ചുരത്തിൽ തീപ്പിടിത്തം; അഗ്നിക്കിരയായത് നൂറുകണക്കിന്‌ ഏക്കർ വനഭൂമി

ബെംഗളൂരു : ചിക്കമഗളൂരുവിലെ ചാർമാഡി ചുരത്തിലെ വനമേഖലയിലുണ്ടായ തീപ്പിടിത്തത്തിൽ നൂറുകണക്കിന്‌ ഏക്കർ വനഭൂമിയിൽ നാശമുണ്ടായി. അന്നപ്പ സ്വാമി ക്ഷേത്രത്തിനുസമീപം വെള്ളിയാഴ്ച രാത്രിയാണ് തീപിടിച്ചത്. തീ പടരുന്നത് ശനിയാഴ്ചയും തുടർന്നു.

അഗ്നിരക്ഷാ സേനയും വനം ഉദ്യോഗസ്ഥരും തീയണയ്ക്കാൻ ശ്രമം നടത്തി. മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ ഉച്ചയോടെ തീ പടരുന്നത് ഏതാണ്ട് തടയാനായിട്ടുണ്ട്.

  13-നും 16-നും ഇടയിൽ പ്രായമുള്ളവരാണോ? ന​ഗരത്തിലെ കുട്ടികളിൽ വർദ്ധിച്ചുവരുന്ന ജീവിതശൈലീ രോഗസാധ്യതപഠന റിപ്പോർട്ട് പുറത്ത്!

തിങ്കളാഴ്ച രാത്രി ചാർമാഡി ചുരത്തിന്റെ ബിദിരുതല മേഖലയിൽ തീപ്പിടിത്തമുണ്ടായിരുന്നു. മുളകൾ കൂടുതലുള്ള മേഖലയിലാണ് അന്ന് തീപടർന്നത്. കുറെ ഭാഗം വനഭൂമി കത്തിനശിച്ചിരുന്നു. ഇതിനുപിന്നാലെയാണ് വെള്ളിയാഴ്ചത്തെ തീപ്പിടിത്തം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓണ യാത്ര മലയാളികൾക്ക് ആശ്വാസമായി ബെംഗളൂരു - തിരുവനന്തപുരം പ്രത്യേക ട്രെയിൻ സർവീസ്; സമയവും റൂട്ടും; റിസർവേഷൻ വിവരങ്ങൾ അറിയാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts