അർജുന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് കർണാടക സർക്കാർ

ബെംഗളൂരു: അർജുന്റെ കുടുംബത്തിന് സഹായധനം പ്രഖ്യാപിച്ച് കർണാടക സർക്കാർ. അഞ്ച് ലക്ഷം രൂപ കുടുംബത്തിന് ആശ്വാസ ധനമായി നൽകുമെന്നാണ് പ്രഖ്യാപനം. ഷിരൂരിലെ ഗംഗാവലി പുഴയിൽ നിന്നെടുത്ത ലോറിക്കുള്ളിലെ മൃതദേഹം അർജുന്റേത് തന്നെയെന്ന് നേരത്തെ ഡി.എൻ.എ പരിശോധനയിലൂടെ സ്ഥിരീകരിച്ചിരുന്നു. മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. നാളെ രാവിലെ ആറുമണിയോടെ മൃതദേഹം വീട്ടിലെത്തിക്കും,​ വീട് വരെ കർണാടക പോലീസ് ആംബുലൻസിനെ അനുഗമിക്കും. കർണാടക പോലീസിലെ സിഐ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് അർജുനുമായെത്തുന്ന ആംബുലൻസിന്റെ സുരക്ഷാ ചുമതല നൽകിയിരിക്കുന്നത്. കാർവാർ എംഎൽഎ സതീഷ് സെയിൽ ആംബുലൻസിനെ അനുഗമിക്കും. നാളെ പുലര്‍ച്ചെ അഞ്ച്…

Read More

ഓൺലൈൻ തട്ടിപ്പ്; മലയാളി യുവതി ബെംഗളൂരുവിൽ അറസ്റ്റിൽ 

ബെംഗളൂരു: ഓണ്‍ലൈൻ വ്യാപാരത്തില്‍ പങ്കാളിയാക്കാമെന്ന് പറഞ്ഞ് അഞ്ചേ മുക്കാല്‍ കോടി രൂപ തട്ടിയെന്ന പരാതിയില്‍ യുവതി അറസ്റ്റില്‍. പന്തീരങ്കാവ് പോലീസ് രജിസ്റ്റർ ചെയ്ത കേസില്‍ പ്രതി മലപ്പുറം വക്കല്ലൂർ പുളിക്കല്‍ ഫാത്തിമ സുമയ്യ (25) യെയാണ് ബെംഗളൂരു വിമാനത്താവളത്തില്‍ നിന്ന് അറസ്റ്റ് ചെയ്തത്. തട്ടിപ്പ് നടത്തി വിദേശത്തേക്ക് പോയ പ്രതികളെ കണ്ടെത്താൻ പോലീസ് ലുക്കൗട്ട് സർക്കുലർ പുറത്തിറക്കിയിരുന്നു. ബുധനാഴ്ച ബെംഗളൂരു വിമാനത്താവളത്തില്‍ പ്രതി ഇറങ്ങിയപ്പോള്‍ വിമാനത്താവള അധികൃതർ തടഞ്ഞുവച്ച്‌ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. കേസില്‍ മറ്റൊരു പ്രതി ഫാത്തിമ സുമയ്യയുടെ ഭർത്താവ് ഫൈസല്‍ ബാബു വിദേശത്താണ്.…

Read More

ഖത്തറിൽ തീ പിടിത്തം ; മലയാളി യുവാവ് മരിച്ചു 

ദോഹ: ഖത്തറില്‍ ഉണ്ടായ തീപിടിത്തത്തില്‍ മലയാളി യുവാവ് മരിച്ചു. കോഴിക്കോട് ചേളന്നൂർ സ്വദേശി ഷഫീഖ്(36) ആണ് മരിച്ചത്. താമസ സ്ഥലത്ത് തൊട്ടടുത്ത റൂമില്‍ ഉണ്ടായ തീപിടിത്തത്തെ തുടർന്ന് ഉറക്കത്തിനിടെ മുറിയിലേക്കെത്തിയ പുക ശ്വസിച്ച്‌ ഉണർന്ന ഷഫീഖ് ഉടൻ സുഹൃത്തുക്കളെ ഫോണില്‍ വിളിച്ചെങ്കിലും പുറത്തേക്കിറങ്ങാൻ കഴിഞ്ഞില്ല. പകല്‍ സമയമായതിനാല്‍ വില്ലയിലെ മറ്റുള്ളവരെല്ലാം ഡ്യൂട്ടിയിലായിരുന്നു. തുടർന്ന് സിവില്‍ ഡിഫൻസ് വിഭാഗം എത്തി വാതില്‍ തുറന്നാണ് അകത്തു പ്രവേശിച്ചത്. ബോധരഹിതനായ നിലയില്‍ കണ്ടെത്തിയ ഷഫീഖിനെ ഉടൻ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാലു ദിവസത്തോളം വെന്റിലേറ്റർ സഹായത്തോടെ കഴിഞ്ഞ ശേഷമാണ് മരണം…

Read More

ഭാര്യയെ കാണാൻ എത്തിയ കാമുകന്റെ ജനനേന്ദ്രിയം മുറിച്ച് ഭർത്താവ് 

ബെംഗളൂരു: ഭാര്യയുമായി അവിഹിതബന്ധമുണ്ടെന്നാരോപിച്ച്‌ യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി ഭർത്താവ്. ബീദർ താലൂക്കിലെ മന്നഖേലി പോലീസ് പരിധിയിലെ ബംബലാഗി ഗ്രാമത്തിലാണ് സംഭവങ്ങളത്രയും നടക്കുന്നത്. ഗ്രാമത്തിലെ വിവാഹിതയായ സ്ത്രീയുമായി അവിഹിതബന്ധമുണ്ടെന്ന് ആരോപിച്ച്‌ 27 കാരനായ യുവാവിനെ വീട്ടുകാർ മുറിയില്‍ പൂട്ടിയിടുകയും ക്രൂരമായി മർദിക്കുകയുമായിരുന്നു. ഭാര്യയുമായി 27കാരനായ സുനില്‍ ബാബുറാവുവിന് ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു ഭർത്താവിന്റെ നേതൃത്വത്തില്‍ മർദനം. ഇന്നലെ യുവതിയെ കാണാൻ വീട്ടിലെത്തിയ സുനിലിനെ വീട്ടിനുള്ളില്‍ ബന്ധുക്കള്‍ പൂട്ടിയിടുകയായിരുന്നു. നഗരത്തിന് പുറത്തായിരുന്ന ഗൃഹനാഥൻ ഇന്ന് രാവിലെ വീട്ടില്‍ തിരിച്ചെത്തി യുവാവിനെ മർദിക്കുകയും ജനനേന്ദ്രിയം മുറിച്ചുമാറ്റുകയുമായിരുന്നു.

Read More

മുഖ്യമന്ത്രി പ്രൊഫഷണൽ കള്ളനെന്ന് ബിജെപി 

ബെംഗളൂരു: സംസ്ഥാനത്ത് സിബിഐ അന്വേഷണത്തിന് അനുമതി നല്‍കിക്കൊണ്ടുള്ള വിജ്ഞാപനം പിന്‍വലിച്ച് സര്‍ക്കാര്‍. മുഡ ഭൂമി തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി സിദ്ധരാമക്കെതിരെ സിബിഐ അന്വേഷണം വേണമെന്ന ആവശ്യമുയരുന്നതിനിടെയാണ് നടപടി. മുഡ കുംഭകോണത്തില്‍ കര്‍ണാടക ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന് ശേഷം നിയമ മന്ത്രി എച്ച് കെ പാട്ടീല്‍ ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. മുഡ ഭൂമി തട്ടിപ്പ് കേസ് സിബിഐക്ക് വിടണമെന്ന് പ്രതിപക്ഷമായ ബിജെപിയും ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം നിലനില്‍ക്കുന്നതിനിടെയാണ് കര്‍ണാടക സര്‍ക്കാരിന്റെ പുതിയ നീക്കം. ഏജന്‍സി പക്ഷപാതമായാണ്…

Read More

ചരിത്രം കുറിച്ച് സ്വർണവില 

തിരുവനന്തപുരം: ഇന്നും സ്വർണവില റെക്കോർഡിട്ടു. ഇന്നലെ സ്വർണവില മാറ്റമില്ലാതെ തുടർന്നിരുന്നു. ഇന്ന് പവന് 320 രൂപ വർധിച്ച്‌ 56,800 രൂപയായി ചരിത്രത്തിലെ ഏറ്റവും വലിയ വിലയിലാണ് വ്യാപാരം. പശ്ചിമേഷ്യയില്‍ ആക്രമണം രൂക്ഷമായതിനെ തുടർന്നാണ് സ്വർണവില കുത്തനെ ഉയർന്നത്. യുദ്ധ ആശങ്കകള്‍ വർധിക്കുമ്പോൾ സ്വർണത്തില്‍ നിക്ഷേപങ്ങള്‍ കൂടും. ഇത് വില ഉയർത്തും. ഇന്ന് ഗ്രാമിന് 40 രൂപ വർദ്ധിച്ച്‌ 7100 രൂപയായി. വെള്ളിയുടെ വിലയില്‍ ഇന്ന് മാറ്റമില്ല. ഇന്നലെ ഒരു രൂപ വർധിച്ച്‌ ഒരു ഗ്രാം വെള്ളിയുടെ വില 99 രൂപയായി. ഒരു ഗ്രാം 18…

Read More

കാണാതായ വിദ്യാർത്ഥികൾ മരിച്ച നിലയിൽ 

കൊല്ലം: പൂയപ്പള്ളിയില്‍ നിന്ന് കാണാതായ വിദ്യാർത്ഥികളെ മരിച്ച നിലയില്‍ കണ്ടെത്തി. പൂയപ്പള്ളി മൈലോട് സ്വദേശിനി ദേവനന്ദ, അമ്പലംകുന്ന് സ്വദേശി ഷെബിൻഷാ എന്നിവരുടെ മൃതദേഹമാണ് ശാസ്താംകോട്ട തടാകത്തില്‍ കണ്ടെത്തിയത്. കൊട്ടാരക്കര ബോയ്സ് സ്കൂളിലെ പ്ലസ് വണ്‍ വിദ്യാർത്ഥിയാണ് ഷെബിൻഷാ. ഓടനാവട്ടം കെആർജിപിഎം സ്കൂളിലെ പ്ലസ് വണ്‍ വിദ്യാർത്ഥിനിയാണ് ദേവനന്ദ. ഇന്നലെയാണ് ഇരുവരെയും കാണാതായത്.

Read More

പൊട്ടികരഞ്ഞ് അമൃത: വെളിപ്പെടുത്തുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ; വായിക്കാം

നടന്‍ ബാലയുമായുള്ള വിവാഹമോചനത്തിന്റെ കാരണം ആദ്യമായി വിശദീകരിച്ച് ഗായിക അമൃത സുരേഷ്. ബാല ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി പറഞ്ഞും മകള്‍ അവന്തികയുടെ വെളിപ്പെടുത്തലുകളില്‍ വ്യക്തത വരുത്തിയുമാണ് അമൃത രംഗത്തെത്തിയിരിക്കുന്നത്. വിവാഹമോചനത്തിന് ശേഷം മകളെ കാണിക്കാന്‍ പോലും അമൃത തയാറായില്ലെന്നും മകളെ തന്നില്‍ നിന്ന് അകറ്റുകയായിരുന്നുവെന്നും പലപ്പോഴായി ബാല ആരോപിച്ചിരുന്നു. ഇതിതിനെതിരെയാണ് മകള്‍ രംഗത്തെത്തിയത്. അമ്മയെ അച്ഛന്‍ ഉപദ്രവിക്കുമായിരുന്നു, തന്നെ ഭക്ഷണം പോലും തരാതെ മുറിയില്‍ പൂട്ടിയിട്ടു എന്നാണ് മകള്‍ പറഞ്ഞത്. ഇതിനു പിന്നാലെ മറുപടിയുമായി ബാലയെത്തി. മകളോട് തര്‍ക്കിക്കാന്‍ ഇല്ലെന്നും ഇനിയൊരിക്കലും അച്ഛനെന്ന അവകാശവാദവുമായി…

Read More

പല്ലി വീണ ഉച്ചഭക്ഷണം കഴിച്ച് നൂറിലധികം വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ത്യം

ബെംഗളൂരു: ഇന്നലെ ഉച്ചയ്ക്ക് ഹാസൻ ജില്ലയിലെ അരകലഗുഡു താലൂക്കിലെ രാഗിമാരു ഗവൺമെൻ്റ് ഹൈസ്‌കൂളിലെ നൂറിലധികം വിദ്യാർത്ഥികൾക്ക് പല്ലി വീണ ഭക്ഷണം കഴിച്ച് ദേഹാസ്വാസ്ത്യം അനുഭവപെട്ടു . രോഗബാധിതരായ വിദ്യാർഥികൾ കോണനൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിലും അറക്കളഗുഡ് താലൂക്ക് ആശുപത്രിയിലും ചികിത്സയിലാണ്. ഗുരുതരാവസ്ഥയിലായ 8 കുട്ടികളെ ഹാസൻ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഉച്ചയ്ക്ക് പല്ലി വീണ ഭക്ഷണം കഴിച്ച നൂറുകണക്കിന് കുട്ടികൾക്കാണ് പെട്ടെന്ന് ഛർദ്ദി തുടങ്ങിയത്. ഇത് ശ്രദ്ധയിൽപ്പെട്ട അധ്യാപകർ ഉടൻ തന്നെ വിദ്യാർഥികളെ ആശുപത്രിയിലെത്തിച്ചു. സുരക്ഷാ നടപടികൾ സ്വീകരിക്കാത്ത സ്‌കൂൾ അധ്യാപകർക്കെതിരെ രക്ഷിതാക്കൾ രോഷം പ്രകടിപ്പിച്ചു.

Read More

നഗരത്തിൽ ആശങ്ക ഉയർത്തി തുടർക്കൊലപാതകങ്ങൾ; സ്ത്രീസുരക്ഷയും ചോദ്യചിഹ്നമാകുന്നു

ബെംഗളൂരു : കോറമംഗലയിൽ യുവാവ് വനിതകളുടെ പെയിങ് ഗസ്റ്റ് (പി.ജി.) മുറിയിലെത്തി യുവതിയെ കുത്തിക്കൊലപ്പെടുത്തിയതിന്റെ ഞെട്ടൽമാറും മുൻപാണ് നഗരത്തിൽത്തന്നെ യുവതിയെ കൊന്ന് കഷണങ്ങളാക്കി ഫ്രിഡ്ജിൽ വെച്ച സംഭവമുണ്ടായത്. നഗരത്തിൽ കൊലപാതകങ്ങൾ തുടർക്കഥയാകുന്നത് ആശങ്കയ്ക്കിടയാക്കുകയാണ്. സ്ത്രീ സുരക്ഷയ്ക്ക് മുൻഗണന നൽകുമെന്ന് സർക്കാർ ആവർത്തിക്കുമ്പോഴും സ്ത്രീകൾ കൊല്ലപ്പെടുകയോ ആക്രമിക്കപ്പെടുകയോ ചെയ്യുന്നതിന് കുറവുണ്ടാകുന്നില്ല. കഴിഞ്ഞ ജൂലായിലാണ് കോറമംഗലയിൽ യുവതിയെ പെയിങ് ഗസ്റ്റ് മുറിയിലെത്തി യുവാവ് കുത്തിക്കൊലപ്പെടുത്തിയത്. ബിഹാർ സ്വദേശിനി കൃതി കുമാരിയാണ് (24) കൊല്ലപ്പെട്ടത്. യുവതിയെ കത്തിയുപയോഗിച്ച് കുത്തുന്നതും യുവതി നിലവിളിക്കുന്നതും സി.സി.ടി.വി. ദൃശ്യത്തിൽ വ്യക്തമായിരുന്നു. ആക്രമിച്ചശേഷം രക്ഷപ്പെട്ട…

Read More
Click Here to Follow Us