ഹൃദയാഘാതത്തെ തുടർന്ന് കന്നഡ നടനും നിർമാതാവുമായ ദിലീപ് രാജ് അന്തരിച്ചു

ബെംഗളൂരു: കന്നഡ സിനിമാ-ടെലിവിഷൻ രംഗത്തെ പ്രമുഖ നടനും നിർമാതാവുമായ ദിലീപ് രാജ് (47) അന്തരിച്ചു. ബുധനാഴ്ച പുലർച്ചെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ഉടൻ തന്നെ കുമാരസ്വാമി ലേഔട്ടിലെ അപ്പോളോ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

2007-ൽ പുനീത് രാജ്കുമാർ നായകനായ ‘മിലാന’ എന്ന ചിത്രത്തിലൂടെയാണ് ദിലീപ് രാജ് സിനിമാ ലോകത്ത് ശ്രദ്ധേയനാകുന്നത്. യു-ടേൺ, ബോയ്ഫ്രണ്ട് തുടങ്ങി ഇരുപത്തിനാലിലധികം സിനിമകളിൽ അദ്ദേഹം വേഷമിട്ടിട്ടുണ്ട്. സിനിമകൾക്ക് പുറമെ ടെലിവിഷൻ രംഗത്തും അദ്ദേഹം സജീവമായിരുന്നു. സീ കന്നഡയിലെ പ്രശസ്തമായ ‘ഹിറ്റ്‌ലർ കല്യാണ’ എന്ന പരമ്പരയിലെ നായക വേഷത്തിലൂടെ വലിയ ജനപ്രീതിയാണ് അദ്ദേഹം നേടിയത്.

  ഇന്ന് സംസ്ഥാനമൊട്ടാകെ കനത്ത മഴയ്ക്ക് സാധ്യത! എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

അഭിനയത്തിന് പുറമെ നിർമാണ രംഗത്തും അദ്ദേഹം കൈമുദ്ര പതിപ്പിച്ചു. ‘ഡിആർ ക്രിയേഷൻസ്’ എന്ന ബാനറിൽ നിരവധി ശ്രദ്ധേയമായ പരമ്പരകൾ അദ്ദേഹം നിർമിച്ചു. കമ്പട മാനെ എന്ന ടെലി ഫിലിമിലൂടെ അഭിനയരംഗത്തേക്ക് എത്തിയ ദിലീപ്, ജനനി, രംഗോലി, കുംകുമ ഭാഗ്യ, രഥസപ്തമി തുടങ്ങി ഒട്ടനവധി ഹിറ്റ് പരമ്പരകളുടെ ഭാഗമായിട്ടുണ്ട്. ഡബ്ബിങ് കലാകാരനായും നാടക പ്രവർത്തകനായും അദ്ദേഹം തിളങ്ങിയിരുന്നു.

  ഇന്ധനവിലയിൽ വർദ്ധനവ്: സംസ്ഥാനത്ത് പെട്രോളിനും ഡീസലിനും ലിറ്ററിന് 3 രൂപ കൂടി; ബെം​ഗളൂരുവിലെ പെട്രോൾ വില അറിയാൻ വായിക്കാം

ദിലീപ് രാജിന്റെ അപ്രതീക്ഷിത വിയോഗത്തിൽ കന്നഡ സിനിമാ-സീരിയൽ ലോകം ആഴത്തിലുള്ള ദുഃഖം രേഖപ്പെടുത്തി. പ്രമുഖ താരങ്ങളും സഹപ്രവർത്തകരും അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കാർ തീപിടിത്തം: വില്ലനായത് കാറിനുള്ളിലെ പെട്രോൾ; കന്നാസുമായി പോയ ദുരൂഹ സാഹചര്യത്തിലുള്ള സ്ത്രീക്കായി പോലീസ് തിരച്ചിൽ
[masterslider id="10"]

Related posts