നഗരത്തിലെ ബിഷപ്പ് കോട്ടൺ സ്കൂളിന് നേരെ ബോംബ് ഭീഷണി

ബെംഗളൂരു: ബെംഗളൂരുവിൽ സ്വകാര്യ സ്കൂളിന് നേരെ ബോംബ് ഭീഷണി. വ്യാഴാഴ്ച ഉച്ചയോടെ സെൻ്റ് മാർക്‌സ് റോഡിലെ ബിഷപ്പ് കോട്ടൺ സ്കൂളിലാണ് ഭീഷണിയുണ്ടായത്.

സ്കൂൾ പരിസരത്ത് സ്‌ഫോടകവസ്തുക്കൾ സ്ഥാപിച്ചിട്ടുണ്ടെന്നും അവ ഉടൻ പൊട്ടിത്തെറിക്കുമെന്നും ഇമെയിൽ ലഭിക്കുകയായിരുന്നു.

ഇതേതുടർന്ന് മാനേജ്മെന്റ് പോലീസിൽ വിവരമറിയിച്ചു. വിദ്യാർഥികളെ ക്യാമ്പസിൽ നിന്ന് ഒഴിപ്പിക്കുകയും ചെയ്തു. പോലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും ബോംബ് കണ്ടെത്താനായില്ല.

  ഇനി എൽ.പി.ജി സിിലിണ്ടറുകളും സ്വിഗ്ഗി വഴി വീട്ടിലെത്തും; പക്ഷേ ഉപയോഗത്തിൽ വേണം കടുത്ത ജാഗ്രത; ചെയ്യേണ്ട കാര്യങ്ങൾ അറിയാൻ വായിക്കാം

പിന്നീട് ഭീഷണി വ്യാജമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. വെങ്കിട്ടരമണ എന്നയാളുടെ പേരിലാണ് ഇമെയിലുകൾ അയച്ചതെന്ന് പോലീസ് പറഞ്ഞു.

സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിദ്യാർത്ഥികൾക്ക് സ്കൂളുകൾ സുരക്ഷിതമാണോ? ബംഗളൂരുവിൽ ആശങ്കയേറുന്നു; തിരുത്തൽ നടപടികൾ വേണമെന്ന് വിദഗ്ദ്ധർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts