ബെംഗളൂരുവിലെ ആദ്യത്തെ ഡിജിറ്റൽ പോപ്പുലേഷൻ ക്ലോക്ക് ഉദ്ഘാടനം ഇന്ന്

ബെംഗളൂരു: കർണാടകത്തിലെയും രാജ്യത്തെയും ജനസംഖ്യയുടെ തത്സമയ കണക്കുകൾ പ്രദർശിപ്പിക്കുന്ന ബെംഗളൂരു സിറ്റിയുടെ ആദ്യത്തെ ഡിജിറ്റൽ ജനസംഖ്യാ ക്ലോക്ക് നഗരത്തിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സോഷ്യൽ ആൻഡ് ഇക്കണോമിക് ചേഞ്ച് (ഐഎസ്ഇസി) ൽ വെള്ളിയാഴ്ച (നവംബർ 8) ഉദ്ഘാടനം ചെയ്യും.

ബെംഗളൂരുവിൽ ആദ്യമായാണ് ഇത്തരമൊരു സംരംഭമെന്ന് ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥ് പറഞ്ഞു.

  അമ്മയുടെ മൃതദേഹം കുഴിമാടത്തിൽ നിന്ന് തോണ്ടിയെടുത്ത് രാത്രി ബൈക്കിൽ ആശുപത്രിയിലേക്ക്;മക്കൾ അറസ്റ്റിൽ

ഐഎസ്ഇസിയും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവും (MoHFW) സംയുക്തമായി ഏറ്റെടുത്ത പദ്ധതിയായ കർണാടകയിലെ ജനസംഖ്യ ഘടികാരം സംസ്ഥാനത്തെ ജനസംഖ്യ ഒരു മിനിറ്റിലും 10 സെക്കൻഡിലും, രാജ്യത്തെ ജനസംഖ്യ ഓരോ രണ്ട് മിനുട്ടിലും അപ്‌ഡേറ്റ് ചെയ്യും.

രാജ്യത്തെ ജനസംഖ്യാ വളർച്ചയെ കുറിച്ച് അവബോധം സൃഷ്ടിക്കുക, ഗവേഷകർക്ക് ആധികാരിക വിവരങ്ങൾ നൽകുകയെന്ന ലക്ഷ്യത്തോടെയാണ് ഐഎസ്ഇസിയുടെ പ്രവേശന കവാടത്തിൽ ഇത് സ്ഥാപിച്ചിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹോസ്റ്റലിൽ വിദ്യാർത്ഥിനി മദ്യപിക്കുന്ന വീഡിയോ വൈറൽ; സംഭവം ഒതുക്കിത്തീർക്കാൻ വാർഡൻമാർ പണം വാങ്ങിയതായി ആരോപണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നടൻ ടൊവീനോ തോമസിന്റെ വീട്ടിലേക്ക് പ്രതിഷേധവുമായി യുവ മോർച്ച ;നടന് ഐക്യദാർഢ്യവുമായി ഡി വൈ എഫ് ഐ
[masterslider id="10"]

Related posts