ടെലിവിഷൻ താരം മരിച്ച നിലയിൽ 

മുംബൈ: ഹിന്ദി ടെലിവിഷന്‍ താരവും റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധേയനുമായ നിതിന്‍ ചൗഹാന്‍ മരിച്ച നിലയില്‍. 35 വയസായിരുന്നു.

ഉത്തര്‍പ്രദേശിലെ അലിഗഡ് സ്വദേശിയായ നിതിന്‍ ചൗഹാന്‍ ദാദാഗിരി എന്ന റിയാലിറ്റി ഷോയുടെ രണ്ടാം സീസണ്‍ വിജയിച്ചതിന് പിന്നാലെയാണ് ശ്രദ്ധേയനാകുന്നത്.

പിന്നീട് എംടിവി സ്പ്ലിറ്റ്‌സ് വില്ലയിലും സിന്ദഗി.കോം, ക്രൈം പെട്രോള്‍, ഫ്രണ്ട്‌സ് തുടങ്ങിയ സീരിയലുകളിലും ഭാഗമായി.

  ഇങ്ങനെയുമുണ്ടോ ഒരു പൊതുമരാമത്ത് പണി! ഈ  വൈദ്യുതി പോസ്റ്റ് കണ്ട് മൂക്കത്ത് വിരൽവെച്ച് നാട്ടുകാർ

സാബ് ടിവിയിലെ തേരാ യാര്‍ ഹൂം മേം എന്ന പരമ്ബരയിലാണ് നിതിന്‍ അവസാനമായി അഭിനയിച്ചത്. 2022ലായിരുന്നു ഇത്.

മരണത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ലെങ്കിലും നിതിന്‍ ആത്മഹത്യ ചെയ്തതാണെന്ന സൂചനകളാണ് ചില സുഹൃത്തുക്കള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പുകളിലുള്ളത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ഒറ്റ ചരക്കുവാഹനം പോലും അതിർത്തി കടക്കരുത്, വീഴ്ച വരുത്തിയാൽ പിടിവീഴും'; കനത്ത ജിഎസ്ടി വേട്ടയ്ക്ക് പച്ചക്കൊടി കാട്ടി സംസ്ഥാന സർക്കാർ, ഉദ്യോഗസ്ഥർക്ക് കർശന താക്കീത്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts