തങ്ങൾ പ്രണയത്തിലെന്ന് മഞ്ജു വാര്യരെ ടാഗ് ചെയ്ത് സനല്‍കുമാര്‍ ശശിധരന്റെ പ്രണയം വെളിപ്പെടുത്തൽ; പൊലീസിൽ പരാതി നൽകി മഞ്ജു വാര്യർ

നടി മഞ്ജു വാര്യരോട് തനിക്ക് പ്രണയമാണെന്ന് സംവിധായകൻ സനൽ കുമാർ ശശിധരൻ മുൻപ് വെളിപ്പെടുത്തിയിരുന്നു.

മഞ്ജുവിനും തന്നെ ഇഷ്ടമാണെന്നും എന്നാൽ ആ ഇഷ്ടം തുറന്നുപറയാൻ സാധിക്കാത്തത് അവരുടെ ജീവന് ഭീഷണി ഉള്ളതിനാലാണെന്നായിരുന്നു സനൽ കുമാർ ആരോപിച്ചത്.

ഇത് സംബന്ധിച്ച് നിരന്തരം ഫെയ്സ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചതോടെ മഞ്ജു സനലിനെതിരെ പൊലീസിൽ പരാതി നൽകുകയും ചെയ്തു.

  ട്രാഫിക്കിൽ കുടുങ്ങില്ല, മെട്രോ സ്റ്റേഷനുകളിൽ ഇനി ജീവൻരക്ഷാ ആംബുലൻസുകളും ക്ലിനിക്കും റെഡി!

നടിയുടെ പരാതിയിൽ പൊലീസ് സനലിനെ അറസ്റ്റ് ചെയ്യുകയും ജാമ്യത്തിൽ വിടുകയും ചെയ്തിരുന്നു. നിലവിൽ അമേരിക്കയിലാണ് സനൽ കുമാർ.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മഞ്ജു വാര്യരെ കുറിച്ച് വീണ്ടും ഫെയ്സ്ബുക്കിലൂടെ പോസ്റ്റുകൾ പങ്കുവെയ്ക്കുകയാണ് സനൽ.

മഞ്ജു വാര്യർക്ക് തന്നോട് പ്രണയമാണെന്നും അവർ തന്നോട് സംസാരിച്ച കോൾ റെക്കോഡുകൾ പങ്കുവെയ്ക്കുകയാണെന്നും അവകാശപ്പെട്ട് ഒരു ഓഡിയോ ക്ലിപ്പും സനൽ കഴിഞ്ഞ ദിവസം പങ്കുവച്ചിരുന്നു.

എന്നാൽ അത് മഞ്ജുവിന്റെ ശബ്ദം അല്ലെന്ന് ചൂണ്ടിക്കാട്ടി നിരവധി പേർ രം​ഗത്തെത്തുകയും ചെയ്തു. ഇപ്പോഴിതാ വീണ്ടും ഇക്കാര്യത്തിൽ കുറിപ്പുമായെത്തിയിരിക്കുകയാണ് സനൽ.

  ഇനി നാട്ടിലേക്ക് രാജകീയ യാത്ര; ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് ഫ്ലൈ ബസ് സർവീസ് വെള്ളിയാഴ്ച മുതൽ; നിരക്കും വിശദാംശങ്ങളും
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മെട്രോ ട്രെയിൻ വന്നാൽ മാത്രം തുറക്കും; 191 സ്റ്റേഷനുകളിൽ 1,273 കോടിയുടെ സുരക്ഷാ വാതിലുകൾ വരുന്നു
[masterslider id="10"]

Related posts