്രതിനിധി ജെ.സി.ഡി പ്രഭാകർ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഡെപ്യൂട്ടി സ്പീക്കറായി ടി.വി.കെയിലെ തന്നെ രവിശങ്കറിനെയും തിരഞ്ഞെടുത്തു. അതേസമയം, ആർ. ശ്രീനിവാസ സേതുപതി എം.എൽ.എയ്ക്ക് വോട്ടെടുപ്പിൽ പങ്കെടുക്കുന്നതിന് കോടതി വിലക്കേർപ്പെടുത്തിയത് സർക്കാരിന് തിരിച്ചടിയാണ്. ശ്രീനിവാസ സേതുപതിയോട് കേവലം ഒരു വോട്ടിന് പരാജയപ്പെട്ട ഡി.എം.കെ നേതാവ് കെ.ആർ. പെരിയറുപ്പൻ നൽകിയ ഹർജിയിലാണ് മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ നടപടി. സ്പീക്കർ ജെ.സി.ഡി പ്രഭാകറിന്റെ നിലപാടുകളും വോട്ടെടുപ്പ് നടപടികളിൽ നിർണായകമാകും.

  ടിക്കറ്റില്ലാ യാത്രക്കാർക്ക് ഇനി രക്ഷയില്ല; റെയിൽവേയിൽ പരിശോധന കർശനമാക്കുന്നു, ടി.ടി.ഇമാർക്ക് ഭീമൻ ടാർഗറ്റ്
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ നടൻ ദർശന്റെ മകൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്ന് വിജയലക്ഷ്മി
[masterslider id="10"]

Related posts