ചരിത്രം കുറിച്ച് സ്വർണവില 

തിരുവനന്തപുരം: ഇന്നും സ്വർണവില റെക്കോർഡിട്ടു. ഇന്നലെ സ്വർണവില മാറ്റമില്ലാതെ തുടർന്നിരുന്നു.

ഇന്ന് പവന് 320 രൂപ വർധിച്ച്‌ 56,800 രൂപയായി ചരിത്രത്തിലെ ഏറ്റവും വലിയ വിലയിലാണ് വ്യാപാരം.

പശ്ചിമേഷ്യയില്‍ ആക്രമണം രൂക്ഷമായതിനെ തുടർന്നാണ് സ്വർണവില കുത്തനെ ഉയർന്നത്.

യുദ്ധ ആശങ്കകള്‍ വർധിക്കുമ്പോൾ സ്വർണത്തില്‍ നിക്ഷേപങ്ങള്‍ കൂടും. ഇത് വില ഉയർത്തും.

  സൗത്ത് പരേഡിൽ നിന്ന് എം.ജി റോഡിലേക്ക്; ബെംഗളൂരുവിന്റെ ഹൃദയമിടിപ്പിന്റെ വഴിമാറിയ ചരിത്രം

ഇന്ന് ഗ്രാമിന് 40 രൂപ വർദ്ധിച്ച്‌ 7100 രൂപയായി. വെള്ളിയുടെ വിലയില്‍ ഇന്ന് മാറ്റമില്ല.

ഇന്നലെ ഒരു രൂപ വർധിച്ച്‌ ഒരു ഗ്രാം വെള്ളിയുടെ വില 99 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വർണ്ണത്തിന്റെ വില 5870 രൂപയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വാണിജ്യ എൽ.പി.ജി സിലിണ്ടർ വിലയിൽ വൻ കുറവ്: ഹോട്ടലുകൾക്കും വ്യവസായങ്ങൾക്കും ആശ്വാസം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts