കേരളത്തിൽ ഇന്ന് മുതൽ റേഷൻ വിതരണം സ്തംഭിക്കും

കേരളത്തിൽ ഇന്ന് മുതൽ റേഷൻ വിതരണം സ്തംഭിക്കും. പതിനാലായിരത്തിലധികം വരുന്ന റേഷൻ വ്യാപാരികൾ ഇന്നുമുതൽ അനിശ്ചിത കാലത്തേക്ക് പണിമുടക്കിലാണ്. വേതന പാക്കേജ് പരിഷ്കരിക്കാതെ സമരത്തിൽ നിന്ന് പിന്മാറില്ലെന്നാണ് റേഷൻ വ്യാപാരി സംഘടനകളുടെ നിലപാട്. ഭക്ഷ്യ മന്ത്രിയും ധനമന്ത്രിയും കയ്യൊഴിഞ്ഞതോടെ മുഖ്യമന്ത്രി ഇടപെട്ട് ഉറപ്പുനൽകിയാൽ സമരം പിൻവലിക്കാം എന്നാണ് വ്യാപാരികളുടെ തീരുമാനം. വാതിൽപ്പടി വിതരണക്കാർ ഭക്ഷ്യധാന്യങ്ങൾ കടകളിൽ എത്തിച്ചാലും ധാന്യങ്ങൾ സ്വീകരിക്കില്ലെന്നും വ്യാപാരികൾ അറിയിച്ചിട്ടുണ്ട്. ഗുണഭോക്താക്കൾക്ക് ഭക്ഷ്യധാന്യങ്ങൾ നിഷേധിച്ചാൽ ലൈസൻസ് റദ്ദാക്കുന്ന നടപടികളിലേക്ക് കടക്കേണ്ടി വരും എന്നാണ് സർക്കാർ മുന്നറിയിപ്പ്.

Read More

പഞ്ചാരക്കൊല്ലിയിൽ നരഭോജി കടുവയെ ചത്ത നിലയിൽ കണ്ടെത്തി

വയനാട്: മാനന്തവാടി പഞ്ചാരക്കൊല്ലിയിൽ കണ്ടെത്തിയ നരഭോജി കടുവയെ ചത്ത നിലയിൽ കണ്ടെത്തി. വനംവകുപ്പ് നടത്തിയ തിരച്ചിലിനിടയിലാണ് കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച പുലര്‍ച്ചെ 2.30 ഓടെയാണ് പിലാക്കാവിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തിയതെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രന്‍റെ ഓഫീസ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം പഞ്ചാരക്കൊല്ലിയിൽ രാധയെന്ന ആദിവാസി സ്ത്രീയെ കൊന്ന അതേ കടുവ തന്നെയാണിതെന്നും വനംവകുപ്പ് അറിയിച്ചു. കടുവയുടെ കഴുത്തിൽ ആഴത്തിലുള്ള മുറിവുകൾ കണ്ടെത്തി. രണ്ട് വലിയ മുറിവുകളാണ് കഴുത്തിൽ കണ്ടെത്തിയത്. രാത്രി 12.30 തോടെയാണ് അവശനിലയിലായ കടുവയെ വനംവകുപ്പ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്.…

Read More

ബെംഗളൂരു വഴിയുള്ള ട്രെയിൻ സർവീസുകളിൽ മാറ്റം;

ബെംഗളൂരു: ബെംഗളൂരു കന്‍റോൺമെന്‍റിനും ബൈയ്യപ്പനഹള്ളിക്കും ഇടയിലുള്ള എഞ്ചിനീയറിംഗ് ജോലികൾ സുഗമമാക്കുന്നതിന് നവീകരണ പ്രവർത്തികൾ നടക്കുന്ന സാഹചര്യത്തിൽ ബെംഗളൂരു വഴിയുള്ള ട്രെയിൻ സർവീസുകളിൽ മാറ്റം വരുത്തിയതായി ദക്ഷിണ പശ്ചിമ റെയിൽവേ (എസ്ഡബ്ല്യൂആർ) അറിയിച്ചു. ലോകമാന്യതിലക് – കോയമ്പത്തൂർ എക്സ്പ്രസ്, കെഎസ്ആർ ബെംഗളൂരു – എംജിആര്‍ ചെന്നൈ സെൻട്രൽ സൂപ്പർ ഫാസ്റ്റ്, മൈസൂരു- എംജിആര്‍ ചെന്നൈ സെൻട്രൽ കാവേരി എക്സ്പ്രസ്,കെഎസ്ആർ ബെംഗളൂരു – എംജിആര്‍ ചെന്നൈ സെൻട്രൽ സൂപ്പർ ഫാസ്റ്റ് തുടങ്ങിയ ട്രെയിനുകളുടെ സർവീസിലാണ് മാറ്റം. ട്രെയിൻ നമ്പർ 11013 ലോകമാന്യ തിലക് ടെർമിനസിൽ നിന്ന് 10:35…

Read More

നഗരത്തിൽ മൃഗസംരക്ഷണകേന്ദ്രങ്ങൾ സ്ഥാപിക്കാൻ ഒരുങ്ങി ബി.ബി.എം.പി.

ബെംഗളൂരു : ബെംഗളൂരുവിൽ മൃഗസംരക്ഷണകേന്ദ്രങ്ങൾ ആരംഭിക്കാനൊരുങ്ങി ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി.). നായകളെയും പൂച്ചകളെയും സംരക്ഷിക്കാനും ചികിത്സിക്കാനും ലക്ഷ്യമിട്ടാണിത്. നിലവിൽ ഇത്തരം കേന്ദ്രങ്ങളില്ലാത്തതിനാൽ പരിക്കേൽക്കുന്ന തെരുവുനായകളെയും മറ്റുമൃഗങ്ങളെയും വിവിധ എൻ.ജി.ഒ.കൾക്കാണ് കൈമാറുന്നത്. ബി.ബി.എം.പി.യുടെ ദാസറഹള്ളി, ഈസ്റ്റ്, സൗത്ത് സോണുകളിലാണ് കേന്ദ്രങ്ങൾ സ്ഥാപിക്കുന്നത്. ദാസറഹള്ളി സോണിൽ നിർമാണപ്രവർത്തനങ്ങൾ തുടങ്ങിയിട്ടുണ്ട്. ഈസ്റ്റ്, സൗത്ത് സോണുകളിൽ നിർമാണത്തിനുള്ള ടെൻഡർ ക്ഷണിച്ചിരിക്കുകയാണ്. മൂന്നുമാസത്തിനുള്ളിൽ കേന്ദ്രങ്ങൾ യാഥാർഥ്യമാക്കാനാണ് ലക്ഷ്യമിടുന്നത്.ഓരോകേന്ദ്രത്തിലും 20-ലേറെ മൃഗങ്ങളെ പരിപാലിക്കാനാകും. പ്രത്യേക പരിശീലനംലഭിച്ച ജീവനക്കാരും കേന്ദ്രത്തിലുണ്ടാകും.  

Read More

നിയന്ത്രണം നഷ്ടമായ ലോറി അപകടത്തിൽ പെട്ട് 4 പേർക്ക് ദാരുണാന്ത്യം 

ചെന്നൈ: തമിഴ്നാട്ടിലെ കൃഷ്ണഗിരിയില്‍ മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാല് പേർക്ക് ദാരുണാന്ത്യം. മൂന്ന് പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച പുലർച്ചെ 5.30ന് ആയിരുന്നു സംഭവം. ബംഗളുരു ചെന്നൈ ഹൈവേയില്‍ വെച്ചാണ് അപകടമുണ്ടായത്. മാഹാരാഷ്ട്രയില്‍ നിന്ന് സവാളയുമായി ചെന്നൈയിലേക്ക് വരികയായിരുന്ന ലോറിക്ക് നിയന്ത്രണം നഷ്ടമാവുകയായിരുന്നു. റോഡിലെ മീഡിയൻ മറികടന്ന് മറുവശത്തെത്തിയ ലോറി രണ്ട് വാഹനങ്ങളുമായി കൂട്ടിയിടിച്ചു. ആന്ധ്രയില്‍ നിന്ന് കന്നുകാലികളുമായി വരികയായിരുന്ന ഒരു ലോറിയും ആന്ധ്രയില്‍ നിന്നുതന്നെ കൃഷ്ണഗിരിയിലേക്ക് വരികയായിരുന്ന മറ്റൊരു ട്രക്കുമാണ് അപകടത്തില്‍പ്പെട്ടത്. സവാളയുമായി വരികയായിരുന്ന വാഹനത്തിലുണ്ടായിരുന്ന രണ്ട് പേർ തല്‍ക്ഷണം…

Read More

അവധി ആഘോഷിക്കാൻ കേരളത്തിൽ എത്തി; യാത്ര അവസാനിച്ചത് വലിയ ദുരന്തത്തിൽ 

കോഴിക്കോട്: തിക്കോടിയില്‍ കല്ലകത്ത് ബീച്ചില്‍ കുളിക്കാനിറങ്ങിയ നാല് പേര്‍ തിരയില്‍പെട്ട് മരിച്ചു. ബിനീഷ് ( 40), വാണി(32), അനീഷ(35), ഫൈസല്‍ (42) എന്നിവരാണ് മരിച്ചത്. ഇന്ന് വൈകീട്ട് നാലോടെയാണ് അപകടം. വയനാട്ടില്‍ നിന്നെത്തിയ വിനോദസഞ്ചാര സംഘത്തിലുള്ളവരാണ് അപകടത്തില്‍പ്പെട്ടത്. 22 അംഗ സംഘത്തിലെ അഞ്ചുപേരാണ് അപകടത്തില്‍പെട്ടത്. ഒരാളെ രക്ഷപ്പെടുത്തി. മരിച്ച നാലുപേരുടേയും മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Read More

വില വർദ്ധനവ് സാരമായി ബാധിച്ച് ബിയർ വിപണി

ബെംഗളൂരു: സംസ്ഥാനത്ത് ബിയറിനും വിലകൂടയതോടെ വില്പനയിൽ കുറവ്. സർക്കാർ ഏർപ്പെടുത്തിയ കുത്തനെയുള്ള വില വർധന ജനുവരി 20 മുതല്‍ പ്രാബല്യത്തില്‍ വന്നതോടെയാണ് ബിയറിനും വില വർധിച്ച ത്. 650 മില്ലി ബിയറിന് ബ്രാൻഡ് അനുസരിച്ച്‌ 10 മുതല്‍ 45 രൂപ വരെ വില കൂടും. ഈ സാമ്പത്തിക വർഷത്തിൻ്റെ തുടക്കത്തില്‍ റെക്കോഡ് മദ്യവില്‍പ്പന നടന്നിട്ടും എക്സൈസ് വകുപ്പിലെ വരുമാനക്കുറവ് പരിഹരിക്കാനാണ് വില വർധന ലക്ഷ്യമിടുന്നതെന്ന് സർക്കാർ പറയുന്നു. നേരത്തെ 100 രൂപയുണ്ടായിരുന്ന ബിയറിന് ഇപ്പോള്‍ 145 രൂപയാകും. 230 രൂപയുണ്ടായിരുന്ന ബിയറിന് 240 രൂപയുമാകും.…

Read More

ശസ്ത്രക്രിയാ വിദഗ്ധൻ കെ എം ചെറിയാൻ അന്തരിച്ചു 

ബെംഗളൂരു: പ്രമുഖ ഹൃദയ ശസ്ത്രക്രിയാ വിദഗ്ധൻ കെ എം ചെറിയാൻ അന്തരിച്ചു. ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ രാത്രി 11.50-ഓടെ ആയിരുന്നു അന്ത്യം. സുഹൃത്തിന്റെ മകന്റെ വിവാഹ ചടങ്ങിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഇന്ത്യയില്‍ ആദ്യമായി കൊറോണറി ആർട്ടറി ബൈപാസ് ശസ്ത്രക്രിയ നടത്തിയ വിദഗ്ധനാണ് കെ എം ചെറിയാൻ.

Read More

ചുരത്തിൽ തീപ്പിടിത്തം; അഗ്നിക്കിരയായത് നൂറുകണക്കിന്‌ ഏക്കർ വനഭൂമി

ബെംഗളൂരു : ചിക്കമഗളൂരുവിലെ ചാർമാഡി ചുരത്തിലെ വനമേഖലയിലുണ്ടായ തീപ്പിടിത്തത്തിൽ നൂറുകണക്കിന്‌ ഏക്കർ വനഭൂമിയിൽ നാശമുണ്ടായി. അന്നപ്പ സ്വാമി ക്ഷേത്രത്തിനുസമീപം വെള്ളിയാഴ്ച രാത്രിയാണ് തീപിടിച്ചത്. തീ പടരുന്നത് ശനിയാഴ്ചയും തുടർന്നു. അഗ്നിരക്ഷാ സേനയും വനം ഉദ്യോഗസ്ഥരും തീയണയ്ക്കാൻ ശ്രമം നടത്തി. മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ ഉച്ചയോടെ തീ പടരുന്നത് ഏതാണ്ട് തടയാനായിട്ടുണ്ട്. തിങ്കളാഴ്ച രാത്രി ചാർമാഡി ചുരത്തിന്റെ ബിദിരുതല മേഖലയിൽ തീപ്പിടിത്തമുണ്ടായിരുന്നു. മുളകൾ കൂടുതലുള്ള മേഖലയിലാണ് അന്ന് തീപടർന്നത്. കുറെ ഭാഗം വനഭൂമി കത്തിനശിച്ചിരുന്നു. ഇതിനുപിന്നാലെയാണ് വെള്ളിയാഴ്ചത്തെ തീപ്പിടിത്തം.

Read More

ജവാന് ഉൾപ്പെടെയുള്ള മദ്യവിലയിൽ വർധന; വിലവർധന പ്രാബല്യത്തിൽ തിങ്കളാഴ്ച മുതൽ

തിരുവനന്തപുരം: കേരളത്തിൽ മദ്യവിലയിൽ വർധന. ഒരു കുപ്പി മദ്യത്തിന് ശരാശരി 10 ശതമാനം വിലവർധനയുണ്ടാകും. സർക്കാർ മദ്യമായ ജവാന് പത്ത് രൂപയാണ് കൂട്ടിയത്. മദ്യക്കമ്പനികളുടെ ആവശ്യം പരിഗണിച്ചാണ് സർക്കാർ തീരുമാനം. ലിറ്ററിന് 640 രൂപയായിരുന്ന ജവാൻ മദ്യത്തിന് 650 രൂപയായി. തിങ്കളാഴ്ച മുതൽ വിലവർധന പ്രാബല്യത്തിൽ വരും. ബെവ്‌കോയും മദ്യകമ്പനികളും തമ്മിൽ റേറ്റ് കോൺട്രാക്ട് ഉണ്ട്. ഇത് അടിസ്ഥാനമാക്കിയാണ് വിൽക്കുന്ന മദ്യത്തിന്റെ വില നിശ്ചയിക്കുന്നതെന്ന് സർക്കാർ അറിയിച്ചു. അസംസ്‌കൃത വസ്തുക്കളുടെ വില വർധിച്ചതിനെ തുടർന്ന് മദ്യത്തിന്റെ വില വർധിപ്പിക്കണമെന്ന് ഏറെ നാളായി മദ്യ കമ്പനികൾ…

Read More