ബെംഗളൂരുവിൽ ഇലക്ട്രിക് സ്കൂട്ടർ ചാർജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ചു; ഗൃഹനാഥന് ദാരുണാന്ത്യം

ബെംഗളൂരു: വീട്ടിനുള്ളിൽ ഇലക്ട്രിക് സ്കൂട്ടർ ചാർജ് ചെയ്യുന്നതിനിടെയുണ്ടായ സ്ഫോടനത്തിൽ ഗൃഹനാഥൻ പൊള്ളലേറ്റ് മരിച്ചു. ബെംഗളൂരു അൾസൂരു മർഫി ടൗണിൽ താമസിക്കുന്ന ഓട്ടോ ഡ്രൈവർ ലൂർഡ് നാഥൻ (65) ആണ് മരിച്ചത്. കഴിഞ്ഞ മെയ് 11ന് പുലർച്ചെയായിരുന്നു അപകടം.

രാത്രി 11 മണിയോടെ സ്കൂട്ടർ ചാർജ് ചെയ്യാൻ വെച്ച ശേഷം ലൂർഡ് നാഥൻ താഴത്തെ നിലയിലുള്ള മുറിയിൽ ഉറങ്ങാൻ കിടക്കുകയായിരുന്നു. മകൻ ഫ്രാങ്ക് ആന്റണിയും ഭാര്യയും വീടിന്റെ മുകളിലത്തെ നിലയിലായിരുന്നു താമസം. പുലർച്ചെ മൂന്ന് മണിയോടെ വലിയ ശബ്ദത്തോടെ സ്കൂട്ടർ പൊട്ടിത്തെറിക്കുകയും വീടിനുള്ളിലേക്ക് തീ പടരുകയുമായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ മകനും ഭാര്യയും ചേർന്ന് തീ അണച്ചുവെങ്കിലും ലൂർഡ് നാഥന് ഗുരുതരമായി പൊള്ളലേറ്റു. ഉടൻ തന്നെ ബൗറിംഗ് ആൻഡ് ലേഡി കഴ്സൺ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

  ദേവഗൗഡയെയും യെഡിയൂരപ്പയെയും കണ്ട് അനുഗ്രഹം വാങ്ങി ഡി.കെ. ശിവകുമാർ; പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ ഇന്ന് വൈകുന്നേരം

സ്ഫോടനത്തിന്റെ ആഘാതത്തിൽ വീടിനകത്തുണ്ടായിരുന്ന സോഫ, ടെലിവിഷൻ, ഫർണിച്ചറുകൾ തുടങ്ങിയവ പൂർണ്ണമായും കത്തിനശിച്ചു. സംഭവത്തിൽ ഫ്രാങ്ക് ആന്റണി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബിഎൻഎസ്എസ് സെക്ഷൻ 194 പ്രകാരമാണ് കേസ് രജിസ്റ്റർ

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്തിന് പുതിയ രാഷ്ട്രീയ യുഗം; ഡി.കെ. ശിവകുമാർ ഇന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കനത്ത ഇരുട്ടിൽ പാലത്തിന് താഴെ തിരച്ചിൽ; ബെംഗളൂരു എക്സ്പ്രസ് വേയ്ക്ക് സമീപം കണ്ടെത്തിയത് രണ്ട് ജീവനറ്റ ശരീരങ്ങൾ: ദുരന്തമായി ക്ലൈന്റിന്റെ ബെൻസിലെ യാത്ര
[masterslider id="10"]

Related posts