അണക്കെട്ടിന്റെ മഴക്കാല ദൃശ്യം കണ്ടാസ്വദിക്കാൻ സഞ്ചാരികളുടെ പ്രവാഹം

ബെംഗളൂരു: കൃഷ്ണരാജ സാഗർ (കെ.ആർ.എസ്.) അണക്കെട്ട് നിറഞ്ഞു. അണക്കെട്ടിന്റെ പരമാവധി സംഭരണശേഷിയിലേക്ക് ജലനിരപ്പെത്തിയതോടെ ഷട്ടറുകൾ തുറന്ന അണക്കെട്ട് കാണാൻ സഞ്ചാരികളുടെ പ്രവാഹമാണ്.

അണക്കെട്ടിലെ ജലനിരപ്പ് 121.12 അടിയിലെത്തി. അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി 124.80 അടിയാണ്. അണക്കെട്ടിന്റെ താഴെ ഭാഗത്തേക്ക് വെള്ളം ഷട്ടറുകളിലൂടെ പതഞ്ഞുചാടുന്നത് മഴക്കാലത്തെ മനോഹരകാഴ്ചയായി. ജലനിരപ്പുയർന്നതോടെ ഏതാനും ദിവസംമുമ്പാണ് അണക്കെട്ടിന്റെ ഷട്ടർ തുറന്ന് വെള്ളം ഒഴുക്കിവിടാൻ തുടങ്ങിയത്.

  വിദ്യാർഥികൾക്ക് ആഹ്ലാദവാർത്ത; ബസ് പാസിന് അടച്ച തുക തിരികെ ലഭിക്കും; ചെയ്യേണ്ടത് ഇത്രമാത്രം

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന്‌ കഴിഞ്ഞദിവസങ്ങളിൽ ധാരാളം സന്ദർശകരെത്തി. അണക്കെട്ടിന്റെ ചിത്രം മൊബൈൽ ഫോണിൽ പകർത്താനും അണക്കെട്ടിന്റെ പശ്ചാത്തലത്തിൽ സെൽഫിയെടുക്കാനും ആളുകൾ മത്സരിച്ചു. അണക്കെട്ടിന്റെ മഴക്കാല ദൃശ്യം കണ്ടാസ്വദിക്കാൻ ഒട്ടേറെ പേരാണെത്തുന്നത്.

കോവിഡ് കാലമായതിനാൽ അണക്കെട്ടിന്റെ താഴെഭാഗത്തുള്ള പ്രസിദ്ധമായ വൃന്ദാവൻ ഗാർഡൻ സന്ദർശിക്കാനെത്തുന്നവരുടെ എണ്ണം ഏറെ നാളായി വളരെ കുറവായിരുന്നു. എന്നാൽ ഇപ്പോൾ കാവേരിയിൽ ജലനിരപ്പുയർന്നതും അണക്കെട്ടിന്റെ ഷട്ടർ തുറന്നതും സഞ്ചാരികളെ വീണ്ടും ഇങ്ങോട്ട് ആകർഷിക്കുന്നു.

  'സോണിയ ഗാന്ധി എന്നിൽ വിശ്വാസമർപ്പിച്ചു, രാഹുൽ നിരന്തര മാർഗ്ഗദർശിയാണ്'; രാഷ്ട്രീയ യാത്രയെക്കുറിച്ച് നിയുക്ത മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വർഷങ്ങൾ നീണ്ട കാത്തിരിപ്പിനും ദുരിതയാത്രയ്ക്കും ഒടുവിൽ ശുഭവാർത്ത! പീനിയ മേൽപ്പാലത്തിൽ നടന്ന നിർണായക പരീക്ഷണം വിജയം
[masterslider id="10"]

Related posts