ബെംഗളൂരു: വിവാഹമോചനത്തില്‍ നിന്ന് ഭാര്യ പിന്മാറാത്തതില്‍ മനംനൊന്ത് ഭർത്താവ് ജീവനൊടുക്കി. ബെംഗളൂരുവിലെ നാഗർഭാവിയിലാണ് സംഭവം. ഭാര്യ താമസിക്കുന്ന സ്ഥലത്തെത്തി സ്വയം തീകൊളുത്തി മരിക്കുകയായിരുന്നു ഭർത്താവ്. 39-കാരനായ മഞ്ജുനാഥാണ് മരിച്ചത്. കുനിഗല്‍ ടൗണില്‍ താമസിച്ചിരുന്ന യുവാവ് കാബ് ഡ്രൈവറായിരുന്നു. 2013-ലായിരുന്നു മഞ്ജുനാഥിന്റെ വിവാഹം. തുടർന്ന് ബെംഗളൂരുവിലെ ഫ്ലാറ്റില്‍ ഇരുവരും താമസിച്ച് വരികയായിരുന്നു. 9 വയസുള്ള മകനും ഇവർക്കുണ്ട്. രണ്ടുപേർക്കുമിടയില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുത്തതോടെ മഞ്ജുനാഥ് ഭാര്യയില്‍ നിന്ന് മാറിത്താമസിക്കാൻ തുടങ്ങി. രണ്ട് വർഷം വേർപിരിഞ്ഞ് താമസിച്ചതിനൊടുവില്‍ വിവാഹമോചനത്തിനായി ഭാര്യ നീക്കം ആരംഭിച്ചു. എന്നാല്‍ മഞ്ജുനാഥ് ഇതിന് തയ്യാറല്ലായിരുന്നു.…
Read MoreMonth: January 2025
നഗരത്തില്‍ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി
ബെംഗളൂരു: നഗരത്തില്‍ ബംഗ്ലാദേശ് യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ഇന്ന് രാവിലെയാണ് യുവതിയുടെ മൃതദേഹം കല്‍കെരെ തടാകത്തിന് സമീപത്ത് നിന്ന് കണ്ടെത്തിയത്. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ നിലയിലായിരുന്നു മൃതദേഹം. യുവതിയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നു എന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ നിന്ന് വ്യക്തമായതായി പോലീസ് പറഞ്ഞു. ആറ് വർഷമായി ഭർത്താവിനും മൂന്ന് കുട്ടികള്‍ക്കുമൊപ്പം ബെംഗളൂരുവില്‍ താമസിക്കുകയായിരുന്നു യുവതി. നഗരത്തിലെ സ്വകാര്യ അപാർട്മെന്റുകളില്‍ വീട്ടുജോലി ചെയ്ത് വരികയായിരുന്നു. വ്യാഴാഴ്ച ജോലി കഴിഞ്ഞ ഇറങ്ങിയ യുവതി വീട്ടിലെത്തിയിരുന്നില്ല. തുടർന്ന്, നടത്തിയ തിരച്ചിലിലാണ് തടാകത്തിന് സമീപമുള്ള ആളൊഴിഞ്ഞ പ്രദേശത്ത് നിന്ന് മൃതദേഹം…
Read Moreവിജയ് ക്ക് പിന്നാലെ തൃഷയും അഭിനയം ഉപേക്ഷിക്കുന്നു; രാഷ്രീയത്തിലേക്കെന്ന് സൂചന
രാഷ്രീയ പ്രവേശനത്തിന് പിന്നാലെ നടന്‍ വിജയ് അഭിനയം ഉപേക്ഷിക്കുകയാണെന്ന റിപ്പോർട്ട് നേരത്തെ പുറത്ത് വന്നിരുന്നു. രാഷ്ട്രീയത്തില്‍ ചുവട് ഉറപ്പിക്കുന്നതിന്റെ ഭാഗമായി സിനിമയില്‍ നിന്ന് മാറുകയാണെന്നെന്ന് നടന്‍ മുന്നേ തന്നെ വെളിപ്പെടുത്തിയിരുന്നു. ഇതിനിടെ വിജയുടെ പേരിനൊപ്പം ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയാണ് ഇന്ത്യന്‍ നടി തൃഷ കൃഷ്ണന്‍. 15 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇരുവരും ലിയോ എന്ന സിനിമയിലൂടെ കഴിഞ്ഞവര്‍ഷം ഒരുമിച്ച് അഭിനയിച്ചിരുന്നു. താരങ്ങള്‍ക്കിടയില്‍ സൗഹൃദത്തിന് അപ്പുറമുള്ള റിലേഷന്‍ ഉണ്ടെന്നാണ് ആരോപണം. ഇതിനിടെ വിജയിക്കൊപ്പം തൃഷ കൂടി അഭിനയം ഉപേക്ഷിക്കുന്നതായിട്ടുള്ള റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുകയാണ്. അടുത്തകാലത്തായി സിനിമയില്‍…
Read Moreവീരേന്ദ്ര സെവാഗും ആരതിയും വേർപിരിയുന്നു
ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം വീരേന്ദർ സെവാഗും ഭാര്യ ആരതി അഹ്ലാവത്തും 20 വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കുന്നതായി റിപ്പോർട്ട്. മാസങ്ങളായി ഇരുവരും വേർപിരിഞ്ഞാണ് താമസിക്കുന്നതെന്നും വിവാഹമോചനത്തിനത്തിലേക്ക് നീങ്ങുകയാണെന്നും കുടുംബവൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട്. ഇൻസ്റ്റഗ്രാമില്‍ ഇരുവരും പരസ്പരം അണ്‍ഫോളോ ചെയ്തതും അഭ്യൂഹങ്ങള്‍ക്കിടയാക്കിയിരുന്നു. ദമ്പതിമാർക്ക് രണ്ട് ആണ്‍കുട്ടികളുണ്ട്. 17-കാരൻ ആര്യവീറും 14 വയസ്സുകാരൻ വേദാന്തും. 2000-ത്തിന്റെ തുടക്കത്തിലാണ് സെവാഗും ആരതിയും പ്രണയത്തിലാകുന്നത്. അന്തരിച്ച മുൻ ധനമന്ത്രി അരുണ്‍ ജെയ്റ്റിലിയുടെ വസതിയില്‍ 2004-ലായിരുന്നു ഇവരുടെ വിവാഹം. അതേസമയം വേർപിരിയല്‍ സംബന്ധിച്ച് സെവാഗോ ആരതിയോ ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല.
Read Moreവയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു
വയനാട്: മാനന്തവാടിയില്‍ കടുവയുടെ ആക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. വനംവകുപ്പിലെ താത്കാലിക വാച്ചറുടെ ഭാര്യ രാധയാണ് മരിച്ചത്. വനമേഖലയ്‌ക്ക് സമീപം സ്വകാര്യവ്യക്തിയുടെ കാപ്പി പറിക്കുന്നതിനിടെയായിരുന്നു ആക്രമണം. അവിടെ നിന്ന് നൂറുമീറ്റർ മാറി രാധയുടെ ശരീരം ഉപേക്ഷിക്കുകയായിരുന്നു കടുവ. വനവാസി സ്ത്രീയാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന്റെ സ്വഭാവം നിരീക്ഷിച്ചതില്‍ നിന്നാണ് കടുവയാണ് ആക്രമിച്ചതെന്ന നിഗമനത്തിലെത്തിയത്. മാനന്തവാടിയില്‍ നിന്ന് പത്ത് കിലോമീറ്റർ മാറി പഞ്ചാരക്കൊല്ലി എന്ന സ്ഥലത്തായിരുന്നു ആക്രമണം. മൊട്ടമ്മല്‍ രാമൻ എന്ന വ്യക്തിയുടെ കാപ്പിത്തോട്ടത്തില്‍ ജോലിക്കെത്തിയ രാധയെ കടുവ പിടിച്ചുകൊണ്ടുപോവുകയായിരുന്നു. ശേഷം തണ്ടർബോള്‍ട്ട് സംഘമാണ് രാധയുടെ മൃതദേഹം…
Read Moreമകനെ വിറ്റത് 4 ലക്ഷം രൂപയ്ക്ക്; രണ്ടാനച്ഛനും കൂട്ടാളികളും അറസ്റ്റിൽ
ബെംഗളൂരു: രണ്ടാം ഭാര്യയുടെ മകനെ 4 ലക്ഷം രൂപയ്ക്ക് വിറ്റ് രണ്ടാനച്ഛൻ. ആദ്യ വിവാഹത്തിലെ കുട്ടികളുമായി രണ്ടാം ഭാര്യയുടെ മകൻ സ്ഥിരം വഴക്കുണ്ടാക്കുന്നെന്ന് കണ്ടാണ് രണ്ടാനച്ഛൻ ഏഴ് വയസുകാരനെ വിറ്റത്. ബെലഗാവിയില്‍ ഹക്കേരി താലൂക്കിലെ സുല്‍ത്താൻപൂർ സ്വദേശിയായ ഏഴ് വയസുകാരനെയാണ് രണ്ടാനച്ഛൻ വീട്ടിലെ കലഹം ഒഴിവാക്കാനായി വിറ്റത്. സംഭവത്തില്‍ രണ്ടാനച്ഛൻ അടക്കം നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഏഴ് വയസുകാരന്റെ രണ്ടാനച്ഛനായ സദാശിവ് ശിവബസപ്പ മഗ്ദൂം(32), ഭാഡ്ഗോണ്‍ സ്വദേശിനിയായ 38കാരി ലക്ഷ്മി ബാബു ഗോല്‍ഭാവി, കോലാപൂർ സ്വദേശിനിയായ സംഗീത വിഷ്ണു സാവന്ത്, കാർവാർ…
Read Moreസ്വർണവില കുതിക്കുന്നു
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയില്‍ വീണ്ടും വർധനവ്. പവന് ഇന്ന് 240 രൂപ വർധിച്ചു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 60,440 രൂപയായി. സംസ്ഥാനത്തെ ഏറ്റവുമുയർന്ന സ്വർണവിലയാണിത്. ഇന്നലെ വിലയില്‍ മാറ്റമുണ്ടായിരുന്നില്ല ഗ്രാമിന് 30 രൂപ വർധിച്ച് 7555 രൂപയിലെത്തി. മൂന്നാഴ്ചക്കിടെ മാത്രം പവന്റെ വിലയില്‍ 3240 രൂപയുടെ വർധനവുണ്ടായി. ജി എസ് ടിയും പണിക്കൂലിയുമൊക്കെ ചേർത്ത് ഒരു പവൻ സ്വർണം വാങ്ങണമെങ്കില്‍ നിലവില്‍ 65,000 രൂപയ്ക്ക് മുകളില്‍ നല്‍കേണ്ടി വരും.
Read Moreസംസ്ഥാന സർക്കാരിന്റെ പുരസ്കാരം നിരസിച്ച് കിച്ചാ സുദീപ്
ബെംഗളൂരു: സംസ്ഥാന സർക്കാരിന്റെ മികച്ച നടനുള്ള ചലച്ചിത്ര പുരസ്കാരം നിരസിച്ച് കന്നട നടൻ കിച്ചാ സുദീപ്. വ്യക്തിപരമായ കാരണം ചൂണ്ടിക്കാട്ടിയാണ് പുരസ്കാരം നിരസിച്ചത്. പുരസ്കാരങ്ങള്‍ സ്വീകരിക്കില്ലെന്ന് വർഷങ്ങള്‍ക്ക് മുമ്പ് തന്നെ എടുത്ത തീരുമാനമാണെന്നും മികച്ച നടനായി തന്നെ തെരഞ്ഞെടുത്ത ജൂറിയോട് നന്ദിയുണ്ടെന്നും കിച്ചാ സുദീപ് എക്സിലൂടെ അറിയിച്ചു. കർണാടക സർക്കാരിന്റെ സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചത് ഒരു പദവിയാണ്. അതിന് എല്ലാ ജൂറി അംഗങ്ങളോടും നന്ദി അറിയിക്കുന്നു. എന്നാല്‍, അവാർഡുകള്‍ സ്വീകരിക്കില്ലെന്ന് വർഷങ്ങള്‍ക്ക് മുമ്പ് തന്നെ ഞാൻ തീരുമാനിച്ചിരുന്നു. പുരസ്കാരങ്ങളും അംഗീകരാവുമൊന്നും പ്രതീക്ഷിക്കാതെയാണ് ഞാൻ…
Read Moreഎം.എഫ്. ഹുസൈന്റെ 2 പെയിന്റിങ്ങുകൾ പിടിച്ചെടുക്കാൻ കോടതി ഉത്തരവ്; കാരണം അറിയാൻ വായിക്കാം
ഡൽഹി: വിഖ്യാത ചിത്രകാരൻ എംഎഫ് ഹുസൈന്റെ 2 പെയിന്റിങ്ങുകൾ പിടിച്ചെടുക്കാൻ ഉത്തരവ്. ഡൽഹി പട്യാല ഹൗസ് കോടതിയാണ് ഉത്തരവിട്ടത്. ഹിന്ദു ദൈവങ്ങളെ മോശമായി ചിത്രീകരിക്കുന്നുവെന്നു ചൂണ്ടിക്കാട്ടി അഭിഭാഷകയായ അമിത സച്ദേവ നൽകിയ പരാതിയിലാണ് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് സാഹൽ മോൻഗ ഉത്തരവിട്ടത്. ജൻപഥ് റോഡിലെ ഡൽഹി ആർട്ട് ഗാലറിയിൽ (ഡാഗ്) കഴിഞ്ഞ മാസം എംഎഫ് ഹുസൈന്റെ ചിത്രങ്ങളുടെ പ്രദർശനം നടന്നിരുന്നു. ഇതിൽ ഉൾപ്പെട്ട ചിത്രങ്ങൾക്കെതിരെ പ്രദർശനത്തിന്റെ ഫോട്ടോ ഉൾപ്പെടെ ഡിസംബർ 9നു അമിത പാർലമെന്റ് സ്ട്രീറ്റ് പൊലീസിൽ പരാതി നൽകി. അന്വേഷണത്തിന്റെ ഭാഗമായി…
Read Moreവന്ധ്യംകരണ ശസ്ത്രക്രിയക്കിടെ യുവതി മരിച്ച സംഭവം; പ്രതിഷേധവുമായി ബന്ധുക്കളും നാട്ടുകാരും; അന്വേഷണം ആരംഭിച്ച് പോലീസ്
മടിക്കേരിയിൽ വന്ധ്യംകരണ ശസ്ത്രക്രിയക്കിടെ യുവതി മരിച്ച സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി. പെരിയപട്ടണ താലൂക്ക് സ്വദേശിയായ ശാന്തിയാണ് (27) മരിച്ചത്. കേന്ദ്രസർക്കാരിന്റെ വന്ധ്യംകരണ പദ്ധതിപ്രകാരം കുശാൽനഗർ കമ്യൂണിറ്റി ഹെൽത്ത് സെന്ററിലായിരുന്നു സൗജന്യ ശസ്ത്രക്രിയാക്യാമ്പ് നടന്നത്. വന്ധ്യംകരണത്തിനായി 12 സ്ത്രീകൾ രജിസ്റ്റർചെയ്തിരുന്നു. ഇതിൽ ശാന്തിക്ക് ശസ്ത്രക്രിയയ്ക്ക് മുൻപായുള്ള അനസ്തീസ്യ നൽകിയതിനെത്തുടർന്ന് ആരോഗ്യനില വഷളായി. തുടർന്ന് മടിക്കേരിയിലെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ, ആശുപത്രിയിലെത്തിക്കുന്നതിന് മുൻപേ ശാന്തി മരിച്ചു. തുടർന്ന് മരണത്തിന് കാരണം ഡോക്ടറുടെ അനാസ്ഥയാണെന്നാരോപിച്ച് യുവതിയുടെ ബന്ധുക്കളും നാട്ടുകാരും പ്രതിഷേധവുമായി മടിക്കേരിയിലെ ജില്ലാ ആശുപത്രിയിലെത്തി. ഡോക്ടർമാരുമായി…
Read More