റിപ്പബ്ലിക് ദിനത്തിൽ നമ്മ മെട്രോ സർവീസ് രാവിലെ ആറ് മണിക്ക് ആരംഭിക്കും; വിശദാംശങ്ങൾ

ബെംഗളൂരു : റിപ്പബ്ലിക് ദിനത്തിൽ നമ്മ മെട്രോ സർവീസ് രാവിലെ ആറിന് ആരംഭിക്കുമെന്ന് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബി.എം.ആർ.സി.എൽ.) അറിയിച്ചു.

സാധാരണഗതിയിൽ ഞായറാഴ്‌ച രാവിലെ ഏഴിനാണ് സർവീസ് തുടങ്ങുന്നത്. പർപ്പിൾ ലൈനിലും ഗ്രീൻ ലൈനിലും 20 അധിക ട്രിപ്പുകൾ നടത്തുമെന്നും അധികൃതർ അറിയിച്ചു.

ലാൽബാഗ് പുഷ്പമേളയും മാധവാര ബാംഗ്ലൂർ ഇന്റർനാഷണൽ എക്‌സിബിഷൻ സെന്ററിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരിപാടിയും പ്രമാണിച്ച് കൂടുതൽ ആളുകൾ യാത്ര ചെയ്യുന്നത് പരിഗണിച്ചാണ് ട്രിപ്പുകൾ കൂട്ടിയത്.

  നായയാണെന്ന് പലരും കരുതുന്നു;  ബെംഗളൂരുവിൽ വീണ്ടും ഭീതിയുടെ രാത്രികൾ'  ഒരു മാസത്തിനിടെ ഇത് അഞ്ചാം തവണ

ലാൽബാഗ് പുഷ്പമേള കാണാൻ പോകുന്നവർക്കായി 30 രൂപയുടെ പേപ്പർ ടിക്കറ്റ് ഏർപ്പെടുത്തിയിട്ടുണ്ട്. ലാൽബാഗ് മെട്രോ സ്റ്റേഷനിൽനിന്ന് ഏതു സ്റ്റേഷനിലേക്കും ഈ ടിക്കറ്റിൽ യാത്ര ചെയ്യാം.

രാവിലെപത്തിനും രാത്രി എട്ടിനും ഇടയിലാണ് ഈ ടിക്കറ്റ് ലഭ്യമാവുക. ഈ സമയത്ത് സാധാരണയുള്ള ടോക്കൺ ടിക്കറ്റ് ലാൽബാഗ് സ്റ്റേഷനിൽനിന്ന് ലഭിക്കില്ല. പേപ്പർ ടിക്കറ്റ് ലഭിക്കാൻ കാശായി നൽകണം. ഓൺലൈൻ പേമെന്റ് ഉണ്ടാവില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നിമിഷങ്ങളുടെ വ്യത്യാസത്തിൽ രക്ഷപ്പെട്ടത് 16 ജീവനുകൾ; നമ്മ മെട്രോയെ ഞെട്ടിക്കുന്ന കണക്കുകൾ!'
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രണ്ടാം വാരത്തിലും കടുപ്പിച്ച് ജിബിഎ; 58 കിലോമീറ്റർ 182 കാൽനടപ്പാത കൂടി കയ്യേറ്റമുക്തമാക്കി
[masterslider id="10"]

Related posts