നഗരത്തിലെ ആക്രമണ പരമ്പര;എസ്.ഡി.പി.ഐ.നേതാവ് മുസാമില്‍ പാഷ അറസ്റ്റില്‍!

ബെംഗളൂരു: കെ.ജിഹള്ളി,ഡി.ജെ.ഹള്ളി,പുലികേശി നഗര്‍ തുടങ്ങിയ സ്ഥലങ്ങളിലെ ആക്രമണവുമായി ബന്ധപ്പെട്ട് നഗരത്തിലെ എസ്.ഡി.പി.ഐ നേതാവും കോര്‍പ്പറേറ്ററുമായ മുസാമില്‍ പാഷ അറസ്റ്റില്‍.

ആക്രമണ പരമ്പരകളില്‍ ഒന്നാം പ്രതിയായി പാഷയെ ചേര്‍ത്ത് കേസെടുത്തതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്.

“ഇതൊരു ആസൂത്രിത ആക്രമണമാണ്,എസ്.ഡി.പി.ഐ ആണ് ഇതിനു പിന്നില്‍”എന്ന് സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് മന്ത്രി സി.ടി രവി ആരോപിച്ചു.

ഇതുവരെ 145 പേരെ അറസ്റ്റ് ചെയ്തതായി ജോയിന്റ് കമ്മിഷണര്‍ ഓഫ് പോലിസ് ,ക്രൈം ,സന്ദീപ്‌ പാട്ടീല്‍ അറിയിച്ചു.

താന്‍ അഭ്യന്തര മന്ത്രിയുമായും പോലീസുമായും തന്‍റെ നേതാക്കളുമായും സംസാരിച്ചു.ആക്രമണകാരികള്‍ ഒന്നും തന്‍റെ മണ്ഡലത്തില്‍ നിന്നുള്ളവര്‍ അല്ല.തനിക്ക് സുരക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

  എതിരില്ലാത്ത മൂന്ന് ഗോൾ; ലോകകപ്പിൽ ചരിത്ര ഹാട്രിക്കോടെ അർജന്റീനയ്ക്ക് വമ്പൻ തുടക്കം!
  ധർമ്മസ്ഥല വിവാദം: നടൻ പ്രകാശ് രാജിനെതിരെ ആരോപണം; വാർത്തകൾ അടിസ്ഥാനരഹിതമെന്ന് നടൻ

വീട് ആക്രമിക്കപ്പെട്ട കോണ്‍ഗ്രസ്‌ എം.എല്‍.എ.ശ്രീനിവാസ മൂര്‍ത്തി പറഞ്ഞു.

മുഖ്യമന്ത്രി യെദിയൂരപ്പ,പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ,കെ.പി.സി.സി അധ്യക്ഷന്‍ ഡി.കെ.ശിവകുമാര്‍ എന്നിവര്‍ ആക്രമണങ്ങളെ അപലപിച്ചു.ജനങ്ങളോട് സംയമനം പാലിക്കാന്‍ ആവശ്യപ്പെട്ടു.

http://h4k.d79.myftpupload.com/archives/55240

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നഗരത്തിലെ കോർപ്പറേറ്റ് സമ്മർദ്ദം മടുത്തു; ഐടി മാനേജർ ഉദ്യോഗം ഉപേക്ഷിച്ച് ഓട്ടോ ഡ്രൈവറായ യുവതിയുടെ കഥ വൈറലാകുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts