ഡികെ ശിവകുമാർ മുഖ്യമന്ത്രി കസേരയിലേക്ക് 

ബെംഗളൂരു: ഈ വര്‍ഷം അവസാനത്തോടെ മുഖ്യമന്ത്രി പദം ഡികെ ശിവകുമാറിന് നല്‍കുമെന്ന സൂചന നല്‍കി സിദ്ധരാമയ്യ.

ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അന്തിമതീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

2023ല്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിച്ചതിന് പിറകെ ഇരുനേതാക്കളും മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദമുന്നയിച്ചിരുന്നു.

  185-ൽ നിന്ന് വില 110 ലേക്ക് കുത്തനെ താഴോട്ട്; ബിയർ വില പകുതിയായി കുറഞ്ഞിട്ടും ഉപഭോക്താക്കൾ പറ്റിക്കപ്പെടുന്നത് എങ്ങനെ?

തുടര്‍ന്ന് രണ്ടരവര്‍ഷം വീതം പദവി പങ്കിടുക എന്ന ധാരണയിലെത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

എന്നാല്‍ അങ്ങനയൊരു ധാരണയില്ലെന്നാണ് സിദ്ധരാമയ്യ പ്രതികരിച്ചിരുന്നത്.

അധികാരക്കൈമാറ്റം സംബന്ധിച്ച്‌ കോണ്‍ഗ്രസ് നേതൃത്വവുമായി ധാരണയുണ്ടെന്നും തന്റെ അവസരത്തിനായി കാത്തിരിക്കുകയാണെന്നും ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ശിവകുമാര്‍ നേരത്തെ പറഞ്ഞിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  താമരശ്ശേരി ചുരത്തിൽ പെട്ടെന്നൊരു നിരോധനം; രാത്രി 8 വരെ ഈ വണ്ടികൾക്ക് പ്രവേശനമില്ല, കാരണം ഇതാണ്!"
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts