ബെംഗളൂരു: നഗരത്തിലെ കീലോക്കോട്ട് ഭാഗത്ത് റെയില്‍വേ ട്രാക്കിന് സമീപം യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം. കീലുകോട് സ്വദേശി നസീം താജ് (48) ആണ് മരിച്ചത്. കോലാർ ടൗണ്‍ പോലീസ് സംഭവസ്ഥലം സന്ദർശിച്ച് കേസെടുത്തു.
Read MoreDay: 8 November 2024
വ്യാജ വാർത്ത പ്രചരിപ്പിച്ചു; എം.പി തേജസ്വി സൂര്യക്കെതിരെ കേസ്
ബെംഗളൂരു: കർഷക ആത്മഹത്യയെ വഖഫ് ബോർഡുമായുള്ള ഭൂമി തർക്കവുമായി ബന്ധപ്പെടുത്തി വ്യാജവാർത്ത പ്രചരിപ്പിച്ചതിന് ബി.ജെ.പി എം.പി തേജസ്വി സൂര്യക്കെതിരെ കേസ്. തേജസ്വി സൂര്യക്കൊപ്പം ചില കന്നഡ ന്യൂസ് പോർട്ടലുകളുടെ എഡിറ്റർമാർക്കുമെതിരെയും കേസെടുത്തതായി പോലീസ് അറിയിച്ചു. തൻ്റെ ഭൂമി വഖഫ് ബോർഡ് കൈയേറിയതായി കണ്ടെത്തിയതിനെ തുടർന്ന് ഹാവേരി ജില്ലയിലെ ഒരു കർഷകൻ ആത്മഹത്യ ചെയ്തുവെന്ന് ബെംഗളൂരു സൗത്ത് എം.പിയായ തേജസ്വി സൂര്യ കന്നഡ ന്യൂസ് പോർട്ടലുകള്‍ ഉദ്ധരിച്ച് പറഞ്ഞിരുന്നു. തുടർന്ന് തെറ്റായ പ്രസ്താവനകളിലൂടെ സമുദായങ്ങള്‍ക്കിടയില്‍ ശത്രുത വളർത്തിയതിന് ബി.ജെ.പി എം.പി തേജസ്വി സൂര്യയ്ക്കും രണ്ട് കന്നഡ…
Read Moreതട്ടിക്കൊണ്ടുപോയി ജീവനോടെ കുഴിച്ചിട്ടു; അത്ഭുതകരമായി രക്ഷപ്പെട്ട് യുവതി
ബെംഗളൂരു: അക്രമികള്‍ തട്ടിക്കൊണ്ടു പോയി ജീവനോടെ കുഴിച്ചിട്ട യുവതി അത്ഭുതകരമായി രക്ഷപ്പെട്ടതായി റിപ്പോർട്ട്. യോഗദധ്യാപികയാണ് യുവതി. ദേവനഹള്ളിയില്‍ലാണ് സംഭവം. അക്രമികള്‍ അദ്ധ്യാപികയെ തട്ടിക്കൊണ്ടു പോകുകയായിരുന്നു. ഇവരെ കാട്ടിലെത്തിച്ച് പീഡിപ്പിക്കുകയും കൊല്ലാനായി കഴുത്ത് ഞെരിക്കുകയും ചെയ്തു. കഴുത്ത് ഞെരിച്ചപ്പോള്‍ മരിച്ചതായി അദ്ധ്യാപികയ്ക്ക് അഭിനയിക്കാൻ കഴിഞ്ഞു. ശ്വാസക്രമം നിയന്ത്രിച്ചാണ് അവരിത് സാധിച്ചത്. അദ്ധ്യാപിക മരിച്ചെന്ന് അക്രമികള്‍ കരുതുകയും, കുഴിയെടുത്ത് അതിലിട്ട് മൂടുകയും ചെയ്തു. ഈ സമയത്തിനിടയില്‍ തനിക്ക് ശ്വാസോച്ഛ്വാസം ഉള്ളതായി തോന്നാതിരിക്കാൻ അവർ ശ്വസനതന്ത്രങ്ങള്‍ പ്രയോഗിച്ചു. മണ്ണിട്ട് മൂടിയെങ്കിലും അത്ര കനത്തിലായിരുന്നില്ല അത് ചെയ്തത്. സ്ഥലത്തു നിന്ന്…
Read Moreനവീകരണത്തിനിടെ ബെംഗളൂരുവില്‍ മൂന്ന് നില കെട്ടിടം തകർന്നു വീണു
ബെംഗളൂരു: നവീകരണ ജോലിക്കിടെ മൂന്ന് നില കെട്ടിടം തകർന്നു. ബെംഗളൂരുവില്‍ നിന്ന് 80 കിലോമീറ്റർ അകലെ കോലാറിലെ ബംഗാരപേട്ട് താലൂക്കിലാണ് സംഭവം. കെട്ടിടത്തില്‍ റിപ്പയറിംഗ് ജോലികള്‍ നടക്കുകയായിരുന്നു. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. സമൂഹ മാദ്ധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട വീഡിയോയില്‍ ആളുകള്‍ നോക്കി നില്‍ക്കേ കെട്ടിടം ചീട്ടുകൊട്ടാരം പോലെ തകർന്നടിയുന്നത് കാണാം. കെട്ടിടത്തില്‍ വിള്ളലുകള്‍ പ്രത്യക്ഷപ്പെട്ടതിനെ തുടർന്ന് പോലീസും അഗ്നിരക്ഷാ സേനയും എത്തി പരിസരവാസികളെ ഒഴിപ്പിച്ചിരുന്നു. കെട്ടിടം അപകടാവസ്ഥയില്‍ ആയതിനെ തുടർന്ന് രണ്ട് മാസമായി കെട്ടിടത്തില്‍ ആള്‍ താമസം ഉണ്ടായിരുന്നില്ല. രാജ്കുമാർ എന്നയാളുടേതാണ് കെട്ടിടമെന്ന് പോലീസ് പറഞ്ഞു.…
Read Moreവാനിനടിയിൽ പെട്ട് പിഞ്ചുബാലികയ്ക്ക് ദാരുണാന്ത്യം
ബെംഗളൂരു: പൊടുന്നനെ പിറകോട്ട് നീങ്ങിയ ടെമ്പോവാനിനടിയില്‍പെട്ട് പിഞ്ചു ബാലികക്ക് ദാരുണാന്ത്യം. ബണ്ട്വാളിനടുത്ത ടിപ്പു നഗർ ലൊറേട്ടൊ പദവിലുണ്ടായ അപകടത്തില്‍ ഫറങ്കിപേട്ട പട്ടനബയിലുവിലെ ഉനൈസിന്റെ മകള്‍ ആഷികയാണ് (മൂന്ന്) മരിച്ചത്. വല്യുമ്മയുടെ വീടിനുപുറത്ത് കളിക്കുകയായിരുന്നു കുട്ടി. അമ്മാവന്റെ നിർത്തിയിട്ട ടെമ്പോ പെട്ടെന്ന് പിന്നോട്ടുനീങ്ങി കുട്ടിയുടെ ദേഹത്ത് കയറുകയായിരുന്നു. ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ബണ്ട്വാള്‍ പോലീസ് കേസെടുത്തു.
Read Moreഡിജിറ്റൽ തട്ടിപ്പ്; തട്ടിയെടുത്തത് ലക്ഷങ്ങൾ
ബെംഗളൂരു: സൈബർ തട്ടിപ്പ് 79കാരനെ ഡിജിറ്റല്‍ അറസ്റ്റ് ചെയ്തത് ഒരു മാസം മുഴുവൻ. ബെംഗളൂരുവിലെ തിലക് നഗറിലാണ് സംഭവം. 81.1 ലക്ഷം രൂപയാണ് സംഘം വയോധികനില്‍ നിന്ന് തട്ടിയെടുത്തത്. പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കള്ളപ്പണം വെളുപ്പിച്ചു, സ്ത്രീകള്‍ക്ക് അശ്ലീല സന്ദേശങ്ങളയച്ചു തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ചാണ് തട്ടിപ്പ് നടത്തിയത്. വീട്ടിലും ഹോട്ടലിലുമായാണ് സൈബർ തട്ടിപ്പ് സംഘം ഇദ്ദേഹത്തെ അറസ്റ്റില്‍ വെച്ചത്. പൊലീസ് സ്‌റ്റേഷനില്‍ തനിക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും. മുംബൈയിലേക്ക് അറസ്റ്റ് ചെയ്ത് കൊണ്ട് പോകുമെന്നുമായിരുന്നു ഭീഷണി. പ്രതികള്‍ക്കെതിരെ കേസെടുത്ത് കൂടുതല്‍ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്…
Read Moreടെലിവിഷൻ താരം മരിച്ച നിലയിൽ
മുംബൈ: ഹിന്ദി ടെലിവിഷന്‍ താരവും റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധേയനുമായ നിതിന്‍ ചൗഹാന്‍ മരിച്ച നിലയില്‍. 35 വയസായിരുന്നു. ഉത്തര്‍പ്രദേശിലെ അലിഗഡ് സ്വദേശിയായ നിതിന്‍ ചൗഹാന്‍ ദാദാഗിരി എന്ന റിയാലിറ്റി ഷോയുടെ രണ്ടാം സീസണ്‍ വിജയിച്ചതിന് പിന്നാലെയാണ് ശ്രദ്ധേയനാകുന്നത്. പിന്നീട് എംടിവി സ്പ്ലിറ്റ്‌സ് വില്ലയിലും സിന്ദഗി.കോം, ക്രൈം പെട്രോള്‍, ഫ്രണ്ട്‌സ് തുടങ്ങിയ സീരിയലുകളിലും ഭാഗമായി. സാബ് ടിവിയിലെ തേരാ യാര്‍ ഹൂം മേം എന്ന പരമ്ബരയിലാണ് നിതിന്‍ അവസാനമായി അഭിനയിച്ചത്. 2022ലായിരുന്നു ഇത്. മരണത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ലെങ്കിലും നിതിന്‍ ആത്മഹത്യ ചെയ്തതാണെന്ന സൂചനകളാണ്…
Read Moreകാണാതായ യുവതിയെ അഞ്ച് വർഷത്തിന് ശേഷം കണ്ടെത്തി
ബെംഗളൂരു : അഞ്ച് വർഷം മുമ്പ് കാണാതായ അമ്മയെ മംഗളൂരുവിൽ കണ്ടെത്തി. അസ്മ എന്ന യുവതിയെയാണ് കണ്ടെത്തിയത് . മുംബൈ താനെയിലെ മാംബ്രിലിൽ താമസക്കാരിയായ അസ്മ കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഭർത്താവിനൊപ്പം വിദേശത്തായിരുന്നു. പിന്നീട് ദമ്പതികൾ മുംബൈ താനെയിലെ മാംബ്രിലിൽ താമസിച്ചു. കുറച്ച് നാളുകൾക്ക് ശേഷം മാനസിക അസ്വാസ്ഥ്യം അനുഭവപ്പെട്ട അസ്മയെ 2019 മെയ് മാസത്തിൽ വീട്ടിൽ നിന്ന് കാണാതാവുകയായിരുന്നു. ഭർത്താവിൻ്റെ വീട്ടിൽ നിന്ന് മുംബൈയിലെ ബൈകലയിലുള്ള സ്വന്തം നാടിലേക്ക് ട്രെയിനിൽ യാത്ര ചെയ്യവെയാണ് അസ്മയെ കാണാതായത്. പിന്നീട് വഴിതെറ്റി അസ്മ മംഗലാപുരത്തെത്തുകയായിരുന്നു. മംഗലാപുരത്ത്…
Read Moreബെംഗളൂരു വിമാനത്താവളത്തിൽ 4,000 ചതുരശ്ര അടിയുള്ള വനമേഖലയുടെ ദൃശ്യാനുഭവമൊരുക്കി ചുമർ പൂന്തോട്ടം
ബെംഗളൂരു : ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ പശ്ചിമഘട്ട വനമേഖലയുടെ ദൃശ്യാനുഭവമൊരുക്കി ചുമർ പൂന്തോട്ടം(വെർട്ടിക്കൽ ഗാർഡൻ). ടൈഗർ വിങ്‌സ് എന്ന പേരിൽ നാലായിരം ചതുരശ്ര അടി വിസ്തൃതിയിൽ ഫ്രഞ്ച് നാഷണൽ സെന്റർ ഫോർ സയന്റിഫിക് റിസർച്ചിലെ സസ്യശാസ്ത്രജ്ഞനായ പാട്രിക് ബ്ലാങ്ക് ആണ് പൂന്തോട്ടത്തിന് രൂപം നൽകിയത്. വിമാനത്താവളത്തിന്റെ രണ്ടാം ടെർമിനലിലാണ് 160 അടി വീതിയും 30 അടി ഉയരവുള്ള പൂന്തോട്ടം തയ്യാറാക്കിയത്. 80 അടി വീതം വീതിയുള്ള രണ്ട് ഭിത്തികളാണ് പൂന്തോട്ടമായി മാറിയത്. 153 ഇനത്തിലുള്ള 15,000 ചെടികളാണ് മതിലുകളിൽ വെച്ചുപിടിപ്പിച്ചിരിക്കുന്നത്. കർണാടകത്തിൽ നിന്നും പശ്ചിമഘട്ട…
Read Moreനഗരത്തിലെ ബിഷപ്പ് കോട്ടൺ സ്കൂളിന് നേരെ ബോംബ് ഭീഷണി
ബെംഗളൂരു: ബെംഗളൂരുവിൽ സ്വകാര്യ സ്കൂളിന് നേരെ ബോംബ് ഭീഷണി. വ്യാഴാഴ്ച ഉച്ചയോടെ സെൻ്റ് മാർക്‌സ് റോഡിലെ ബിഷപ്പ് കോട്ടൺ സ്കൂളിലാണ് ഭീഷണിയുണ്ടായത്. സ്കൂൾ പരിസരത്ത് സ്‌ഫോടകവസ്തുക്കൾ സ്ഥാപിച്ചിട്ടുണ്ടെന്നും അവ ഉടൻ പൊട്ടിത്തെറിക്കുമെന്നും ഇമെയിൽ ലഭിക്കുകയായിരുന്നു. ഇതേതുടർന്ന് മാനേജ്മെന്റ് പോലീസിൽ വിവരമറിയിച്ചു. വിദ്യാർഥികളെ ക്യാമ്പസിൽ നിന്ന് ഒഴിപ്പിക്കുകയും ചെയ്തു. പോലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും ബോംബ് കണ്ടെത്താനായില്ല. പിന്നീട് ഭീഷണി വ്യാജമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. വെങ്കിട്ടരമണ എന്നയാളുടെ പേരിലാണ് ഇമെയിലുകൾ അയച്ചതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read More