ബെംഗളൂരു: മൊബൈൽ ഫോണിൽ റീലുകൾ വീക്ഷിച്ചുകൊണ്ട് ബസ് ഓടിച്ച് കെഎസ്ആർടിസി ബസ് ഡ്രൈവർ. കോലാറിൽ നിന്ന് പാവഗഡയിലേക്ക് പുറപ്പെട്ട കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ്റെ ബസ് ഡ്രൈവേറെയാണ് ഇത്തരത്തിൽ വീഡിയോ കാണുതായി യാത്രക്കാർ കണ്ടെത്തിയത്. ബസിലെ യാത്രക്കാരെക്കുറിച്ച് അദ്ദേഹത്തിന് ഒരു ആശങ്കയുമില്ലന്നും ഇയാളുടെ അശ്രദ്ധ മൂലം യാത്രക്കാർക്ക് എന്തെങ്കിലും അപകടമുണ്ടായാൽ ആരാണ് ഉത്തരവാദി എന്നും യാത്രക്കാർ പറഞ്ഞു.
Read MoreMonth: January 2025
നമ്മ മെട്രോ യാത്രക്കാർക്ക് സന്തോഷവാർത്ത: മെട്രോ ട്രെയിൻ ടിക്കറ്റ് നിരക്ക് വർധിപ്പിക്കില്ല
ബെംഗളൂരു: നമ്മ മെട്രോ ട്രെയിനിൻ്റെ ടിക്കറ്റ് നിരക്ക് വർധിപ്പിക്കാൻ പദ്ധതിയിട്ടിരുന്ന ബിഎംആർസിഎൽ ഇപ്പോൾ വിഷയത്തിൽ താൽക്കാലിക ബ്രേക്ക് ഇട്ടു. മെട്രോ ടിക്കറ്റ് നിരക്ക് വർധിപ്പിക്കുന്നത് സംബന്ധിച്ച് കേന്ദ്ര സർക്കാർ റിപ്പോർട്ട് ആവശ്യപ്പെട്ടെങ്കിലും ഇതുവരെ അനുമതി നൽകിയിട്ടില്ല. ഈ വർഷം മെട്രോ ടിക്കറ്റ് നിരക്ക് വർധിക്കുന്നത് സംശയാസ്പദമാണെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. ടിക്കറ്റ് നിരക്ക് വർദ്ധന സംബന്ധിച്ച് ബിഎംആർസിഎൽ കഴിഞ്ഞയാഴ്ച യോഗം ചേർന്നിരുന്നു. 45 ശതമാനം വർധിപ്പിക്കാനാണ് തീരുമാനം. എന്നാൽ, ഇത് കേന്ദ്രസർക്കാർ അംഗീകരിച്ചിട്ടില്ലെന്നാണ് സൂചന. ഫെബ്രുവരി ഒന്നു മുതൽ മെട്രോ നിരക്ക് വർധിപ്പിക്കാൻ ബിഎംആർസിഎൽ നിർദേശിച്ചിരുന്നു.…
Read Moreഎയ്‌റോ ഇന്ത്യ 2025: എയർ ഷോ സന്ദർശകർക്ക് ബിഎംടിസി സൗജന്യ ബസ് ക്രമീകരണം, ഈ വേദിയിൽ പാർക്കിംഗ്
ബംഗളൂരു: ബെംഗളൂരു ‘എയ്‌റോ ഇന്ത്യ 2025’ എയർ ഷോയുടെ കൗണ്ട്‌ഡൗൺ ആരംഭിച്ചു. ഏഷ്യയിലെ ഏറ്റവും വലിയ എയർ ഷോ എന്ന ബഹുമതി യലഹങ്ക എയർ ബേസിൽ ഇതിനോടകം തന്നെ ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. എയർ ഷോയുടെ പതിനഞ്ചാമത് എഡിഷനിൽ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ദശലക്ഷക്കണക്കിന് ആളുകൾ പങ്കെടുക്കും. സ്വന്തം വാഹനത്തിൽ വരുന്നവർക്കുള്ള പാർക്കിംഗ് എവിടെ? കർണാടകയിൽ നിന്നുള്ളവരും എയർഷോ കാണാൻ ആയിരങ്ങൾ എത്തുന്നതിനാൽ ഗതാഗതക്കുരുക്ക് പതിവാണ്. ഇപ്പോൾ ഗതാഗത പ്രശ്‌നം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ യലഹങ്ക എയർബേസിലേക്ക് സ്വന്തം വാഹനത്തിൽ വരുന്നവർക്ക് ജി.കെ.വി.കെ.യിൽ പാർക്കിംഗ്…
Read Moreലോറി മറിഞ്ഞു; ബെംഗളൂരു – നെലമംഗല റൂട്ടിൽ ഗതാഗതം തടസപ്പെട്ടു
ബെംഗളൂരു: ഇരുമ്പ് പൈപ്പുകളുമായി പോയ ഒരു ലോറി ദേശീയപാതയിൽ മറിഞ്ഞ് അപകടം. ബെംഗളൂരു – നെലമംഗല റൂട്ടിൽ ബുഡിഹാൾ ഗേറ്റിന് സമീപം തിങ്കളാഴ്ച പുലർച്ചെയാണ് സംഭാവമുണ്ടായത്. പൈപ്പുകൾ റോഡിൽ മുഴുവൻ ചിതറിപ്പോയതോടെ റൂട്ടിൽ ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടു. ലോറി ഡ്രൈവറുടെ അമിത വേഗതയും അശ്രദ്ധയുമാണ് അപകടത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു. തിങ്കളാഴ്ച പുലർച്ചെ 3 മണിയോടെയാണ് അപകടം നടന്നത്. അപകടത്തിന്റെ പശ്ചാത്തലത്തിൽ തുമകുരു -ബെംഗളൂരു ദേശീയ പാതയിലും ഗതാഗതക്കുരുക്കിന് അനുഭവപ്പെട്ടു. പിന്നീട് ട്രാഫിക് പോലീസ് എക്‌സ്‌കവേറ്റർമാരുടെ സഹായത്തോടെ പൈപ്പുകൾ നീക്കം ചെയ്യുകയും ഗതാഗതം പുനസ്ഥാപിക്കുകയുമായിരുന്നു
Read Moreരാജാജിനഗറിലെ വൈദ്യുത ബൈക്ക് ഷോറൂമിൽ തീപ്പിടിത്തം
ബെംഗളൂരു : ബെംഗളൂരുവിലെ വൈദ്യുത ബൈക്ക് ഷോറൂമിൽ വൻ തീപ്പിടിത്തം. രാജാജിനഗറിലെ ഒകിനാവ ഗാലക്സി ഷോറൂമിലാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ തീപ്പിടിത്തമുണ്ടായത്. 30-ഓളം ബൈക്കുകൾക്ക് തീപിടിച്ചു. പത്ത് ബൈക്കുകൾ പൂർണമായി കത്തിയമർന്നു. ആർക്കും പരിക്കില്ല. രാജാജി നഗർ, ഹൈഗ്രൗണ്ട്‌സ് ഫയർ സ്റ്റേഷനുകളിൽനിന്നെത്തിയ ഓരോ യൂണിറ്റ് അഗ്നിരക്ഷാസേനയാണ് തീയണച്ചത്. ഇതോടെ കെട്ടിടത്തിന്റെ മുകൾനിലയിലേക്ക് തീപടരാതെ തടയാനായി. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ലെന്ന് രാജാജി നഗർ പോലീസ് പറഞ്ഞു. അടുത്തിടെ നഗരത്തിൽ വാഹനഷോറൂമിലുണ്ടായ മൂന്നാമത്തെ തീപ്പിടിത്തമാണിത്. ജനുവരി രണ്ടിന് മഹാദേവപുരയിലെ ബൈക്ക് ഷോറൂമിലുണ്ടായ തീപ്പിടിത്തത്തിൽ 50 ബൈക്കുകൾ കത്തിനശിച്ചിരുന്നു.
Read Moreമാറ്റത്തിലൂടെ നഗരത്തിലെ കാലാവസ്ഥ; വരുംദിവസങ്ങളിൽ മഴ മുന്നറിയിപ്പ് ; രാവിലെ ഉള്ള താപനില രാത്രിയിലേതിനേക്കാൾ ഇരട്ടി
കാലാവസ്ഥയുടെ കാര്യത്തിൽ വലിയ മാറ്റങ്ങളാണ് വരും ദിവസങ്ങളിൽ ബെംഗളൂരുവിനെ കാത്തിരിക്കുന്നത്. വടക്കുകിഴക്കൻ മൺസൂൺ അവസാനിക്കുന്നതോടെ നിലവിലെ അന്തരീക്ഷത്തിന് കാര്യമായ മാറ്റമുണ്ടാകും. തുടർന്നുള്ള ദിവസങ്ങളിൽ പകൽ സമയത്ത് താപനില 30 ഡിഗ്രി സെൽഷ്യസിലേക്കും രാത്രിയിൽ 15 ഡിഗ്രി സെൽഷ്യസിലേക്കും താഴുന്ന വിധത്തിലായിരിക്കും മാറ്റം. ഇത് കൂടാതെ ജനുവരി അവസാനത്തോടെ ബെംഗളൂരുവിൽ മഴ പെയ്തേക്കാം. കഴിഞ്ഞ ദിവസത്തെ കണക്കനുസരിച്ച് പകൽ താപനില രാത്രിയിൽ അനുഭവപ്പെടുന്നതിനേക്കാൾ ഇരട്ടിയാണ് ബെംഗളൂരുവിൽ അനുഭവപ്പെട്ടത്. മേഘാവൃതമായ ആകാശമുള്ളതോ മഴ പെയ്യുന്നതോ ആയ ദിവസങ്ങളില്‍ രാത്രിയും പകലും ഏകദേശം ഒരേപോലെയുള്ള അന്തരീക്ഷവും ഏറെക്കുറെ വലിയ…
Read More15 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; ഗർഭം ഏറ്റെടുക്കാൻ തയ്യാറായി ഭാര്യമാർ, പ്രതിയെ തിരഞ്ഞ് പോലീസ്
ബെംഗളൂരു: 54കാരൻ പത്താം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയതായി റിപ്പോർട്ട്. കൂലിപ്പണിക്കാരായ മാതാപിതാക്കള്‍ ജോലിക്ക് പോയ സമയത്താണ് ഏലിയാസ് (54) പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്. പീഡനവിവരം ആരോടെങ്കിലും പറഞ്ഞാല്‍ മാതാപിതാക്കളെ കൊന്നുകളയുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. വയറു വേദനയെ തുടർന്ന് കഴിഞ്ഞ വ്യാഴാഴ്ച സർക്കാർ ആശുപത്രിയില്‍ ചെക്കപ്പിന് കൊണ്ടുപോയപ്പോഴാണ് മൂന്ന് മാസം ഗർഭിണിയാണെന്ന് മാതാപിതാക്കള്‍ അറിഞ്ഞത്. തുടർന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. എലിയാസിന് 23കാരിയായ യുവതി അടക്കം രണ്ട് ഭാര്യമാരുണ്ടെന്നാണ് റിപ്പോർട്ട്. പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ പരാതിയുമായി പോലീസിനെ സമീപിച്ചപ്പോള്‍ പെണ്‍കുട്ടിയുടെ…
Read Moreകാരറ്റ് കഷ്ണം തൊണ്ടയിൽ കുടുങ്ങി രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം
ചെന്നൈ: കാരറ്റ് കഷ്ണം തൊണ്ടയില്‍ കുരുങ്ങി രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം. വാഷര്‍മെന്‍പെട്ടിലെ വിഗ്‌നേഷ് -പ്രമീള ദമ്പതികളുടെ മകള്‍ ലതിഷ ആണ് മരിച്ചത്. കൊരുക്കുപ്പെട്ടയില്‍ പ്രമീളയുടെ വീട്ടില്‍ വച്ച് കാരറ്റ് കഴിയുന്നതിനിടെ കഷ്ണം തൊണ്ടയില്‍ കുരുങ്ങുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Read Moreവായ്പ തിരിച്ചടവ് മുടങ്ങി, ധനകാര്യ സ്ഥാപനം ആവശ്യപ്പെട്ടത് വൃക്ക; പരാതിയുമായി യുവതി
ബെംഗളൂരു: ധനകാര്യ സ്ഥാപനത്തില്‍ നിന്നെടുത്ത വായ്പ തിരിച്ചടക്കാൻ വൃക്ക വില്‍ക്കാൻ നിർബന്ധിച്ചതായി യുവതിയുടെ പരാതി. തനിക്കൊപ്പം തൻ്റെ രണ്ട് പെണ്‍മക്കളുടെ വൃക്ക കൂടി വില്‍ക്കാൻ സംഘം നിർബന്ധിച്ചെന്ന ഗുരുതര ആരോപണവും യുവതിയുടെ പരാതിയിലുണ്ട്. രാംനഗർ ജില്ലയിലെ മഗഡി സ്വദേശിനിയായ 46കാരിയാണ് മഗഡി പോലീസ് സ്‌റ്റേഷനില്‍ ഇത് സംബന്ധിച്ച് പരാതി നല്‍കിയത്. തന്റെ ഭർത്താവ് സോമേശ്വര കഴിഞ്ഞ വർഷം ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്ന് 1.5 ലക്ഷം രൂപ വായ്പയെടുത്തു. 8 മാസത്തെ തവണകള്‍ അടച്ച ശേഷം അദ്ദേഹം കോവിഡ് ബാധിച്ച് മരിച്ചു. ഇതുമൂലം…
Read Moreമെട്രോ നിർമാണത്തിനായി 2019 മുതൽ അടച്ചിട്ട കാമരാജ് റോഡിന്റെ ഭാഗം തുറക്കാൻ തീരുമാനം
ബെംഗളൂരു: കബ്ബൺ റോഡിൽ നിന്ന് എംജി റോഡിലേക്കുള്ള (കാവേരി ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് ജംഗ്ഷന് സമീപം) കാമരാജ് റോഡിന്റെ അടച്ചിട്ട ഭാഗം ജൂലൈ അവസാനത്തോടെ മാത്രമേ തുറക്കാൻ തീരുമാനമായതായി ബിബിഎംപി അറിയിച്ചു. റോഡ് നന്നാക്കുന്നതിനുള്ള ഉപകരണങ്ങൾ എത്തുന്നതിൽ കാലതാമസവും ബിഎംആർസിഎല്ലിന്റെ ഭാഗത്തുനിന്ന് സാങ്കേതിക കാലതാമസവും കാരണമാണ് റോഡ് തുറക്കാൻ സാധിക്കാതിരുന്നതെന്ന് ബിബിഎംപി ഉദ്യോഗസ്ഥർ പറഞ്ഞു. ഗോട്ടിഗെരെ-കലേന അഗ്രഹാര ലൈനിലെ (പിങ്ക് ലൈൻ) എംജി റോഡ് ഭൂഗർഭ മെട്രോ സ്റ്റേഷൻ നിർമ്മാണത്തിനായാണ് റോഡ് അടച്ചിരുന്നത്. തുടർന്ന് കഴിഞ്ഞ വർഷം എംജി റോഡിനെയും കബ്ബണ്‍ റോഡിനെയും ബന്ധിപ്പിക്കുന്ന…
Read More