ബെംഗളൂരു : ബെലഗാവിയിൽ നാലു വയസ്സുകാരി മരിച്ചസംഭവത്തിൽ രണ്ടാനമ്മയെ പോലീസ് അറസ്റ്റുചെയ്തു. വഡഗോൺ സ്വദേശി സപ്ന രായണ്ണ നാവിയെയാണ് ബെലഗാവി എ.പി. എം.സി. പോലീസ് അറസ്റ്റുചെയ്തത്. സി.ആർ.പി.എഫ്. ഉദ്യോഗസ്ഥനായ രായണ്ണ നാവിയുടെ മകൾ സമൃദ്ധി രായണ്ണ നാവി മരിച്ച കേസിലാണ് അറസ്റ്റ്. കഴിഞ്ഞവർഷം മേയ് 20-നാണ് സമൃദ്ധി മരിച്ചത്. രായണ്ണയുടെ ആദ്യഭാര്യ മരിച്ചതിനുശേഷം വിവാഹംകഴിച്ചതാണ് സപ്നയെ. സപ്നയാണ് കുട്ടിയുടെ മരണത്തിനു പിന്നിലെന്ന് മുത്തച്ഛൻ സുനിൽ ഹംപന്നവർ ആദ്യംസംശയമുന്നയിച്ചിരുന്നു. ഇതേത്തുടർന്ന് പോലീസ് കേസെടുത്തെങ്കിലും സപ്ന കോടതിയെ സമീപിച്ച് മുൻകൂർ ജാമ്യംനേടി. പക്ഷേ, അടുത്തിടെ പുറത്തുവന്ന പോസ്റ്റ്…
Read MoreMonth: January 2025
പദ്മ പുരസ്കാരം; സംസ്ഥാനത്ത് ഒരു പദ്മവിഭൂഷൻ, രണ്ട് പദ്‌മഭൂഷൻ, ആറ് പദ്മശ്രീ
ബെംഗളൂരു : റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച പദ്മ പുരസ്കാരങ്ങളിൽ കർണാടകത്തിന് മികച്ച പരിഗണന. പദ്മവിഭൂഷൻ പുരസ്കാരത്തിന് ഒരാളും പദ്‌മഭൂഷന് രണ്ടു പേരും പദ്മശ്രീ പുരസ്കാരത്തിന് ആറുപേരും അർഹരായി. പ്രശസ്ത സംഗീതജ്ഞനും വയലിനിസ്റ്റുമായ ലക്ഷ്മി നാരായണ സുബ്രഹ്മണ്യനാണ് ഉയർന്ന ബഹുമതിയായ പദ്മവിഭൂഷൺ അംഗീകാരം ലഭിച്ചത്. ബെംഗളൂരുവിലെ സുബ്രഹ്മണ്യം അക്കാദമി ഓഫ് പെർഫോമിങ് ആർട്‌സ് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടന്നുവരുന്നതാണ്. കന്നഡ നടൻ അനന്ദ് നാഗിനും പ്രമുഖ മാധ്യമ പ്രവർത്തകനും പ്രസാർ ഭാരതിയുടെ മുൻ ചെയർമാനുമായ എ. സൂര്യപ്രകാശിനുമാണ് പദ്മഭൂഷൻ പുരസ്കാരം ലഭിച്ചത്. പ്രശസ്ത പാവകളി കലാകാരിയായ കൊപ്പാൾ…
Read Moreബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട വിമാനം തിരിച്ചിറക്കി
ബെംഗളൂരു : ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് വിശാഖപട്ടണത്തേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം സാങ്കേതികത്തകരാറിനെത്തുടർന്ന് തിരിച്ചിറക്കി. ശനിയാഴ്ച രാവിലെ പത്തിനാണ് വിമാനം പുറപ്പെട്ടത്. എന്നാൽ, സാങ്കേതികത്തകരാർ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് തിരിച്ചിറക്കുകയായിരുന്നു. തകരാർ പരിഹരിച്ച് വിമാനം പിന്നീട് വിശാഖപട്ടണത്തേക്ക് പുറപ്പെട്ടതായി അധികൃതർ അറിയിച്ചു.
Read Moreഹൃദയ ശസ്ത്രക്രിയ വിദഗ്ധൻ ഡോ. കെ. എം ചെറിയാൻ അന്തരിച്ചു
രാജ്യത്തെ പ്രമുഖ ഹൃദയ ശസ്ത്രക്രിയാ വിദഗ്ധൻ ഡോ. കെ.എം ചെറിയാൻ (82) അന്തരിച്ചു. ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ രാത്രിയായിരുന്നു അന്ത്യം. സ്വകാര്യ പരിപാടിക്കായി ബംഗളൂരുവിൽ എത്തിയതായിരുന്നു. 1942 ൽ കായംകുളത്താണ് ജനനം. മംഗളൂരു കസ്തൂർബ മെഡിക്കൽ കോളജിലായിരുന്നു മെഡിക്കൽ പഠനം. രാജ്യത്ത് ആദ്യമായി കൊറോണി ആർട്ടറി ബൈപ്പാസ് ശസ്ത്രക്രിയ നടത്തിയ ഡോക്ടറാണ് ചെറിയാൻ. 1975 ലാണ് ശസ്ത്രക്രിയ നടന്നത്. വെല്ലൂരിലെ ക്രിസ്ത്യൻ മെഡിക്കൽ കോളജ് ആശുപത്രിയിലാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ആദ്യത്തെ പീഡിയാട്രിക് ട്രാൻസ്പ്ലാന്‍റ്, ആദ്യത്തെ ലേസർ ഹാർട്ട് സർജറി എന്നിവ നടത്തിയതും…
Read Moreസംവിധായകൻ ഷാഫി അന്തരിച്ചു
കൊച്ചി: പ്രശസ്ത സംവിധായകൻ ഷാഫി (56)അന്തരിച്ചു. ആന്തരിക രക്തസ്രാവത്തെത്തുടർന്ന് ഈ മാസം 16-നാണ് ഷാഫിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ദിവസങ്ങളോളം കഠിനമായ തലവേദനയും ഉറക്കമില്ലായ്മയും അനുഭവപ്പെട്ടതിനെത്തുടർന്നാണ് ഷാഫി ചികിത്സതേടിയത്. വിദഗ്ധ പരിശോധനയില്‍ തലച്ചോറിലെ രക്തസ്രാവം കണ്ടെത്തി. ശസ്ത്രക്രിയ നടത്തിയെങ്കിലും ആരോഗ്യനില വഷളായതിനെത്തുടർന്ന് വെന്റിലേറ്റർ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്.
Read Moreവന്ധ്യംകരണ ശസ്ത്രക്രിയക്കിടെ യുവതി മരിച്ചു
ബെംഗളൂരു: വന്ധ്യംകരണ ശസ്ത്രക്രിയക്കിടെ യുവതി മരിച്ചു. അധികൃതരുടെ അനാസ്ഥയില്‍ പ്രതിഷേധിച്ച് ബന്ധുക്കളും നാട്ടുകാരും രംഗത്തുവന്നതോടെ പോലീസ് അന്വേഷണം തുടങ്ങി. പെരിയപട്ടണ താലൂക്ക് സ്വദേശിയായ കെ. ശാന്തിയാണ് (27) മരിച്ചത്. കേന്ദ്രസർക്കാറിന്റെ വന്ധ്യംകരണ പദ്ധതിപ്രകാരം കുശാല്‍നഗർ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലായിരുന്നു സൗജന്യ ശസ്ത്രക്രിയ ക്യാമ്പ് നടന്നത്. വന്ധ്യംകരണത്തിനായി 12 സ്ത്രീകള്‍ രജിസ്റ്റർ ചെയ്തിരുന്നു. ഇതില്‍ ശാന്തിക്ക് ശസ്ത്രക്രിയക്ക് മുമ്പായുള്ള അനസ്തേഷ്യ നല്‍കിയതിനെത്തുടർന്ന് ആരോഗ്യനില വഷളാകുകയായിരുന്നു. തുടർന്ന് കുടക് മടിക്കേരിയിലെ ജില്ല ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയിലെത്തിക്കുന്നതിന് മുമമ്പേ ശാന്തി മരിച്ചതായി ജില്ല ആശുപത്രിയിലെ ഡോക്ടർമാർ അറിയിച്ചു. മരണത്തിന്…
Read Moreഡികെ ശിവകുമാർ മുഖ്യമന്ത്രി കസേരയിലേക്ക്
ബെംഗളൂരു: ഈ വര്‍ഷം അവസാനത്തോടെ മുഖ്യമന്ത്രി പദം ഡികെ ശിവകുമാറിന് നല്‍കുമെന്ന സൂചന നല്‍കി സിദ്ധരാമയ്യ. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അന്തിമതീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. 2023ല്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിച്ചതിന് പിറകെ ഇരുനേതാക്കളും മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദമുന്നയിച്ചിരുന്നു. തുടര്‍ന്ന് രണ്ടരവര്‍ഷം വീതം പദവി പങ്കിടുക എന്ന ധാരണയിലെത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അങ്ങനയൊരു ധാരണയില്ലെന്നാണ് സിദ്ധരാമയ്യ പ്രതികരിച്ചിരുന്നത്. അധികാരക്കൈമാറ്റം സംബന്ധിച്ച് കോണ്‍ഗ്രസ് നേതൃത്വവുമായി ധാരണയുണ്ടെന്നും തന്റെ അവസരത്തിനായി കാത്തിരിക്കുകയാണെന്നും ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ശിവകുമാര്‍ നേരത്തെ പറഞ്ഞിരുന്നു.
Read Moreഛർദ്ദിക്കാൻ തല പുറത്തേക്ക് ഇട്ടു; ബസ് യാത്രകാരിയുടെ തലയറ്റുപോയി
ബെംഗളൂരു: ബസ് യാത്രക്കിടെയുണ്ടായ അപകടത്തില്‍ യാത്രക്കാരിയുടെ തലയറ്റുപോയി. കർണാടക ആർ ടി സി ബസില്‍ യാത്ര ചെയ്യുകയായിരുന്ന സ്ത്രീക്കാണ് ദാരുണാന്ത്യം. ഛർദ്ദിക്കാൻ വേണ്ടി തല പുറത്തിട്ട സ്ത്രീയുടെ തലയില്‍ എതിർ ദിശയില്‍ വന്ന ലോറിയിടിച്ചതാണ് ദുരന്തമായത്. ഇവരുടെ തലയും ഉടലും വേറെയായി. ഗുണ്ടല്‍പേട്ടിന് സമീപമാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്.
Read Moreയുവതിയുടെ പീക്ക് ബെംഗളൂരു പോസ്റ്റിന് സമൂഹ മാധ്യമത്തിൽ ‘പൊങ്കാല’
ബെംഗളൂരു: കഴിഞ്ഞ ദിവസം ഒരു യുവതി സമൂഹ മാധ്യമത്തില്‍ പങ്കുവച്ച ഒരു പീക്ക് ബെംഗളൂരു മൊമെന്‍റിന് വലിയ തോതിലുള്ള വിമർശനവും പരിഹാസവുമാണ് ലഭിക്കുന്നത്. സമൂഹ മാധ്യമ ഉപയോക്താക്കള്‍ ഈ പദത്തിന്‍റെ അനാവശ്യമായ അമിത ഉപയോഗത്തെക്കുറിച്ച് വിമർശനങ്ങള്‍ നടത്തി. യുവതിയുടെ പോസ്റ്റ് ഇങ്ങനെയായിരുന്നു; ‘പീക്ക് ബെംഗളൂരു മൊമെന്‍റസ്: ഈ ഓട്ടോ ഡ്രൈവർ ഞാൻ പണമായി നല്‍കാമെന്ന് പറഞ്ഞപ്പോള്‍ നിരസിക്കുകയും യുപിഐയില്‍ പണം നല്‍കാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നിട്ട് പറഞ്ഞു- ആജ് കെ സമനേ മേ കാഷ് കോൻ യൂസ് കർത്ത ഹേ മാഡം!’ നിരവധി പേർ…
Read Moreകണ്ണൂർ – യശ്വന്ത്പുർ എക്സ്പ്രസിൽ നാളെ മുതൽ എട്ട് സ്ലീപ്പർ കോച്ചുകൾ മാത്രം
കണ്ണൂർ – യശ്വന്ത്പുർ എക്സ്‌പ്രസിലെ സ്ലീപ്പർ കോച്ചുകൾ ഞായറാഴ്ച മുതൽ എട്ടായി ചുരുങ്ങും. ഒരു സെക്കൻഡ് എസി കോച്ച് ട്രെയിനിൽ വർധിക്കും. തേർഡ് എസി കോച്ചുകളുടെ എണ്ണത്തിൽ മാറ്റമില്ല. നാല് ജനറൽ കോച്ചുകളും ട്രെയിനിലുണ്ടാകും. ആകെ 11 സ്ലീപ്പർ കോച്ചുകളായിരുന്നു ട്രെയിനിൽ ഉണ്ടായിരുന്നത്. ഇത് ഒൻപതാക്കി കുറക്കുമെന്ന് റെയിഷൽവേ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു, കുറയുന്ന രണ്ട് സ്ലീപ്പർ കോച്ചിനുപകരം രണ്ട് ജനറൽ കോച്ചുകൾ വർധിപ്പിക്കുകയാണ് ചെയ്യുന്നത്. രാവിലെ പാലക്കാട് നിന്ന് കോഴിക്കോട്, കണ്ണൂർ ഭാഗങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്ക് ആശ്വാസമേകുന്ന തീരുമാനമാണ് ജനറൽ ക്ലാസ് കോച്ചുകൾ…
Read More