വിവാദത്തിൽ കോളടിച്ച് നന്ദിനി; തിരുപ്പതി ലഡു തയ്യാറാക്കാൻ 350 ടൺ നന്ദിനി നെയ്യ് ആവശ്യപ്പെട്ട് ദേവസ്ഥാനം

ബെംഗളൂരു : ആന്ധ്രാപ്രദേശിലെ തിരുപ്പതി തിരുമല വെങ്കിടേശ്വരക്ഷേത്രത്തിലെ പ്രസാദലഡുവിനെച്ചൊല്ലിയുള്ള വിവാദത്തിൽ നേട്ടം കൊയ്ത് കർണാടക മിൽക്ക് ഫെഡറേഷൻ (കെ.എം.എഫ്.). ലഡു ഉണ്ടാക്കാനുള്ള നെയ്യ് നൽകിവന്ന കമ്പനികളെ ഒഴിവാക്കി കെ.എം.എഫിന്റെ നന്ദിനി നെയ്യ് മാത്രം ഉപയോഗിക്കാൻ തിരുമല തിരുപ്പതി ദേവസ്ഥാനം (ടി.ടി.ഡി.) തീരുമാനിച്ചു. തിരുപ്പതി ദേവസ്ഥാനം മിൽക്ക് ഫെഡറേഷനെ അറിയിച്ചതോടെ നന്ദിനി നെയ്യ് വലിയ അളവിൽ തിരുപ്പതിയിലേക്ക് അയച്ചുതുടങ്ങി. തിരുപ്പതി ലഡുവുണ്ടാക്കാൻ 2013 മുതൽ 2019 വരെ നന്ദിനി നെയ്യ് ഉപയോഗിച്ചിരുന്നു. പിന്നീടുള്ള വർഷങ്ങളിൽ ടെൻഡർ നേടാൻ കെ.എം.എഫിന് ആയില്ല. മൂന്നുമാസത്തേക്ക് 350 ടൺ നെയ്യ്…

Read More

മുലയൂട്ടൽ മുറികൾ നമ്മ മെട്രോ സ്റ്റേഷനുകളിൽ സ്ഥാപിക്കും; സംസ്ഥാന വനിതാ കമ്മിഷൻ

ബെംഗളൂരു : ബെംഗളൂരു മെട്രോ സ്റ്റേഷനുകളിൽ കൈക്കുഞ്ഞുങ്ങളുമായെത്തുന്ന അമ്മമാരുടെ സൗകര്യത്തിനായി മുലയൂട്ടൽ മുറി സ്ഥാപിക്കും. ഇതിന് സംസ്ഥാന വനിതാ കമ്മിഷൻ ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിന് നിർദേശം നൽകി. കുഞ്ഞുങ്ങളെ മുലയൂട്ടാൻ സ്വകാര്യത നൽകുന്ന ഇടം മെട്രോ സ്റ്റേഷനിലില്ലാത്തത് അമ്മമാർക്ക് പ്രയാസമുണ്ടാക്കുന്ന കാര്യം ശ്രദ്ധയിൽപ്പെട്ടാണ് വനിതാ കമ്മിഷന്റെ നടപടി. ചില ബസ്‌സ്റ്റാൻഡുകളിൽ ഈ സൗകര്യമൊരുക്കിയിട്ടുണ്ടെങ്കിലും ആയിരക്കണക്കിന് സ്ത്രീകൾ യാത്രയ്ക്ക് ആശ്രയിക്കുന്ന മെട്രോയിൽ ഇതേർപ്പെടുത്താൻ ഇതുവരെ നടപടിയായിട്ടില്ല. നിർദേശം നടപ്പാക്കാൻ നടപടിയെടുത്തശേഷം വിവരമറിയിക്കാനും കമ്മിഷൻ അധ്യക്ഷ നാഗലക്ഷ്മി ചൗധരി ബി.എം.ആർ.സി.എലിന് നൽകിയ കത്തിൽ ആവശ്യപ്പെട്ടു.

Read More

തൃശൂർ എടിഎം കവർച്ച സംഘം പിടിയിൽ: പിന്നിൽ വൻ സംഘം; വാഹനത്തിൽ ആയുധ ശേഖരം; പ്രതികളെ കുടുക്കിയത് ഇങ്ങനെ

നാമക്കൽ : തൃശ്ശൂരിൽ എ.ടി.എം കവർച്ചയ്ക്കുപിന്നിൽ വൻ പ്രൊഫഷണൽ സംഘമെന്ന് സൂചന. നാമക്കൽ കുമാരപാളയത്ത് കണ്ടെയ്നർ ലോറിയിൽ രക്ഷപ്പെടുന്നതിനിടെയാണ് പ്രതികൾ പിടിയിലായത്. പിടിയിലായ കണ്ടെയ്നറിൽ നിന്ന് വൻ ആയുധ ശേഖരം കണ്ടെത്തിയെന്ന് റിപ്പോർട്ട്‌ ഉണ്ട്. കണ്ടെയ്‌നർ ലോറി മറ്റൊരു വാഹനത്തിൽ ഇടിച്ചതാണ് പ്രതികളെ കുടുക്കിയത്. അപകടശേഷം ലോറി പോലീസ് നിരീക്ഷണത്തിലായിരുന്നു. തുടർന്ന് നാട്ടുകാരും പോലീസും ചേർന്ന് ടാങ്കർ തടയാൻ ശ്രമിച്ചു. ഇതിനിടെ സംഘം രണ്ട് പോലീസുകാരെ ആക്രമിച്ചു. ഇതേത്തുടർന്നാണ് പോലീസ് വെടിയുതിർത്തതെന്നാണു വിവരം. തമിഴ്നാട് പോലീസ് കണ്ടെയ്നർ വളഞ്ഞിട്ട് പ്രതികളെ പിടികൂടുകയായിരുന്നു. സംഘത്തിൻ്റെ ആക്രമണത്തിൽ…

Read More

ഇനി തൊട്ട് അപ്പാ ഇല്ല എന്ന് ബാല; മകൾക്ക് മറുപടിയുമായി താരം

ആദ്യമായി അച്ഛൻ ബാലയ്ക്കെതിരെ പ്രതികരിച്ച മകളുടെ വാക്കുകൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് നടൻ ബാല. തന്നെയും കുടുംബത്തെയും വെറുതെ വിടണം എന്നും, ബാല പറയുന്ന പല കാര്യങ്ങളും വസ്തുതാ വിരുദ്ധമാണെന്നുമായിരുന്നു കുട്ടി തന്റെയും മുത്തശ്ശിയുടെയും ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പറഞ്ഞത്. മകളോട് തർക്കിക്കാനില്ല എന്നും, ഇനി അവളുടെ ജീവിതത്തിലേക്ക് കടന്നുചെല്ലില്ല എന്നും ബാലയും സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചു. മൈ ഫാദർ എന്ന് കുട്ടി പറഞ്ഞതിനു നന്ദി പറഞ്ഞു കൊണ്ടാണ് ബാലയുടെ വീഡിയോയുടെ തുടക്കം. മകളോട് തർക്കിക്കുമെങ്കിൽ ഒരപ്പൻ ആണല്ല. രണ്ടര – മൂന്നു വയസിൽ അകന്നു പോയ…

Read More

എൻഐഎ ഉദ്യോഗസ്ഥർ നഗരത്തിൽ വെച്ച് തീവ്രവാദിയെന്ന് സംശയിക്കുന്നയാളെ അറസ്റ്റ് ചെയ്തു

ബെംഗളൂരു : സ്വാതന്ത്ര്യദിനത്തിൽ അസമിൽ സ്ഫോടനം നടത്താൻ ഇംപ്രൊവൈസ്ഡ് എക്സ്‌പ്ലൊസീവ് ഡിവൈസസ് (ഐ.ഇ.ഡി.) വിതരണം ചെയ്ത അസം സ്വദേശിയെ ബെംഗളൂരുവിൽനിന്ന് ദേശീയാന്വേഷണ ഏജൻസി (എൻ.ഐ.എ.) അറസ്റ്റു ചെയ്തു. ഗിരീഷ് ബറുവയെ (26) ആണ് ജിഗനി വ്യവസായ മേഖലയിൽനിന്ന് ബെംഗളൂരു പോലീസിന്റെ സഹായത്തോടെ അറസ്റ്റു ചെയ്തത്. തുടർന്ന് ബെംഗളൂരുവിലെ എൻ.ഐ.എ. പ്രത്യേക കോടതിയിൽ ഹാജരാക്കി. ട്രാൻസിറ്റ് റിമാൻഡ് വാങ്ങി ഗിരീഷിനെ അസമിലേക്ക് കൊണ്ടുപോയി ഗുവാഹാട്ടിയിലെ പ്രത്യേക കോടതിയിലും ഹാജരാക്കിയതായി എൻ.ഐ.എ. അറിയിച്ചു. ഗിരീഷ് യുണൈറ്റഡ് ലിബറേഷൻ ഫ്രണ്ട് ഓഫ് അസം (യു.എൽ.എഫ്.എ.) പ്രവർത്തകനാണെന്നാണ് സൂചന. സംഘടനയ്ക്കായി…

Read More

അടുത്ത മാസം ഒന്നാം തിയതി മുതൽ ഈ ദിവസങ്ങളിൽ കന്യാകുമാരി എക്സ്‌പ്രസ് 20 മിനിറ്റ് വൈകും

ബെംഗളൂരു : കന്യാകുമാരിയിൽനിന്ന് ബെംഗളൂരുവിലേക്കുള്ള കന്യാകുമാരി-കെ.എസ്.ആർ. ബെംഗളൂരു എക്സ്പ്രസ്(16525) ഒക്ടോബർ ഒന്നുമുതൽ 20 മിനിറ്റ് വൈകിയാകും എത്തുക. വൈകീട്ട് 6.40-ന് എത്തുന്ന വണ്ടി രാത്രി ഏഴിനാകും എത്തുക.  

Read More

നാലംഗകുടുംബം സിനിമ കണ്ടിറങ്ങുമ്പോൾ ചിലവ് 10,000 രൂപ: തീയറ്ററുകളിലെ ടിക്കറ്റ്-സ്നാക്സ് നിരക്കിനെതിരെ കരൺ ജോഹർ

KARAN JOHAR

സിനിമ തിയേറ്ററുകളിലെ ടിക്കറ്റ്, സ്നാക്‌സ് എന്നിവയുടെ വിലക്കയറ്റത്തിനെതിരെ രൂക്ഷ വിമർശവുമായി ബോളിവുഡ് സംവിധായകനും നിർമ്മാതാവുമായ കരൺ ജോഹർ. സാധാരണക്കാരായ നാലംഗ കുടുംബത്തിന് സിനിമ കണ്ട് ഇറങ്ങണമെങ്കിൽ കുറഞ്ഞത് 10,000 രൂപയുടെ ചെലവുണ്ടാകുമെന്നാണ് കരൺ ജോഹർ പറയുന്നത്. ദിനം പ്രതി വർധിച്ചുവരുന്ന സിനിമ ടിക്കറ്റിന്റെ നിരക്കും തീയറ്ററുകളിലെ സ്നാക്സുകളുടെ അധികവിലയുമെല്ലാം കാരണം സാധാരണക്കാരായ ജനങ്ങൾക്ക് സിനിമയ്ക്ക് പോകാൻ കഴിയുന്നില്ലെന്ന് കരൺ ജോഹർ പറഞ്ഞു. “അവർക്ക് ആ​ഗ്രഹമുണ്ടാകും പക്ഷേ കഴിയില്ല. രണ്ട് സിനിമകൾക്ക് പോകണമെന്നുണ്ടെങ്കിൽ ജനങ്ങൾക്ക് ഒരിക്കൽ കൂടി ആലോചിക്കേണ്ടി വരുന്ന സാഹചര്യമാണ്, രണ്ടിലൊന്നിനെ തിരഞ്ഞെടുക്കേണ്ടി വരും.…

Read More

കേരളത്തിൽ നാളെ മുതൽ മഴ കനക്കും; ശക്തമായ കാറ്റിനും കള്ളക്കടലിനും സാധ്യത മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: കേരളത്തിൽ നാളെ മുതൽ‌ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്.ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ഞായറാഴ്ചയും തിങ്കളാഴ്ചയും പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലുമാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കന്യാകുമാരി തീരത്ത് ഇന്ന് രാത്രി 11.30 മുതൽ 28/09/2024 രാത്രി 11.30 വരെ 0.9 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും അറിയിച്ചു.…

Read More

ലാപ്രോസ്കോപ്പി ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതി മരിച്ചു

ബെംഗളൂരു : കോലാർ നഗരത്തിലെ ശ്രേയ ആശുപത്രിയിൽ ലാപ്രോസ്‌കോപ്പിക് കിഡ്‌നി സ്‌റ്റോൺ സർജറിക്കായി പ്രവേശിപ്പിച്ച യുവതി മരിച്ചു. മാലൂർ താലൂക്കിലെ നമ്പിഗനഹള്ളി വില്ലേജിലെ ദീപ്തി (22) ആണ് മരിച്ചത്. വൃക്കയിലെ കല്ലിനെ തുടർന്ന് ബുധനാഴ്ചയാണ് ലാപ്രോസ് കോപ്പി ശസ്ത്രക്രിയയ്ക്കായി ദീപ്തിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് . ഇതനുസരിച്ച് ഇന്നലെയാണ് ശസ്ത്രക്രിയ നടത്തി. എന്നാൽ ശസ്ത്രക്രിയ കഴിഞ്ഞ് കുറച്ച് സമയത്തിന് ശേഷം പെൺകുട്ടി ഹൃദയാഘാതം മൂലമാണ് മരിച്ചതെന്ന് ഡോക്ടർ മാതാപിതാക്കളെ അറിയിച്ചു. അമിതമായി അനസ്തേഷ്യ നൽകിയതാണ് യുവതിയുടെ മരണകാരണമെന്ന് ആരോപിച്ച് മരിച്ചയാളുടെ മാതാപിതാക്കൾ ആരോപിച്ചു. സംഭവം പുറത്ത്…

Read More

സിദ്ദിഖിനായി മാധ്യമങ്ങളിൽ ലുക്കൗട്ട് നോട്ടിസ് ഇറക്കി അന്വേഷണസംഘം

തിരുവനന്തപുരം: ബലാത്സംഗക്കേസിൽ പ്രതിയായ നടൻ സിദ്ദിഖിനായി മാധ്യമങ്ങളിൽ ലുക്കൗട്ട് നോട്ടിസ് ഇറക്കി അന്വേഷണസംഘം. ഒരു മലയാള പത്രത്തിലും ഒരു ഇംഗ്ലിഷ് പത്രത്തിലുമാണ് ലുക്കൗട്ട് നോട്ടിസ് പ്രസിദ്ധീകരിച്ചത്. സിദ്ദിഖ് ഒളിവിലാണെന്നും കണ്ടെത്തുന്നവർ പൊലീസിനെ അറിയിക്കണമെന്നും നോട്ടിസിൽ പറയുന്നു. യുവനടിയെ ബലാത്സംഗം ചെയ്ത കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിനു പിന്നാലെ മൂന്നു ദിവസമായി സിദ്ദിഖ് ഒളിവിലാണ്. നടൻ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. മുതിർന്ന അഭിഭാഷകൻ മുകുൾ റോഹത്‌ഗി സിദ്ദിഖിനായി ഹാജരാകുമെന്നാണ് വിവരം. അതിജീവിത പരാതി നൽകാനുണ്ടായ കാലതാമസം, ക്രിമിനൽ പശ്ചാത്തലമില്ല എന്നീ വാദങ്ങൾ മുന്നോട്ടുവയ്ക്കുമെന്നാണ് സൂചന. തടസ്സഹർജിയുമായി…

Read More