സംസ്ഥാന സർക്കാരിന്റെ പുരസ്കാരം നിരസിച്ച് കിച്ചാ സുദീപ് 

ബെംഗളൂരു: സംസ്ഥാന സർക്കാരിന്റെ മികച്ച നടനുള്ള ചലച്ചിത്ര പുരസ്കാരം നിരസിച്ച്‌ കന്നട നടൻ കിച്ചാ സുദീപ്.

വ്യക്തിപരമായ കാരണം ചൂണ്ടിക്കാട്ടിയാണ് പുരസ്കാരം നിരസിച്ചത്.

പുരസ്കാരങ്ങള്‍ സ്വീകരിക്കില്ലെന്ന് വർഷങ്ങള്‍ക്ക് മുമ്പ് തന്നെ എടുത്ത തീരുമാനമാണെന്നും മികച്ച നടനായി തന്നെ തെരഞ്ഞെടുത്ത ജൂറിയോട് നന്ദിയുണ്ടെന്നും കിച്ചാ സുദീപ് എക്സിലൂടെ അറിയിച്ചു.

കർണാടക സർക്കാ‌രിന്റെ സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചത് ഒരു പദവിയാണ്.

  പ്രസവിക്കാൻ ലോഡ്ജിൽ മുറിയെടുത്തു; യുവതിയെയും നവജാതശിശുവിനെയും മരിച്ച നിലയിൽ കണ്ടെത്തി; സുഹൃത്തായ ഓട്ടോ ഡ്രൈവർ കസ്റ്റഡിയിൽ

അതിന് എല്ലാ ജൂറി അംഗങ്ങളോടും നന്ദി അറിയിക്കുന്നു. എന്നാല്‍, അവാർഡുകള്‍ സ്വീകരിക്കില്ലെന്ന് വർഷങ്ങള്‍ക്ക് മുമ്പ് തന്നെ ഞാൻ തീരുമാനിച്ചിരുന്നു.

പുരസ്കാരങ്ങളും അംഗീകരാവുമൊന്നും പ്രതീക്ഷിക്കാതെയാണ് ഞാൻ എപ്പോഴും അഭിനയിക്കുന്നത്.

സംസ്ഥാന സർക്കാരിന്റെ അംഗീകാരം എനിക്ക് പ്രചോദനം നല്‍കുന്നു.

എല്ലാവരോടും ഞാൻ കടപ്പെട്ടിരിക്കുന്നു. എന്റെ തീരുമാനം ജൂറി അംഗങ്ങളെയോ സർക്കാരിനെയോ നിരാശപ്പെടുത്തിയിട്ടുണ്ടെങ്കില്‍ ക്ഷമിക്കണം.

  ആശുപത്രിയിലെ ആ അടച്ചിട്ട മുറിയിൽ ഗർഭിണിയും സുരക്ഷിതയല്ല; ദൃശ്യങ്ങൾ ഒളിക്യാമറയിൽ പകർത്താൻ ശ്രമിച്ച ജീവനക്കാരനെതിരെ കേസ്

എന്റെ തീരുമാനത്തെ നിങ്ങള്‍ ബഹുമാനിക്കുമെന്ന് വിശ്വസിക്കുന്നു കിച്ചാ സുദീപ് എക്സില്‍ കുറിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നടൻ അജിത്കുമാറിന്റെ അമ്മ മരിച്ചു
[masterslider id="10"]

Related posts