ഐ.ടി. ജീവനക്കാരന്റെ വീട്ടിൽനിന്ന് 26 പവൻ സ്വർണാഭരണവും പണവും കൊള്ളയടിച്ചു

ചെന്നൈ : തിരുച്ചിറപ്പള്ളിയിൽ മുഖംമൂടിസംഘം ഐ.ടി. ജീവനക്കാരന്റെ വീട്ടിൽനിന്ന് 26 പവൻ സ്വർണാഭരണവും പണവും കൊള്ളയടിച്ചു. സാത്താനൂരിൽ താമസിക്കുന്ന രവിശങ്കറിന്റെ വീട്ടിലാണ് കവർച്ച നടന്നത്.

സംഭവം നടന്നസമയത്ത് രവിശങ്കറും ഭാര്യ സാധനയും മകൻ വിശ്വനും ആശുപത്രിയിൽപ്പോയതായിരുന്നു.

ഇതിനിടയിൽ രവിശങ്കറിന്റെ മൊബൈലുമായി ബന്ധിപ്പിച്ച സി.സി.ടി.വി. ക്യാമറാ ദൃശ്യങ്ങൾ നോക്കിയപ്പോൾ മുഖംമൂടി ധരിച്ച രണ്ടുപേർ തന്റെ വീട്ടിലേക്ക് കടന്നുചെല്ലുന്നതായി കണ്ടെത്തി.

  ബെംഗളൂരുവിൽ കത്തിമുനയിൽ നിർത്തി കാൽനടയാത്രക്കാരനെ കവർച്ച ചെയ്തു; രണ്ട് യുവാക്കൾ അറസ്റ്റിൽ

ഉടൻതന്നെ കെ.കെ. നഗർ പോലീസിൽ വിവരമറിയിച്ച് അയാൾ വീട്ടിലേക്കുതിരിച്ചു. അപ്പോഴേക്കും കവർച്ചാസംഘം സ്ഥലംവിട്ടിരുന്നു. സംഭവത്തിൽ കെ.കെ. നഗർ പോലീസ് അന്വേഷണം തുടരുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫോൺപേ വഴി പണം വാങ്ങി ക്യാഷ് നൽകുന്നവർ സൂക്ഷിക്കുക; യുവാക്കളുടെ ബാങ്ക് അക്കൗണ്ടുകൾ പൂട്ടിച്ച് സൈബർ പോലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts