ബെംഗളൂരു: വേനൽക്കാലം അവസാനിച്ചിട്ടും, ബന്നാർഘട്ട ബയോളജിക്കൽ പാർക്ക് മൃഗശാലയിലെ മിണ്ടാപ്രാണികൾക്ക്, കത്തുന്ന ഉച്ചവെയിലിൽ തണുപ്പ് നിലനിർത്താൻ വിവിധ തണുത്ത ഭക്ഷണങ്ങളാണ് വിളമ്പുന്നത്.
ബെംഗളൂരുവിലെ ബന്നാർഘട്ട ബയോളജിക്കൽ പാർക്കിൽ ഒരു വശത്ത് ഐസ് മിഠായി കഴിക്കുന്ന ലങ്കൂർ കുരങ്ങും മറുവശത്ത് തണുത്ത തണ്ണിമത്തൻ ആസ്വദിക്കുന്ന കരടിയെയും കാണാം.
മഴയ്ക്ക് മുൻപ് വേനൽച്ചൂട് വർദ്ധിച്ച സമയത്, മൃഗശാലയിലെ മൃഗങ്ങൾ കൊടും ചൂടിൽ വലഞ്ഞു. അതുകൊണ്ട്, മൃഗശാല ഉദ്യോഗസ്ഥർ ഉച്ചകഴിഞ്ഞ് മൃഗങ്ങൾക്ക് തണുത്ത അന്തരീക്ഷം ഒരുക്കുകയും ഐസ് പോലുള്ള ഭക്ഷണം നൽകുകയും ചെയ്യുകയായിരുന്നു.
കരടികൾ, ഹിപ്പോപ്പൊട്ടാമസുകൾ, ആനകൾ, ജിറാഫുകൾ, സീബ്രകൾ, കുരങ്ങുകൾ, അണ്ണാൻ എന്നിവയുൾപ്പെടെയുള്ള സസ്യഭുക്കുകളായ മൃഗങ്ങൾക്ക് മൃഗശാലയിൽ ശീതീകരിച്ച ഭക്ഷണം നൽകുന്നുണ്ട്, മൃഗങ്ങൾ സന്തോഷത്തോടെയാണ് അവയുടെ ഭക്ഷണം കഴിക്കുന്നത്.
വേനൽക്കാല താപനില കുറയ്ക്കുന്നതിനായി ചില മൃഗങ്ങളുടെ കൂടുകളിൽ സ്പ്രിംഗ്ലറുകൾ സ്ഥാപിച്ചിട്ടുണ്ട്. വേനൽക്കാലത്തെ താപനില കുറയ്ക്കാൻ സഹായിക്കുന്ന തരത്തിൽ, കൂട്ടിൽ സ്പ്രിംഗളറുകൾ വഴി വെള്ളം തളിച്ചു കൊണ്ടിരിക്കുന്നു.
ആനകൾ, കടുവകൾ, പുള്ളിപ്പുലികൾ, സിംഹങ്ങൾ എന്നിവയുൾപ്പെടെയുള്ള വലിയ മൃഗങ്ങൾക്കായി കൂടുകളിൽ വെള്ളക്കെട്ടുകൾ നിർമ്മിച്ചിട്ടുണ്ട്. ഉച്ചകഴിഞ്ഞ്, മൃഗങ്ങൾ വെള്ളത്തിൽ ഇരിക്കുകായും ക്ഷീണം മാറ്റുകയും ചെയുന്നുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.