വന്ധ്യംകരണ ശസ്ത്രക്രിയക്കിടെ യുവതി മരിച്ചു 

ബെംഗളൂരു: വന്ധ്യംകരണ ശസ്ത്രക്രിയക്കിടെ യുവതി മരിച്ചു. അധികൃതരുടെ അനാസ്ഥയില്‍ പ്രതിഷേധിച്ച്‌ ബന്ധുക്കളും നാട്ടുകാരും രംഗത്തുവന്നതോടെ പോലീസ് അന്വേഷണം തുടങ്ങി. പെരിയപട്ടണ താലൂക്ക് സ്വദേശിയായ കെ. ശാന്തിയാണ് (27) മരിച്ചത്. കേന്ദ്രസർക്കാറിന്റെ വന്ധ്യംകരണ പദ്ധതിപ്രകാരം കുശാല്‍നഗർ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലായിരുന്നു സൗജന്യ ശസ്ത്രക്രിയ ക്യാമ്പ് നടന്നത്. വന്ധ്യംകരണത്തിനായി 12 സ്ത്രീകള്‍ രജിസ്റ്റർ ചെയ്തിരുന്നു. ഇതില്‍ ശാന്തിക്ക് ശസ്ത്രക്രിയക്ക് മുമ്പായുള്ള അനസ്തേഷ്യ നല്‍കിയതിനെത്തുടർന്ന് ആരോഗ്യനില വഷളാകുകയായിരുന്നു. തുടർന്ന് കുടക് മടിക്കേരിയിലെ ജില്ല ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയിലെത്തിക്കുന്നതിന് മുമമ്പേ ശാന്തി മരിച്ചതായി ജില്ല ആശുപത്രിയിലെ ഡോക്ടർമാർ അറിയിച്ചു. മരണത്തിന്…

Read More

ഡികെ ശിവകുമാർ മുഖ്യമന്ത്രി കസേരയിലേക്ക് 

ബെംഗളൂരു: ഈ വര്‍ഷം അവസാനത്തോടെ മുഖ്യമന്ത്രി പദം ഡികെ ശിവകുമാറിന് നല്‍കുമെന്ന സൂചന നല്‍കി സിദ്ധരാമയ്യ. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അന്തിമതീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. 2023ല്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിച്ചതിന് പിറകെ ഇരുനേതാക്കളും മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദമുന്നയിച്ചിരുന്നു. തുടര്‍ന്ന് രണ്ടരവര്‍ഷം വീതം പദവി പങ്കിടുക എന്ന ധാരണയിലെത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അങ്ങനയൊരു ധാരണയില്ലെന്നാണ് സിദ്ധരാമയ്യ പ്രതികരിച്ചിരുന്നത്. അധികാരക്കൈമാറ്റം സംബന്ധിച്ച്‌ കോണ്‍ഗ്രസ് നേതൃത്വവുമായി ധാരണയുണ്ടെന്നും തന്റെ അവസരത്തിനായി കാത്തിരിക്കുകയാണെന്നും ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ശിവകുമാര്‍ നേരത്തെ പറഞ്ഞിരുന്നു.

Read More

ഛർദ്ദിക്കാൻ തല പുറത്തേക്ക് ഇട്ടു; ബസ് യാത്രകാരിയുടെ തലയറ്റുപോയി

ബെംഗളൂരു: ബസ് യാത്രക്കിടെയുണ്ടായ അപകടത്തില്‍ യാത്രക്കാരിയുടെ തലയറ്റുപോയി. കർണാടക ആർ ടി സി ബസില്‍ യാത്ര ചെയ്യുകയായിരുന്ന സ്ത്രീക്കാണ് ദാരുണാന്ത്യം. ഛർദ്ദിക്കാൻ വേണ്ടി തല പുറത്തിട്ട സ്ത്രീയുടെ തലയില്‍ എതിർ ദിശയില്‍ വന്ന ലോറിയിടിച്ചതാണ് ദുരന്തമായത്. ഇവരുടെ തലയും ഉടലും വേറെയായി. ഗുണ്ടല്‍പേട്ടിന് സമീപമാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്.

Read More

യുവതിയുടെ പീക്ക് ബെംഗളൂരു പോസ്റ്റിന് സമൂഹ മാധ്യമത്തിൽ ‘പൊങ്കാല’ 

ബെംഗളൂരു: കഴിഞ്ഞ ദിവസം ഒരു യുവതി സമൂഹ മാധ്യമത്തില്‍ പങ്കുവച്ച ഒരു പീക്ക് ബെംഗളൂരു മൊമെന്‍റിന് വലിയ തോതിലുള്ള വിമർശനവും പരിഹാസവുമാണ് ലഭിക്കുന്നത്. സമൂഹ മാധ്യമ ഉപയോക്താക്കള്‍ ഈ പദത്തിന്‍റെ അനാവശ്യമായ അമിത ഉപയോഗത്തെക്കുറിച്ച്‌ വിമർശനങ്ങള്‍ നടത്തി. യുവതിയുടെ പോസ്റ്റ് ഇങ്ങനെയായിരുന്നു; ‘പീക്ക് ബെംഗളൂരു മൊമെന്‍റസ്: ഈ ഓട്ടോ ഡ്രൈവർ ഞാൻ പണമായി നല്‍കാമെന്ന് പറഞ്ഞപ്പോള്‍ നിരസിക്കുകയും യുപിഐയില്‍ പണം നല്‍കാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നിട്ട് പറഞ്ഞു- ആജ് കെ സമനേ മേ കാഷ് കോൻ യൂസ് കർത്ത ഹേ മാഡം!’ നിരവധി പേർ…

Read More

കണ്ണൂർ – യശ്വന്ത്പുർ എക്സ്പ്രസിൽ നാളെ മുതൽ എട്ട് സ്ലീപ്പർ കോച്ചുകൾ മാത്രം

കണ്ണൂർ – യശ്വന്ത്പുർ എക്സ്‌പ്രസിലെ സ്ലീപ്പർ കോച്ചുകൾ ഞായറാഴ്ച മുതൽ എട്ടായി ചുരുങ്ങും. ഒരു സെക്കൻഡ് എസി കോച്ച് ട്രെയിനിൽ വർധിക്കും. തേർഡ് എസി കോച്ചുകളുടെ എണ്ണത്തിൽ മാറ്റമില്ല. നാല് ജനറൽ കോച്ചുകളും ട്രെയിനിലുണ്ടാകും. ആകെ 11 സ്ലീപ്പർ കോച്ചുകളായിരുന്നു ട്രെയിനിൽ ഉണ്ടായിരുന്നത്. ഇത് ഒൻപതാക്കി കുറക്കുമെന്ന് റെയിഷൽവേ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു, കുറയുന്ന രണ്ട് സ്ലീപ്പർ കോച്ചിനുപകരം രണ്ട്‌ ജനറൽ കോച്ചുകൾ വർധിപ്പിക്കുകയാണ് ചെയ്യുന്നത്. രാവിലെ പാലക്കാട് നിന്ന് കോഴിക്കോട്, കണ്ണൂർ ഭാഗങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്ക് ആശ്വാസമേകുന്ന തീരുമാനമാണ് ജനറൽ ക്ലാസ് കോച്ചുകൾ…

Read More

തങ്ങൾ പ്രണയത്തിലെന്ന് മഞ്ജു വാര്യരെ ടാഗ് ചെയ്ത് സനല്‍കുമാര്‍ ശശിധരന്റെ പ്രണയം വെളിപ്പെടുത്തൽ; പൊലീസിൽ പരാതി നൽകി മഞ്ജു വാര്യർ

നടി മഞ്ജു വാര്യരോട് തനിക്ക് പ്രണയമാണെന്ന് സംവിധായകൻ സനൽ കുമാർ ശശിധരൻ മുൻപ് വെളിപ്പെടുത്തിയിരുന്നു. മഞ്ജുവിനും തന്നെ ഇഷ്ടമാണെന്നും എന്നാൽ ആ ഇഷ്ടം തുറന്നുപറയാൻ സാധിക്കാത്തത് അവരുടെ ജീവന് ഭീഷണി ഉള്ളതിനാലാണെന്നായിരുന്നു സനൽ കുമാർ ആരോപിച്ചത്. ഇത് സംബന്ധിച്ച് നിരന്തരം ഫെയ്സ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചതോടെ മഞ്ജു സനലിനെതിരെ പൊലീസിൽ പരാതി നൽകുകയും ചെയ്തു. നടിയുടെ പരാതിയിൽ പൊലീസ് സനലിനെ അറസ്റ്റ് ചെയ്യുകയും ജാമ്യത്തിൽ വിടുകയും ചെയ്തിരുന്നു. നിലവിൽ അമേരിക്കയിലാണ് സനൽ കുമാർ. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മഞ്ജു വാര്യരെ കുറിച്ച് വീണ്ടും ഫെയ്സ്ബുക്കിലൂടെ പോസ്റ്റുകൾ…

Read More

മുഡ അഴിമതി കേസ്: ലോകായുക്ത അന്വേഷണ റിപ്പോർട്ട് ഇന്ന് ബെംഗളൂരു പ്രത്യേക കോടതിയിൽ നൽകും

ബെംഗളൂരു: മുഡ (മൈസൂരു നഗര വികസന അതോറിറ്റി) അഴിമതിക്കേസിൽ ലോകായുക്ത പോലീസ് അന്വേഷണറിപ്പോർട്ട് ശനിയാഴ്ച ബെംഗളൂരു പ്രത്യേക കോടതിയിൽ നൽകും. അന്വേഷണം വേഗത്തിൽ പൂർത്തിയാക്കി റിപ്പോർട്ട് നൽകാൻ കോടതി നേരത്തേ നിർദേശിച്ചിരുന്നു. ഇതിനിടെ, കേസിൽ മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ക്ലീൻചിറ്റ് നൽകുമെന്ന അഭ്യൂഹം ശക്തമാണ്. ഇങ്ങനെ വന്നാൽ, സംസ്ഥാനവ്യാപകമായി സമരം ശക്തമാക്കാനുള്ള തയ്യാറെടുപ്പിലാണ് ബി.ജെ.പി. എന്നാൽ, ക്ലീൻചിറ്റുമായി ബന്ധപ്പെട്ട ഒരു വിവരവും ഔദ്യോഗികമായി ലഭിച്ചിട്ടില്ലെന്ന് സിദ്ധരാമയ്യയുടെ മകനും എം.എൽ.സി.യുമായ ഡോ. യതീന്ദ്ര അറിയിച്ചു. എന്തുവന്നാലും സത്യം ജയിക്കും. തന്റെ പിതാവിനും കുടുംബത്തിനും അഴിമതി ആരോപണവുമായി ഒരു…

Read More

പെൺകുട്ടികളുടെ പ്രാധാന്യത്തെക്കുറിച്ചുള്ള ബോധവത്കരണം; ജില്ലാ ആശുപത്രികളിൽ പിറന്ന പെൺകുഞ്ഞുങ്ങൾക്ക് ആയിരം രൂപയുടെ സമ്മാനകിറ്റ്

ബെംഗളൂരു : ദേശീയ ബാലികാ ദിനത്തോടനുബന്ധിച്ച് വെള്ളിയാഴ്ച ജില്ലാ ആശുപത്രികളിൽ പിറന്ന പെൺകുഞ്ഞുങ്ങൾക്ക് ആയിരം രൂപയുടെ സമ്മാനക്കിറ്റ് പ്രഖ്യാപിച്ച് ആരോഗ്യവകുപ്പ്. ബാലികാ ദിനത്തോടനുബന്ധിച്ച് ആശുപത്രികൾ പിങ്ക് ലൈറ്റുകൾ ഉപയോഗിച്ച് അലങ്കരിക്കുകയും ചെയ്തു. പെൺകുട്ടികളുടെ പ്രാധാന്യത്തെക്കുറിച്ചുള്ള ബോധവത്കരണമാണ് ഇതിലൂടെ ആരോഗ്യവകുപ്പ് ലക്ഷ്യമിടുന്നത്. പെൺകുട്ടികളെ സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടുറാവു പറഞ്ഞു. പെൺകുട്ടികളുടെ ആരോഗ്യം സംരക്ഷിക്കാൻ സർക്കാർ അനീമിയ മുക്ത പൗഷ്തിക കർണാടക സ്‌കീം, ശുചി സ്‌കീം, ജനനി സുരക്ഷ സ്‌കീം തുടങ്ങിയവ ഏർപ്പെടുത്തിയിട്ടുണ്ട്. പെൺഭ്രൂണഹത്യ നടത്തുന്നവർക്കെതിരേ കടുത്ത നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

Read More

ഐ.ടി. ജീവനക്കാരന്റെ വീട്ടിൽനിന്ന് 26 പവൻ സ്വർണാഭരണവും പണവും കൊള്ളയടിച്ചു

theft robery

ചെന്നൈ : തിരുച്ചിറപ്പള്ളിയിൽ മുഖംമൂടിസംഘം ഐ.ടി. ജീവനക്കാരന്റെ വീട്ടിൽനിന്ന് 26 പവൻ സ്വർണാഭരണവും പണവും കൊള്ളയടിച്ചു. സാത്താനൂരിൽ താമസിക്കുന്ന രവിശങ്കറിന്റെ വീട്ടിലാണ് കവർച്ച നടന്നത്. സംഭവം നടന്നസമയത്ത് രവിശങ്കറും ഭാര്യ സാധനയും മകൻ വിശ്വനും ആശുപത്രിയിൽപ്പോയതായിരുന്നു. ഇതിനിടയിൽ രവിശങ്കറിന്റെ മൊബൈലുമായി ബന്ധിപ്പിച്ച സി.സി.ടി.വി. ക്യാമറാ ദൃശ്യങ്ങൾ നോക്കിയപ്പോൾ മുഖംമൂടി ധരിച്ച രണ്ടുപേർ തന്റെ വീട്ടിലേക്ക് കടന്നുചെല്ലുന്നതായി കണ്ടെത്തി. ഉടൻതന്നെ കെ.കെ. നഗർ പോലീസിൽ വിവരമറിയിച്ച് അയാൾ വീട്ടിലേക്കുതിരിച്ചു. അപ്പോഴേക്കും കവർച്ചാസംഘം സ്ഥലംവിട്ടിരുന്നു. സംഭവത്തിൽ കെ.കെ. നഗർ പോലീസ് അന്വേഷണം തുടരുകയാണ്.

Read More

താലിമാലയൂരി മുഖ്യമന്ത്രിക്ക് അയച്ചു കൊടുത്ത് വീട്ടമ്മയുടെ സമരം; സംഭവം ഇങ്ങനെ

ബെംഗളൂരു : കർണാടകത്തിൽ സ്വകാര്യ മൈക്രോ ഫിനാൻസ് കമ്പനികളുടെ ചൂഷണത്തിനെതിരേ പരാതികൾ വ്യാപകമാകുന്നതിനിടെ വ്യത്യസ്ത സമരവുമായി ഹാവേരിയിൽ സ്ത്രീകൾ. കമ്പനികളുടെ ചൂഷണത്തിൽനിന്ന് രക്ഷിക്കണമെന്നാവശ്യപ്പെട്ട് താലിമാലയൂരി മുഖ്യമന്ത്രിക്ക് അയച്ചു കൊടുത്തായിരുന്നു സമരം. മുഖ്യമന്ത്രിക്കുള്ള നിവേദനത്തോടൊപ്പമാണ് താലിമാലയും അയച്ചത്. ഹാവേരിയിലെ പോസ്റ്റ് ഓഫീസിനുമുൻപിലായിരുന്നു സമരം. റാണിബെന്നൂരിലെ കർഷകസംഘടനയാണ് സമരത്തിന് നേതൃത്വം നൽകിയത്. ഫിനാൻസ് കമ്പനികളുടെ പ്രതിനിധികൾ വീട്ടിലെത്തി ഭർത്താക്കൻമാരെ ഭീഷണിപ്പെടുത്തുകയാണെന്ന് സ്ത്രീകൾ പറഞ്ഞു. ഭർത്താക്കന്മാരെയും താലിമാലയെയും രക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു. റാണിബെന്നൂരിലും സമീപത്തുമുള്ള താലൂക്കുകളിൽ ഉയർന്ന പലിശനിരക്കിലാണ് ആളുകൾക്ക് വായ്പ നൽകിയിരിക്കുന്നത്. വായ്പാഗഡുക്കൾ അടച്ചിട്ടും കൂടുതൽ പണം കമ്പനിയുടെ…

Read More
Click Here to Follow Us