ബെംഗളൂരു: കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ചുകൊണ്ടുള്ള മുൻ ബിജെപി സർക്കാരിന്റെ വിവാദ ഉത്തരവ് കോൺഗ്രസ് സർക്കാർ പിൻവലിച്ചു. നിശ്ചിത യൂണിഫോമിനൊപ്പം “പരിമിതമായ രീതിയിലുള്ള പരമ്പരാഗതവും ആചാരപരവുമായ അടയാളങ്ങൾ” ധരിക്കാൻ വിദ്യാർത്ഥികളെ അനുവദിച്ചുകൊണ്ട് ബുധനാഴ്ച സർക്കാർ പുതിയ ഉത്തരവിറക്കി. 2022 ഫെബ്രുവരിയിലാണ് അന്നത്തെ ബിജെപി സർക്കാർ ഹിജാബ് നിരോധിച്ചുകൊണ്ട് ഉത്തരവിറക്കിയത്. യൂണിഫോം ചട്ടങ്ങൾ ലംഘിച്ച് ഹിജാബ് ധരിച്ചെത്തിയ മുസ്‌ലിം വിദ്യാർത്ഥിനികളെ ക്ലാസിൽ പ്രവേശിപ്പിക്കാതിരുന്നത് വലിയ അന്താരാഷ്ട്ര വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. തുടർന്ന് വിഷയം കോടതിയിലെത്തുകയും, ഹിജാബ് ധരിക്കുന്നത് ഇസ്‌ലാം മതത്തിലെ അവിഭാജ്യ ഘടകമല്ലെന്ന് ചൂണ്ടിക്കാട്ടി കർണാടക…
Read MoreDay: 13 May 2026
ജ്യോതിഷിയുടെ നിയമനം റദ്ദാക്കി; പ്രതിഷേധത്തിന് വഴങ്ങി മുഖ്യമന്ത്രി വിജയ്
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയ്‍യുടെ ഓഫീസിലേക്ക് ജ്യോതിഷിയെ നിയമിക്കാനുള്ള വിവാദ ഉത്തരവ് റദ്ദാക്കി. വ്യാപകമായ പ്രതിഷേധം ഉയർന്ന പശ്ചാത്തലത്തിലാണ് റിക്കി രാധൻ പണ്ഡിറ്റ് വെട്രിവേലിനെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി (OSD) ആയി നിയമിക്കാനുള്ള തീരുമാനം പിൻവലിച്ചത്. ഉത്തരവ് തിരുത്തിയതായും റിക്കി രാധൻ പണ്ഡിറ്റ് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് ഉണ്ടാകില്ലെന്നും വിജയ് ഔദ്യോഗികമായി വ്യക്തമാക്കി. നിയമനവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ വൃത്തങ്ങളിൽ നിന്നും സാമൂഹിക പ്രവർത്തകരിൽ നിന്നും വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. നിയമനത്തെ ചോദ്യം ചെയ്ത് മദ്രാസ് ഹൈക്കോടതിയിൽ ഹർജി എത്തുകയും കോടതി ഇത് നാളെ പരിഗണിക്കാനിരിക്കുകയുമായിരുന്നു.…
Read Moreബെംഗളൂരുവിൽ ഇലക്ട്രിക് സ്കൂട്ടർ ചാർജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ചു; ഗൃഹനാഥന് ദാരുണാന്ത്യം
ബെംഗളൂരു: വീട്ടിനുള്ളിൽ ഇലക്ട്രിക് സ്കൂട്ടർ ചാർജ് ചെയ്യുന്നതിനിടെയുണ്ടായ സ്ഫോടനത്തിൽ ഗൃഹനാഥൻ പൊള്ളലേറ്റ് മരിച്ചു. ബെംഗളൂരു അൾസൂരു മർഫി ടൗണിൽ താമസിക്കുന്ന ഓട്ടോ ഡ്രൈവർ ലൂർഡ് നാഥൻ (65) ആണ് മരിച്ചത്. കഴിഞ്ഞ മെയ് 11ന് പുലർച്ചെയായിരുന്നു അപകടം. രാത്രി 11 മണിയോടെ സ്കൂട്ടർ ചാർജ് ചെയ്യാൻ വെച്ച ശേഷം ലൂർഡ് നാഥൻ താഴത്തെ നിലയിലുള്ള മുറിയിൽ ഉറങ്ങാൻ കിടക്കുകയായിരുന്നു. മകൻ ഫ്രാങ്ക് ആന്റണിയും ഭാര്യയും വീടിന്റെ മുകളിലത്തെ നിലയിലായിരുന്നു താമസം. പുലർച്ചെ മൂന്ന് മണിയോടെ വലിയ ശബ്ദത്തോടെ സ്കൂട്ടർ പൊട്ടിത്തെറിക്കുകയും വീടിനുള്ളിലേക്ക് തീ പടരുകയുമായിരുന്നു.…
Read Moreഹൃദയാഘാതത്തെ തുടർന്ന് കന്നഡ നടനും നിർമാതാവുമായ ദിലീപ് രാജ് അന്തരിച്ചു
ബെംഗളൂരു: കന്നഡ സിനിമാ-ടെലിവിഷൻ രംഗത്തെ പ്രമുഖ നടനും നിർമാതാവുമായ ദിലീപ് രാജ് (47) അന്തരിച്ചു. ബുധനാഴ്ച പുലർച്ചെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ഉടൻ തന്നെ കുമാരസ്വാമി ലേഔട്ടിലെ അപ്പോളോ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 2007-ൽ പുനീത് രാജ്കുമാർ നായകനായ ‘മിലാന’ എന്ന ചിത്രത്തിലൂടെയാണ് ദിലീപ് രാജ് സിനിമാ ലോകത്ത് ശ്രദ്ധേയനാകുന്നത്. യു-ടേൺ, ബോയ്ഫ്രണ്ട് തുടങ്ങി ഇരുപത്തിനാലിലധികം സിനിമകളിൽ അദ്ദേഹം വേഷമിട്ടിട്ടുണ്ട്. സിനിമകൾക്ക് പുറമെ ടെലിവിഷൻ രംഗത്തും അദ്ദേഹം സജീവമായിരുന്നു. സീ കന്നഡയിലെ പ്രശസ്തമായ ‘ഹിറ്റ്‌ലർ കല്യാണ’ എന്ന…
Read Moreഷൂസിനുള്ളിലും അടുക്കളയിലും പാമ്പുകൾ! ബെംഗളൂരുവിൽ ചൂട് കൂടുമ്പോൾ ജനവാസമേഖലകളിൽ പാമ്പുകൾ ഇറങ്ങുന്നു; ജാഗ്രത വേണമെന്ന് നിർദ്ദേശം
ബെംഗളൂരു: വേനൽ ചൂട് കടുക്കുന്നതിനിടെ ബെംഗളൂരു നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പാമ്പുകളുടെ സാന്നിധ്യം വർദ്ധിക്കുന്നത് ജനങ്ങളെ ആശങ്കയിലാഴ്ത്തുന്നു. വനമേഖലയോട് ചേർന്നുള്ള പ്രദേശങ്ങളിലും അപ്പാർട്ട്മെന്റ് സമുച്ചയങ്ങളിലും പാമ്പുകളെ കാണുന്നതായി റിപ്പോർട്ടുകൾ വർദ്ധിച്ചതോടെ വന്യജീവി സംരക്ഷകരും പാമ്പ് പിടുത്തക്കാരും അതീവ ജാഗ്രതാ നിർദ്ദേശം നൽകി. ചൂടിൽ നിന്ന് രക്ഷനേടാൻ തണുപ്പുള്ള ഇടങ്ങൾ തേടിയാണ് പാമ്പുകൾ വീടുകളിലേക്കും പൂന്തോട്ടങ്ങളിലേക്കും എത്തുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പാമ്പുകളെ പിടികൂടാനായി നിരവധി കോളുകളാണ് ലഭിക്കുന്നതെന്ന് പ്രമുഖ പാമ്പ് പിടുത്തക്കാരനായ സ്നേക്ക് മോഹനും സംഘവും അറിയിച്ചു. വീടിന്റെ…
Read Moreകേരള മുഖ്യമന്ത്രി ആരാകും? ഒടുവിൽ തീരുമാനത്തിൽ എത്തി ഹൈക്കമാൻഡ്
കേരളത്തിലെ മുഖ്യമന്ത്രി ആരാകണമെന്നതു സംബന്ധിച്ച തീരുമാനം ഇന്നും ഇല്ല. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയും തമ്മിൽ നടന്ന കൂടിക്കാഴ്ചയോടെയാണ് തെരഞ്ഞെടുപ്പ് ഇനിയും വൈകും എന്നറിയിച്ചത്, ചർച്ചകൾ എല്ലാം പൂർത്തിയായെന്നും നാളെയോടെ തീരുമാനം പ്രഖ്യാപനം ഉണ്ടാകുമെന്നുമാണ് സൂചനകൾ.
Read Moreകേരള മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് വന്നേക്കും; രാഹുൽ-ഖർഗെ നിർണായക കൂടിക്കാഴ്ച വൈകിട്ട് 5.30ന്
ദില്ലി: ദിവസങ്ങൾ നീണ്ട ചര്‍ച്ചകള്‍ക്ക് വിരാമം കുറിച്ച് ഇന്ന് മുഖ്യമന്ത്രി പ്രഖ്യാപനം ഉണ്ടാകുമെന്ന് സൂചന. രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് അവസാനവട്ട ചർച്ച നടത്തിയ ശേഷം മുഖ്യമന്ത്രിയെ പ്രഖ്യാപിക്കും എന്നാണ് വിവരം. കെ സി വേണുഗോപാൽ, വിഡി സതീശൻ, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകള്‍ ഉയര്‍ന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ ആരുടെ പേരാവും ഹൈക്കമാന്‍ഡ് പ്രഖ്യാപിക്കുക എന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേരളം. തെരഞ്ഞെടുപ്പ് ഫലം വന്ന് പത്താം നാൾ ആയിട്ടും അനാഥമായി കേരളം. മുഖ്യമന്ത്രിയെ ഇനിയും പ്രഖ്യാപിക്കാൻ കോൺഗ്രസ് നേതൃത്വത്തിന് കഴിയാതെ…
Read Moreതമിഴ്നാട് നിയമസഭയിൽ ഭൂരിപക്ഷം തെളിയിച്ച് മുഖ്യമന്ത്രി വിജയ്; വിശ്വാസ വോട്ടെടുപ്പിൽ തകർപ്പൻ വിജയം
ചെന്നൈ: തമിഴ്നാട് നിയമസഭയിൽ നടന്ന നിർണ്ണായകമായ വിശ്വാസ വോട്ടെടുപ്പിൽ മുഖ്യമന്ത്രി സി. ജോസഫ് വിജയ് മികച്ച വിജയം സ്വന്തമാക്കി. 234 അംഗങ്ങളുള്ള നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് 118 വോട്ടുകൾ വേണമെന്നിരിക്കെ, 144 എം.എൽ.എമാരുടെ പിന്തുണയോടെയാണ് വിജയ് സർക്കാർ അധികാരം ഉറപ്പിച്ചത്. പ്രതിപക്ഷ പാർട്ടികളായ ഡി.എം.കെ, ഡി.എം.ഡി.കെ എന്നിവയിലെ അംഗങ്ങൾ സഭയിൽ നിന്ന് ഇറങ്ങിപ്പോയതോടെ പ്രതിപക്ഷ നിരകൾ ഒഴിഞ്ഞുകിടക്കുന്ന സാഹചര്യത്തിലാണ് വോട്ടെടുപ്പ് നടന്നത്. നാല് പി.എം.കെ എം.എൽ.എമാരും ഒരു ബി.ജെ.പി എം.എ.ൽഎയും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. തിരുപ്പത്തൂർ മണ്ഡലത്തിൽ നിന്നുള്ള ടി.വി.കെ എം.എൽ.എ ആർ. സീനിവാസ…
Read Moreപ്രധാനമന്ത്രിയുടെ യാത്രാമധ്യേ സ്‌ഫോടകവസ്തുക്കൾ കണ്ടെത്തിയ സംഭവം; ടൈമറും കണ്ടെത്തി
ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബെംഗളൂരു സന്ദർശനത്തിനിടെ അദ്ദേഹത്തിന്റെ യാത്രാപാതയിൽ സ്‌ഫോടകവസ്തുക്കളോട് സാമ്യമുള്ള വസ്തുക്കൾ കണ്ടെത്തിയത് വലിയ സുരക്ഷാ ആശങ്കയ്ക്ക് കാരണമായി. ആർട്ട് ഓഫ് ലിവിംഗ് ഫൗണ്ടേഷന്റെ 45-ാം സ്ഥാപക ദിനാഘോഷത്തിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി എത്തിയ ശ്രീ ശ്രീ രവിശങ്കർ ആശ്രമത്തിന് സമീപമാണ് ഇവ കണ്ടെത്തിയത്. ജെലാറ്റിൻ സ്റ്റിക്കുകൾക്കൊപ്പം ഐഇഡി (IED) നിർമ്മാണത്തിന് ഉപയോഗിക്കുന്ന ബാറ്ററി, വയറുകൾ, സ്വിച്ചുകൾ, സർക്യൂട്ട് ഘടകങ്ങൾ തുടങ്ങിയവയാണ് സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തത്. എന്നാൽ ഇവ പരിശോധിച്ച അന്വേഷണ ഏജൻസികൾ, ജെലാറ്റിൻ സ്റ്റിക്കുകൾക്ക് ഏകദേശം മൂന്ന് വർഷത്തോളം പഴക്കമുണ്ടെന്നും നിലവിലെ അവസ്ഥയിൽ…
Read Moreപിറന്നാൾ ദിനത്തിൽ വിദ്യാർത്ഥിനി ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ;
ബെംഗളൂരു: ആഘോഷമാകേണ്ടിയിരുന്ന ജന്മദിനത്തിൽ ബി.എസ്‌സി വിദ്യാർത്ഥിനി ഹോസ്റ്റൽ മുറിയിൽ ജീവനൊടുക്കി. ബെൽഗാം അസം നഗറിലെ പിന്നോക്ക വിഭാഗ ക്ഷേമ വകുപ്പിന്റെ ഗേൾസ് ഹോസ്റ്റലിൽ താമസിച്ചിരുന്ന കാവേരി ഉമേഷ് നായക് (21) ആണ് മരിച്ചത്. ഹുക്കേരി താലൂക്കിലെ കടബള്ളി ഗ്രാമ സ്വദേശിനിയായ കാവേരി, നഗരത്തിലെ പ്രമുഖ കോളേജിലെ അവസാന വർഷ ബി.എസ്‌സി വിദ്യാർത്ഥിനിയായിരുന്നു. ജന്മദിനമായ ഇന്ന് സുഹൃത്തുക്കളും കുടുംബാംഗങ്ങളും ആശംസകൾ നേരുന്നതിനിടെയാണ് കാവേരിയെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്ന് മാസം മുമ്പായിരുന്നു കാവേരിയുടെ വിവാഹനിശ്ചയം കഴിഞ്ഞത്. ഒരു പോലീസ് കോൺസ്റ്റബിളുമായുള്ള വിവാഹം നിശ്ചയിച്ചിരുന്നതിനാൽ…
Read More