ബെംഗളൂരു വിമാനത്താവളത്തിൽ 4,000 ചതുരശ്ര അടിയുള്ള വനമേഖലയുടെ ദൃശ്യാനുഭവമൊരുക്കി ചുമർ പൂന്തോട്ടം

ബെംഗളൂരു : ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ പശ്ചിമഘട്ട വനമേഖലയുടെ ദൃശ്യാനുഭവമൊരുക്കി ചുമർ പൂന്തോട്ടം(വെർട്ടിക്കൽ ഗാർഡൻ).

ടൈഗർ വിങ്‌സ് എന്ന പേരിൽ നാലായിരം ചതുരശ്ര അടി വിസ്തൃതിയിൽ ഫ്രഞ്ച് നാഷണൽ സെന്റർ ഫോർ സയന്റിഫിക് റിസർച്ചിലെ സസ്യശാസ്ത്രജ്ഞനായ പാട്രിക് ബ്ലാങ്ക് ആണ് പൂന്തോട്ടത്തിന് രൂപം നൽകിയത്.

  കല ബെംഗളൂരു യൂത്ത് വിങ് വാർഷിക സമ്മേളനവും തെരഞ്ഞെടുപ്പും 7ന്

വിമാനത്താവളത്തിന്റെ രണ്ടാം ടെർമിനലിലാണ് 160 അടി വീതിയും 30 അടി ഉയരവുള്ള പൂന്തോട്ടം തയ്യാറാക്കിയത്.

80 അടി വീതം വീതിയുള്ള രണ്ട് ഭിത്തികളാണ് പൂന്തോട്ടമായി മാറിയത്. 153 ഇനത്തിലുള്ള 15,000 ചെടികളാണ് മതിലുകളിൽ വെച്ചുപിടിപ്പിച്ചിരിക്കുന്നത്.

കർണാടകത്തിൽ നിന്നും പശ്ചിമഘട്ട വനമേഖലയിൽനിന്നും ശേഖരിച്ച ചെടികളാണിവ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നഗരത്തിൽ പുതിയ ജലനിയമം പ്രാബല്യത്തിൽ; ലംഘിച്ചാൽ പിഴ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts