വിവാഹേതരബന്ധം തുടരാൻ യുവതിയുടെ ഭർത്താവിനെ ചുട്ടുകൊന്നു; മൂന്നുപേർ അറസ്റ്റിൽ

ബെംഗളൂരു : വിവാഹേതരബന്ധം തുടരാൻ യുവതിയുടെ ഭർത്താവിനെ ചുട്ടുകൊന്ന കേസിൽ മൂന്നുപേരെ പോലീസ് അറസ്റ്റുചെയ്തു.

കടൂർ ടൗണിൽ പ്രദീപ് ആചാരി (32), കടൂരിലെ കോട്ട് ലേഔട്ടിലെ സിദ്ധേ് (35), വിശ്വാസ് (18) എന്നിവരെയാണ് ശനിയാഴ്ച അറസ്റ്റുചെയ്തത്.

ചിക്കമഗളൂരു ജില്ലയിലെ കടൂർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. മേയ് 31-ന് തന്റെ ഭർത്താവായ സുബ്രഹ്മണ്യയെ കാണാനില്ലെന്നുപറഞ്ഞ് കടൂർ കോട്ട് ലേ ഔട്ടിൽ താമസിക്കുന്ന ഭാര്യ മീനാക്ഷി പോലീസിൽ പരാതിനൽകിയിരുന്നു.

  മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ഭാര്യ ചെന്നമ്മ അന്തരിച്ചു; ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദിയും നിരവധി പ്രമുഖരും

ജൂൺ രണ്ടിന് സുബ്രഹ്മണ്യയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കൻസാര ഗേറ്റിനുസമീപം കണ്ടെത്തിയിരുന്നു. മീനാക്ഷിയും പ്രദീപ് ആചാരിയും തമ്മിലുള്ള ബന്ധം സുബ്രഹ്മണ്യ എതിർത്തതാണ് കൊലയിലേക്കുനയിച്ചതെന്ന് പോലീസ് പറഞ്ഞു.

കോടതിയിൽ ഹാജരാക്കിയ പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കൊലയിൽ മീനാക്ഷിക്ക് പങ്കുണ്ടോയെന്ന കാര്യത്തിൽ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ ഉടൻ: കമ്മീഷനിംഗ് പൂർത്തിയായി; വിമാന ടിക്കറ്റിനേക്കാൾ വിലക്കുറവ്, കൂടെ ഭക്ഷണവും; വന്ദേ ഭാരത് സ്ലീപ്പർ നിരക്കുകൾ അറിയാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹൈവേയിൽ ഏഴംഗ മുഖംമൂടി സംഘം; മലയാളി സ്വർണ്ണ വ്യാപാരിയെ റോഡിൽ തള്ളി ഭാര്യയെയും മകനെയും കാറടക്കം തട്ടിക്കൊണ്ടുപോയി
[masterslider id="10"]

Related posts