തങ്ങൾ പ്രണയത്തിലെന്ന് മഞ്ജു വാര്യരെ ടാഗ് ചെയ്ത് സനല്‍കുമാര്‍ ശശിധരന്റെ പ്രണയം വെളിപ്പെടുത്തൽ; പൊലീസിൽ പരാതി നൽകി മഞ്ജു വാര്യർ

നടി മഞ്ജു വാര്യരോട് തനിക്ക് പ്രണയമാണെന്ന് സംവിധായകൻ സനൽ കുമാർ ശശിധരൻ മുൻപ് വെളിപ്പെടുത്തിയിരുന്നു. മഞ്ജുവിനും തന്നെ ഇഷ്ടമാണെന്നും എന്നാൽ ആ ഇഷ്ടം തുറന്നുപറയാൻ സാധിക്കാത്തത് അവരുടെ ജീവന് ഭീഷണി ഉള്ളതിനാലാണെന്നായിരുന്നു സനൽ കുമാർ ആരോപിച്ചത്. ഇത് സംബന്ധിച്ച് നിരന്തരം ഫെയ്സ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചതോടെ മഞ്ജു സനലിനെതിരെ പൊലീസിൽ പരാതി നൽകുകയും ചെയ്തു. നടിയുടെ പരാതിയിൽ പൊലീസ് സനലിനെ അറസ്റ്റ് ചെയ്യുകയും ജാമ്യത്തിൽ വിടുകയും ചെയ്തിരുന്നു. നിലവിൽ അമേരിക്കയിലാണ് സനൽ കുമാർ. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മഞ്ജു വാര്യരെ കുറിച്ച് വീണ്ടും ഫെയ്സ്ബുക്കിലൂടെ പോസ്റ്റുകൾ…

Read More

മുഡ അഴിമതി കേസ്: ലോകായുക്ത അന്വേഷണ റിപ്പോർട്ട് ഇന്ന് ബെംഗളൂരു പ്രത്യേക കോടതിയിൽ നൽകും

ബെംഗളൂരു: മുഡ (മൈസൂരു നഗര വികസന അതോറിറ്റി) അഴിമതിക്കേസിൽ ലോകായുക്ത പോലീസ് അന്വേഷണറിപ്പോർട്ട് ശനിയാഴ്ച ബെംഗളൂരു പ്രത്യേക കോടതിയിൽ നൽകും. അന്വേഷണം വേഗത്തിൽ പൂർത്തിയാക്കി റിപ്പോർട്ട് നൽകാൻ കോടതി നേരത്തേ നിർദേശിച്ചിരുന്നു. ഇതിനിടെ, കേസിൽ മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ക്ലീൻചിറ്റ് നൽകുമെന്ന അഭ്യൂഹം ശക്തമാണ്. ഇങ്ങനെ വന്നാൽ, സംസ്ഥാനവ്യാപകമായി സമരം ശക്തമാക്കാനുള്ള തയ്യാറെടുപ്പിലാണ് ബി.ജെ.പി. എന്നാൽ, ക്ലീൻചിറ്റുമായി ബന്ധപ്പെട്ട ഒരു വിവരവും ഔദ്യോഗികമായി ലഭിച്ചിട്ടില്ലെന്ന് സിദ്ധരാമയ്യയുടെ മകനും എം.എൽ.സി.യുമായ ഡോ. യതീന്ദ്ര അറിയിച്ചു. എന്തുവന്നാലും സത്യം ജയിക്കും. തന്റെ പിതാവിനും കുടുംബത്തിനും അഴിമതി ആരോപണവുമായി ഒരു…

Read More

പെൺകുട്ടികളുടെ പ്രാധാന്യത്തെക്കുറിച്ചുള്ള ബോധവത്കരണം; ജില്ലാ ആശുപത്രികളിൽ പിറന്ന പെൺകുഞ്ഞുങ്ങൾക്ക് ആയിരം രൂപയുടെ സമ്മാനകിറ്റ്

ബെംഗളൂരു : ദേശീയ ബാലികാ ദിനത്തോടനുബന്ധിച്ച് വെള്ളിയാഴ്ച ജില്ലാ ആശുപത്രികളിൽ പിറന്ന പെൺകുഞ്ഞുങ്ങൾക്ക് ആയിരം രൂപയുടെ സമ്മാനക്കിറ്റ് പ്രഖ്യാപിച്ച് ആരോഗ്യവകുപ്പ്. ബാലികാ ദിനത്തോടനുബന്ധിച്ച് ആശുപത്രികൾ പിങ്ക് ലൈറ്റുകൾ ഉപയോഗിച്ച് അലങ്കരിക്കുകയും ചെയ്തു. പെൺകുട്ടികളുടെ പ്രാധാന്യത്തെക്കുറിച്ചുള്ള ബോധവത്കരണമാണ് ഇതിലൂടെ ആരോഗ്യവകുപ്പ് ലക്ഷ്യമിടുന്നത്. പെൺകുട്ടികളെ സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടുറാവു പറഞ്ഞു. പെൺകുട്ടികളുടെ ആരോഗ്യം സംരക്ഷിക്കാൻ സർക്കാർ അനീമിയ മുക്ത പൗഷ്തിക കർണാടക സ്‌കീം, ശുചി സ്‌കീം, ജനനി സുരക്ഷ സ്‌കീം തുടങ്ങിയവ ഏർപ്പെടുത്തിയിട്ടുണ്ട്. പെൺഭ്രൂണഹത്യ നടത്തുന്നവർക്കെതിരേ കടുത്ത നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

Read More

ഐ.ടി. ജീവനക്കാരന്റെ വീട്ടിൽനിന്ന് 26 പവൻ സ്വർണാഭരണവും പണവും കൊള്ളയടിച്ചു

ചെന്നൈ : തിരുച്ചിറപ്പള്ളിയിൽ മുഖംമൂടിസംഘം ഐ.ടി. ജീവനക്കാരന്റെ വീട്ടിൽനിന്ന് 26 പവൻ സ്വർണാഭരണവും പണവും കൊള്ളയടിച്ചു. സാത്താനൂരിൽ താമസിക്കുന്ന രവിശങ്കറിന്റെ വീട്ടിലാണ് കവർച്ച നടന്നത്. സംഭവം നടന്നസമയത്ത് രവിശങ്കറും ഭാര്യ സാധനയും മകൻ വിശ്വനും ആശുപത്രിയിൽപ്പോയതായിരുന്നു. ഇതിനിടയിൽ രവിശങ്കറിന്റെ മൊബൈലുമായി ബന്ധിപ്പിച്ച സി.സി.ടി.വി. ക്യാമറാ ദൃശ്യങ്ങൾ നോക്കിയപ്പോൾ മുഖംമൂടി ധരിച്ച രണ്ടുപേർ തന്റെ വീട്ടിലേക്ക് കടന്നുചെല്ലുന്നതായി കണ്ടെത്തി. ഉടൻതന്നെ കെ.കെ. നഗർ പോലീസിൽ വിവരമറിയിച്ച് അയാൾ വീട്ടിലേക്കുതിരിച്ചു. അപ്പോഴേക്കും കവർച്ചാസംഘം സ്ഥലംവിട്ടിരുന്നു. സംഭവത്തിൽ കെ.കെ. നഗർ പോലീസ് അന്വേഷണം തുടരുകയാണ്.

Read More

താലിമാലയൂരി മുഖ്യമന്ത്രിക്ക് അയച്ചു കൊടുത്ത് വീട്ടമ്മയുടെ സമരം; സംഭവം ഇങ്ങനെ

ബെംഗളൂരു : കർണാടകത്തിൽ സ്വകാര്യ മൈക്രോ ഫിനാൻസ് കമ്പനികളുടെ ചൂഷണത്തിനെതിരേ പരാതികൾ വ്യാപകമാകുന്നതിനിടെ വ്യത്യസ്ത സമരവുമായി ഹാവേരിയിൽ സ്ത്രീകൾ. കമ്പനികളുടെ ചൂഷണത്തിൽനിന്ന് രക്ഷിക്കണമെന്നാവശ്യപ്പെട്ട് താലിമാലയൂരി മുഖ്യമന്ത്രിക്ക് അയച്ചു കൊടുത്തായിരുന്നു സമരം. മുഖ്യമന്ത്രിക്കുള്ള നിവേദനത്തോടൊപ്പമാണ് താലിമാലയും അയച്ചത്. ഹാവേരിയിലെ പോസ്റ്റ് ഓഫീസിനുമുൻപിലായിരുന്നു സമരം. റാണിബെന്നൂരിലെ കർഷകസംഘടനയാണ് സമരത്തിന് നേതൃത്വം നൽകിയത്. ഫിനാൻസ് കമ്പനികളുടെ പ്രതിനിധികൾ വീട്ടിലെത്തി ഭർത്താക്കൻമാരെ ഭീഷണിപ്പെടുത്തുകയാണെന്ന് സ്ത്രീകൾ പറഞ്ഞു. ഭർത്താക്കന്മാരെയും താലിമാലയെയും രക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു. റാണിബെന്നൂരിലും സമീപത്തുമുള്ള താലൂക്കുകളിൽ ഉയർന്ന പലിശനിരക്കിലാണ് ആളുകൾക്ക് വായ്പ നൽകിയിരിക്കുന്നത്. വായ്പാഗഡുക്കൾ അടച്ചിട്ടും കൂടുതൽ പണം കമ്പനിയുടെ…

Read More

റിപ്പബ്ലിക് ദിനത്തിൽ നമ്മ മെട്രോ സർവീസ് രാവിലെ ആറ് മണിക്ക് ആരംഭിക്കും; വിശദാംശങ്ങൾ

ബെംഗളൂരു : റിപ്പബ്ലിക് ദിനത്തിൽ നമ്മ മെട്രോ സർവീസ് രാവിലെ ആറിന് ആരംഭിക്കുമെന്ന് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബി.എം.ആർ.സി.എൽ.) അറിയിച്ചു. സാധാരണഗതിയിൽ ഞായറാഴ്‌ച രാവിലെ ഏഴിനാണ് സർവീസ് തുടങ്ങുന്നത്. പർപ്പിൾ ലൈനിലും ഗ്രീൻ ലൈനിലും 20 അധിക ട്രിപ്പുകൾ നടത്തുമെന്നും അധികൃതർ അറിയിച്ചു. ലാൽബാഗ് പുഷ്പമേളയും മാധവാര ബാംഗ്ലൂർ ഇന്റർനാഷണൽ എക്‌സിബിഷൻ സെന്ററിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരിപാടിയും പ്രമാണിച്ച് കൂടുതൽ ആളുകൾ യാത്ര ചെയ്യുന്നത് പരിഗണിച്ചാണ് ട്രിപ്പുകൾ കൂട്ടിയത്. ലാൽബാഗ് പുഷ്പമേള കാണാൻ പോകുന്നവർക്കായി 30 രൂപയുടെ പേപ്പർ ടിക്കറ്റ്…

Read More

സംസ്ഥാനത്തെ ബിജെപി നേതാക്കൾ തമ്മിലുള്ള കലഹം പുതിയതലത്തിലേക്ക്

ബെംഗളൂരു : കർണാടക ബി.ജെ.പി.യിൽ നേതാക്കൾ തമ്മിലുള്ള കലഹം പുതിയതലത്തിലേക്ക്. ബല്ലാരിയിൽനിന്ന് കർണാടക ബി.ജെ.പി.യുടെ മുൻനിര നേതാക്കളായി വളർന്ന ഗാലി ജനാർദന റെഡ്ഡിയും ബി. ശ്രീരാമുലുവും തമ്മിലുള്ള പോരാണ് പുറത്തേക്കുവരുന്നത്. അടുത്തകാലംവരെ ഉറ്റവരായിനടന്ന നേതാക്കളാണ് ഇപ്പോൾ അന്യോന്യം ആരോപണവുമായി നേർക്കുനേർനിൽക്കുന്നത്. തനിക്കെതിരേ ഗൂഢാലോചന നടത്തുകയാണ് റെഡ്ഡിയെന്നാണ് ശ്രീരാമുലുവിന്റെ ആരോപണം. ഏകാധിപതിയെപ്പോലെ റെഡ്ഡി പെരുമാറുന്നെന്നും തന്റെ രാഷ്ട്രീയഭാവി തകർക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബല്ലാരി ജില്ലയിലെ സന്ദൂർ നിയമസഭാ തിരഞ്ഞെടുപ്പിലെ ഉപതിരഞ്ഞെടുപ്പിൽ ബി.ജെ.പി.യുടെ തോൽവിക്കു കാരണം ശ്രീരാമുലുവാണെന്ന് ചില നേതാക്കൾ ആരോപിക്കുന്നുണ്ട്. പാർട്ടി സ്ഥാനാർഥിയുടെ വിജയത്തിനായി…

Read More

ബെംഗളൂരുവിൽ മൂന്നാം ക്ലാസ് വിദ്യാർത്ഥിയുടെ ഫീസ് 2.1 ലക്ഷം; വൈറലായി പോസ്റ്റ്‌ 

ബെംഗളൂരു: നഗരത്തിൽ ഒരു മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ ഫീസ് 2.1 ലക്ഷം രൂപ. ഫീസ് ഘടന വ്യക്തമാക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ ആശങ്കയുയര്‍ത്തി നഗരത്തിലെ രക്ഷിതാക്കള്‍. വോയ്‌സ് ഓഫ് പേരൻസ് അസോസിയേഷൻ ആണ് ബംഗളൂരുവിലെ ഒരു സ്കൂളിലെ ഫീസ് വ്യക്തമാക്കുന്ന പോസ്റ്റ് പങ്കുവെച്ചത്. ട്യൂഷൻ ഫീസായി 1.9 ലക്ഷം, വാർഷിക ഫീസ് 9000 രൂപ, ഇംപ്രെസ്റ്റ് എന്നതിന് കീഴില്‍ 11,449 രൂപ എന്നിങ്ങനെയാണ് ഫീസ് രേഖപ്പെടുത്തിയിട്ടുള്ളത്. ബംഗളൂരുവില്‍ മൂന്നാം ക്ലാസില്‍ പഠിക്കുന്ന കുട്ടിക്ക് 2.1 ലക്ഷം രൂപ ഫീസ് എന്നാണ് പോസ്റ്റിനൊപ്പമുള്ള അടിക്കുറിപ്പ്.…

Read More

ഹെൽമെറ്റ്‌ ധരിച്ചെത്തി പശുക്കളെ മോഷ്ടിച്ചു; ഒരാൾ അറസ്റ്റിൽ 

ബെംഗളൂരു: അമൃതഹള്ളി പോലീസ് സ്റ്റേഷൻ പരിധിയില്‍ ഹെല്‍മറ്റ് ധരിച്ചെത്തി രണ്ട് ലക്ഷം രൂപ വിലവരുന്ന മൂന്ന് പശുക്കളെ മോഷ്ടിച്ച സംഭവത്തില്‍ പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തു. കന്നുകാലി മോഷണത്തിൻ്റെ ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു. ജക്കൂരിലെ സർക്കാർ സ്‌കൂളിന് സമീപമുള്ള ആളൊഴിഞ്ഞ പറമ്പിലാണ് പശുക്കളെ കെട്ടിയിട്ടിരുന്നത്. ജനുവരി 15 ന് രാവിലെ 11 മണിയോടെയാണ് ഇവയെ കാണാതായത്. മൂന്ന് ദിവസത്തെ തിരച്ചിലിനൊടുവില്‍ കന്നുകാലികളെ കണ്ടെത്താനാകാതെ വന്നതോടെ ഉടമ അമൃതഹള്ളി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും ജനുവരി 19 ന് എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു.…

Read More

‘ഞാൻ സ്വന്തമായി തന്നെ എന്നെ ഷണ്ഡനാക്കി’; ഡോ. രജിത് കുമാർ 

ലൈംഗികശേഷി സ്വയം നിറുത്തലാക്കാൻ തനിക്ക് കഴിഞ്ഞുവെന്ന അവകാശവാദവുമായി ബിഗ് ബോസ് താരം ഡോ. രജിത്ത് കുമാർ. ധ്യാനത്തില്‍ നിന്നും സ്വയം ആർജിച്ചെടുത്ത കഴിവിലൂടെയാണ് അതിന് സാധിച്ചതെന്നും രജിത്ത് കുമാർ പറയുന്നു. ഒരു ഇന്റർവ്യൂയിലൂടെയാണ് താരത്തിന്റെ വെളിപ്പെടുത്തൽ. ”എനിക്ക് ശേഷം അടുത്ത തലമുറ ജനിക്കാത്ത രീതിയില്‍ എല്ലാ പ്രവർത്തനവും ചെയ‌്തുവച്ചിട്ടുണ്ട്. എന്റെ പുതിയ സിനിമ നിർമ്മിക്കാൻ പോകുന്ന ഡോ. ബിജു എബ്രഹാമിന്റെ അടുത്തു പോയി ലിംഗം പരിശോധിപ്പിച്ചു. ഞാൻ സ്വയം ആർജിച്ചെടുത്ത ഇറക്ടയില്‍ ഡിസ് ഫംഗ്ഷൻ (ഉത്തേജിക്കാത്ത അവസ്ഥ) എന്ന രീതി പരിശോധിപ്പിക്കണമായിരുന്നു. പരിശോധനയ‌്ക്ക് ശേഷം…

Read More