റിഷഭ് പന്തിന് 30 ലക്ഷം പിഴ;

കുറഞ്ഞ ഓവര്‍ നിരക്കിന് ലഖ്നൗ സൂപ്പര്‍ ജയന്റ്സ് (എല്‍ എസ് ജി) ക്യാപ്റ്റന്‍ റിഷഭ് പന്തിന് പിഴ. ലഖ്നൗവില്‍ നടന്ന റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരായ ഐ പി എല്‍ മത്സരത്തില്‍ ആണ് കുറഞ്ഞ ഓവർ നിരക്കുണ്ടായത്. സീസണിലെ ലഖ്നൗയുടെ മൂന്നാമത്തെ വീഴ്ചയാണിത്. ഏപ്രില്‍ അഞ്ച്, ഏപ്രില്‍ 26 തീയിതികളിൽ പന്തിന് 30 ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു. ഓവര്‍ റേറ്റ് പിഴകളുമായി ബന്ധപ്പെട്ട ഐ പി എല്ലിന്റെ പെരുമാറ്റച്ചട്ടം പ്രകാരം, പ്ലേയിങ് ഇലവനിലെ മറ്റ് അംഗങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും 12 ലക്ഷം രൂപയോ അവരുടെ മാച്ച്…

Read More

യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയിൽ കണ്ടെത്തി

കൊച്ചി: എറണാകുളം കാലടി നീലീശ്വരത്ത് യുവതിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ജിജിഷ സതീഷ് (29) ആണ് മരിച്ചത്. വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമാണ്. മരണ കാരണം എന്തെന്ന് വ്യക്തമല്ല.

Read More

നിലമ്പൂരിൽ മത്സരിക്കാൻ കോൺഗ്രസ് നേതാവുമായി ബിജെപി ചർച്ച; പിന്നാലെ ബീന ജോസഫിനെ വിളിപ്പിച്ച് സതീശന്‍

നിലമ്പൂർ ഉപതെരെഞ്ഞെടുപ്പിന് ചില പാർട്ടികൾ സ്ഥാനാർഥികളെ പ്രഖ്യാപിക്കുകയും ചിലർ സ്ഥാനാർഥികളെ പ്രഖ്യാപിക്കുന്ന തീയതി അറിയിക്കുകയും ചെയ്തപ്പോൾ മറ്റൊരു പാർട്ടി മത്സരിക്കാൻ ആളെ തപ്പി ഇറങ്ങിയിരിക്കുകയാണ്. നിലമ്പൂരിൽ ബിജെപിയ്ക്കായി മത്സരിക്കാൻ നേതാവിലെ സമീപിച്ചിരിക്കുകയാണ് ബിജെപി നേതാക്കൾ. മലപ്പുറം ഡിസിസി ജനറൽ സെക്രട്ടറി അഡ്വ ബീന ജോസഫുമായാണ് ബിജെപി നേതാവ് എം ടി രമേഷ് ചർച്ച നടത്തിയത്. നിലമ്പൂരിൽ ബിജെപി സ്വതന്ത്രയായി മത്സരിക്കണമെന്ന ആവശ്യമാണ് ചർച്ചയിൽ ഉയർന്നത്. പിന്നാലെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനുമായി ബീന ജോസഫ് കൂടിക്കാഴ്ച നടത്തി. സതീശന്‍ വിളിപ്പിച്ചതനുസരിച്ചാണ് ബീന എത്തിയത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി…

Read More

ഇന്ത്യക്കാർക്ക് ഉൾപ്പെടെ തിരിച്ചടി; വിദ്യാർത്ഥികൾക്കുള്ള വിസ ഇന്റർവ്യൂകൾ നിർത്തി യു.എസ്

വാഷിങ്ടൺ: വിദേശവി​ദ്യാർഥികൾക്കുള്ള വിസ അഭിമുഖങ്ങൾ താൽക്കാലികമായി നിർത്തിവെച്ച് യു.എസ്. അപേക്ഷകരുടെ സമൂഹമാധ്യമ പ്രൊഫൈലുകൾ പരിശോധിക്കുന്നതിന് വേണ്ടിയാണ് വിസ അഭിമുഖങ്ങൾ യു.എസ് താൽക്കാലികമായി നിർത്തിവെക്കുന്നുവെന്നാണ് റിപ്പോർട്ട്. അതെസമയം നിലവിൽ വിസ അപ്പോയിൻമെന്റ് ലഭിച്ചവർക്ക് പുതിയ നിയന്ത്രണം ബാധകമാവില്ലെന്നും അവർക്ക് നിശ്ചയിച്ച തീയതിൽ തന്നെ അഭിമുഖത്തിൽ പ​ങ്കെടുക്കാമെന്നും യു.എസ് വ്യക്തമാക്കി. വിസ അപേക്ഷകരുടെ സമൂഹമാധ്യമ പ്രൊഫൈലുകളിൽ പരിശോധന നടത്താൻ യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റുബിയോ നിർദേശം നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​രെ നാ​ടു​ക​ട​ത്താ​നു​ള്ള നീ​ക്കം ശ​ക്ത​മാ​കു​ന്ന​തി​നി​ടെ വി​ദേ​ശ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മുന്നറിയിപ്പ് ​​നൽകിയിരിക്കുകയാണ് യു.​എ​സ് ഭ​ര​ണ​കൂ​ടം. സ്ഥാ​പ​ന​ത്തി​ൽ…

Read More

ഹെൽമറ്റില്ലാതെ യാത്ര ചെയ്തു; ബംഗ്ലൂരുവിൽ ട്രാഫിക് പൊലീസുകാരന് പിഴ

ബംഗളൂരു: ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന് ബംഗളൂരുവിൽ ട്രാഫിക് പൊലീസുകാരന് പിഴ. ഡ്യൂട്ടി സമയത്ത് ഡിപ്പാർട്ട്മെന്റ് ബൈക്കിലാണ് ഇയാൾ ഹെൽമറ്റില്ലാതെ സഞ്ചരിച്ചത്. മെയ് 24നാണ് പിഴശിക്ഷക്ക് ആസ്പദമായ സംഭവമുണ്ടായത്. പൊലീസുകാരൻ ഹെൽമറ്റില്ലാതെ സഞ്ചരിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. പൊലീസുകാരൻ ഹെൽമറ്റില്ലാതെ യാത്ര ചെയ്യുന്നതിന്റെ ചിത്രം ഒരാൾ പകർത്തി എക്സിലൂടെ പങ്കുവെക്കുകയായിരുന്നു. എവിടെ വെച്ചാണ് ചിത്രങ്ങൾ പകർത്തിയതെന്ന വിവരങ്ങൾ ഉൾപ്പടെ പങ്കുവെച്ചായിരുന്നു ഇയാളുടെ എക്സ് പോസ്റ്റ്. പൊലീസുകാരനെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എക്സ് പോസ്റ്റ് ശ്രദ്ധയിൽപ്പെട്ട ബംഗളൂരു പൊലീസ് ഹെൽമറ്റില്ലാതെ സഞ്ചരിച്ച ഉദ്യോഗസ്ഥന് പിഴയിടുകയായിരുന്നു. 500 രൂപയാണ് പിഴയായി ഈടാക്കിയത്.…

Read More

ഇന്ത്യ സമ്പൂർണമായി ഇ–പാസ്പോർട്ട് സംവിധാനത്തിലേക്കു മാറി; ഇനി ലഭിക്കുക ചിപ്പ് പതിപ്പിച്ച ഇ–പാസ്പോർട്ട്; സവിശേഷതകൾ ഇങ്ങനെ

ഡൽഹി: മുംബൈ, ഡൽഹി, കൊൽക്കത്ത മേഖലകളിൽനിന്നുകൂടി തിങ്കളാഴ്ച ഇ–പാസ്പോർട്ട് ലഭ്യമാക്കിത്തുടങ്ങിയതോടെ രാജ്യത്തെ എല്ലാ പാസ്പോർട്ട് ഓഫിസുകളിൽനിന്നും ഇനി നൽകുക ഇതു മാത്രമാകും. രാജ്യം സമ്പൂർണമായി ഇ–പാസ്പോർട്ട് സംവിധാനത്തിലേക്കു മാറിയതിന്റെ ഔദ്യോഗിക പ്രഖ്യാപനം വൈകാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കും. കേരളത്തിലെ എല്ലാ റീജനൽ പാസ്പോർട്ട് ഓഫിസുകളും ഇതിനകംതന്നെ ഇ–പാസ്പോർട്ടുകൾ നൽകിത്തുടങ്ങി. പുതിയ അപേക്ഷകർക്കും പാസ്പോർട്ട് പുതുക്കുന്നവർക്കും ഇനി ലഭിക്കുക ഇതായിരിക്കും. നിലവിലുള്ള പാസ്പോർട്ടുകൾ കാലാവധി അവസാനിക്കുംവരെ ഉപയോഗിക്കാം. കഴിഞ്ഞ നവംബറിൽ ഭുവനേശ്വറിലും നാഗ്പൂരിലുമാണു പാസ്പോർട്ട് സേവാ 2.O പദ്ധതിപ്രകാരം പരീക്ഷണാടിസ്ഥാനത്തിൽ ഈ സംവിധാനം വിദേശകാര്യ…

Read More

ബെംഗളൂരുവിൽ ഓടുന്ന കാറിൽ പ്രണയം; യുവാവ് സൺറൂഫ് തുറന്ന് യുവതിയെ ചുംബിച്ചു!; വൈറലായി വീഡിയോ

ബെംഗളൂരു: നഗരത്തിൽ ഒരു യുവാവ് ഓടുന്ന കാറിന്റെ സൺറൂഫ് തുറന്ന് യുവതിയോടൊത്ത് നിന്ന് റോഡിന്റെ മധ്യത്തിൽ യുവതിയെ ചുംബിച്ച സംഭവം വൈറൽ ആയി. ഈ രംഗം അതുവഴി കടന്നുപോയ ഒരു വാഹനയാത്രികൻ മൊബൈൽ ഫോണിൽ പകർത്തി വീഡിയോ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തതോടെ കമിതാക്കളുടെ പ്രണയം സോഷ്യൽ മീഡിയയിൽ വൈറലായി. ബെംഗളൂരുവിലെ തിരക്കേറിയ ട്രിനിറ്റി റോഡിലാണ് സംഭവം. ഓടുന്ന കാറിന്റെ സൺറൂഫിലൂടെ ഒരു യുവ കമിതാക്കൾ അനുചിതമായി പെരുമാറുന്നത് ക്യാമറയിൽ പതിഞ്ഞു. ഹലസുരു ട്രാഫിക് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. പൊതുസ്ഥലത്ത് അപമര്യാദയായി പെരുമാറിയ ഇരുവർക്കുമെതിരെ…

Read More

ബംഗളൂരുവിൽ നിന്ന് വിശാഖപട്ടണത്തിലേയ്ക്കുള്ള സ്​പെഷ്യൽ ട്രെയിൻ ഒരു മാസം കൂടി സർവീസ് നടത്തും

ബംഗളൂരു: ബംഗളൂരു എസ്.എം.വി.ടി റെയിൽവേ സ്റ്റേഷനിൽ നിന്ന് വിശാഖപട്ടണത്തേക്കുള്ള പ്രത്യേക ട്രെയിൻ ഒരു മാസം കൂടി സർവീസ് നടത്തും. യാത്രക്കാരുടെ തിരക്ക് പരിഗണിച്ചാണ് നടപടി. മെയ് 25 വരെ ട്രെയിൻ സർവീസ് നടത്തുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ ജൂൺ 29 വരെ സർവീസ് തുടരുമെന്നാണ് പുതിയ അറിയിപ്പ്. 08581 വിശാഖപട്ടണം-എസ്.എം.വി.ടി ബംഗളൂരു വീക്ക്‍ലി എക്സ്പ്രസാണ് ജൂൺ 29 വരെ സർവീസ് നീട്ടുന്നത്. മടക്ക ട്രെയിനിന്റെ സർവീസ് ജൂൺ 30 വരെയും നീട്ടിയിട്ടുണ്ട്. രണ്ട് ട്രെയിനുകളും അഞ്ച് ട്രിപ്പുകൾ അധികമായി നടത്തുമെന്ന് ഇന്ത്യൻ റെയിൽവേ അറിയിച്ചു. തിങ്കളാഴ്ച…

Read More

കന്നഡ ഭാഷ തമിഴിൽ നിന്നാണ് ജനിച്ചത്’; വിവാദത്തിലേക്ക് നയിച്ച് കമൽഹാസന്‍റെ പ്രസ്താവന

ചെന്നൈയിൽ നടന്ന ഒരു സിനിമാ പ്രമോഷൻ പരിപാടിയിൽ “കന്നഡ ഭാഷ തമിഴിൽ നിന്നാണ് ഉത്ഭവിച്ചത്” എന്ന് നടൻ കമൽഹാസൻ നടത്തിയ പ്രസ്താവന വിവാദത്തിന് തിരികൊളുത്തി. തൻ്റെ പുതിയ ചിത്രമായ ‘തഗ് ലൈഫ്’ ഓഡിയോ ലോഞ്ചിനിടെ നടത്തിയ പരാമർശങ്ങൾ കന്നഡ അനുകൂല ഗ്രൂപ്പുകളിൽ നിന്ന് കടുത്ത വിമർശനത്തിന് ഇടയാക്കിയിരുന്നു. ചടങ്ങിൽ സദസ്സിനെ അഭിസംബോധന ചെയ്തുകൊണ്ട് നടൻ കമൽഹാസൻ തൻ്റെ പ്രസംഗം ആരംഭിച്ചത് “എന്റെ ജീവിതവും എന്റെ കുടുംബവും തമിഴ് ഭാഷയാണ്” എന്നർത്ഥം വരുന്ന “ഉയിരേ ഉരവേ തമിഴെ” എന്ന വാചകത്തോടെയാണ്. “നടൻ ശിവരാജ്കുമാർ മറ്റൊരു സംസ്ഥാനത്ത്…

Read More

ക​ർ​ണാ​ട​ക​യി​ൽ 36 കോ​വി​ഡ് കേ​സു​ക​ൾ​കൂ​ടി; സ​ജീ​വ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം നൂ​റി​ലേറേ

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ ചൊ​വ്വാ​ഴ്ച 36 പു​തി​യ രോ​ഗി​ക​ൾ​കൂ​ടി ചേ​ർ​ന്ന​തോ​ടെ സ​ജീ​വ കോ​വി​ഡ് -19 കേ​സു​ക​ൾ 100ലെത്തി. ആ​രോ​ഗ്യ​വ​കു​പ്പ് പുറത്ത് ചൊ​വ്വാ​ഴ്ച വിട്ട വാ​ർ​ത്ത ബു​ള്ള​റ്റി​നി​ലാണ് ഈ കാര്യം വ്യക്തമാക്കിയത്. 16 പേ​ർ രോ​ഗ​മു​ക്തി നേ​ടി. ഇ​തു​വ​രെ ആ​കെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 171ഉം ​ആ​കെ രോ​ഗ​മു​ക്തി നേ​ടി​യ​വ​രു​ടെ എ​ണ്ണം 70ഉം ​ആ​ണ്. രണ്ട് പേർ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ 381 പേ​രെയാണ് പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കി. ഇ​തി​ൽ 361 ആ​ർ.​ടി.​പി.​സി.​ആ​ർ ടെ​സ്റ്റും 20 റാ​പി​ഡ് ടെ​സ്റ്റു​മാ​ണ് ന​ട​ത്തി​യ​ത്. 100 ആ​ക്ടി​വ് കേ​സു​ക​ളി​ൽ 96…

Read More