എൻഐഎ ഉദ്യോഗസ്ഥർ നഗരത്തിൽ വെച്ച് തീവ്രവാദിയെന്ന് സംശയിക്കുന്നയാളെ അറസ്റ്റ് ചെയ്തു

ബെംഗളൂരു : സ്വാതന്ത്ര്യദിനത്തിൽ അസമിൽ സ്ഫോടനം നടത്താൻ ഇംപ്രൊവൈസ്ഡ് എക്സ്‌പ്ലൊസീവ് ഡിവൈസസ് (ഐ.ഇ.ഡി.) വിതരണം ചെയ്ത അസം സ്വദേശിയെ ബെംഗളൂരുവിൽനിന്ന് ദേശീയാന്വേഷണ ഏജൻസി (എൻ.ഐ.എ.) അറസ്റ്റു ചെയ്തു.

ഗിരീഷ് ബറുവയെ (26) ആണ് ജിഗനി വ്യവസായ മേഖലയിൽനിന്ന് ബെംഗളൂരു പോലീസിന്റെ സഹായത്തോടെ അറസ്റ്റു ചെയ്തത്.

തുടർന്ന് ബെംഗളൂരുവിലെ എൻ.ഐ.എ. പ്രത്യേക കോടതിയിൽ ഹാജരാക്കി.

  ബെംഗളൂരു എയർപോർട്ടിൽ ഇറങ്ങുന്നവർ സൂക്ഷിക്കുക; നിങ്ങളുടെ പോക്കറ്റ് ചോർത്താൻ മൊബൈലിൽ 'ചതിക്കുഴി'!

ട്രാൻസിറ്റ് റിമാൻഡ് വാങ്ങി ഗിരീഷിനെ അസമിലേക്ക് കൊണ്ടുപോയി ഗുവാഹാട്ടിയിലെ പ്രത്യേക കോടതിയിലും ഹാജരാക്കിയതായി എൻ.ഐ.എ. അറിയിച്ചു. ഗിരീഷ് യുണൈറ്റഡ് ലിബറേഷൻ ഫ്രണ്ട് ഓഫ് അസം (യു.എൽ.എഫ്.എ.) പ്രവർത്തകനാണെന്നാണ് സൂചന.

സംഘടനയ്ക്കായി അസമിലെ നോർത്ത് ലഖിംപുർ ജില്ലയിലെ വിവിധഭാഗങ്ങളിൽ സ്ഫോടകവസ്തുക്കൾ വെച്ച സംഘത്തിലെ അംഗമാണെന്നാണ് വിവരം. സ്വാതന്ത്ര്യദിനത്തിൽ അസമിലെ പത്തു സ്ഥലങ്ങളിൽനിന്ന് ബോംബിന് സമാനമായ വസ്തുക്കൾ പോലീസ് കണ്ടെടുത്തിരുന്നു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ന​ഗരത്തിലെ ഈ റോഡിലൂടെ പോകുമ്പോൾ സൂക്ഷിക്കുക! മുകളിൽ ഒളിഞ്ഞിരിപ്പുണ്ട് ഒരു വൻ അപകടം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മരണക്കെണിയൊരുക്കി ബെംഗളൂരുവിലെ പല ഹോട്ടലുകൾ; രണ്ട് മിനിറ്റിൽ എല്ലാം തീരും! സംഭവം അറിയാൻ വായിക്കാം
[masterslider id="10"]

Related posts